Crime
-
യുവാവിനെ ആക്രമിച്ച് കാറില്‍ കെട്ടിയിട്ട് മൊബൈലുകള്‍ തട്ടിയെടുത്തു; അന്വേഷണം ഒപ്പം താമസിച്ചിരുന്ന യുവതിയിലേക്ക്
ഇടുക്കി: ടാക്‌സി ഡ്രൈവറായ യുവാവിനെ കാറില്‍ കെട്ടിയിട്ട് ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. വണ്ടി കൈകാണിച്ച് നിര്‍ത്തിച്ചതിനു ശേഷമായിരുന്നു ആക്രമണം. ക്വട്ടേഷന്‍ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്ത നാള്‍ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി ഉപ്പാര്‍ മേപ്പുതുശേരി എം.എസ് സുമേഷാണ് (37) ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് അടിമാലിയിലാണ് ആക്രമണമുണ്ടായത്. സുമേഷ് ഓടിച്ചിരുന്ന കാറിന് നാലുപേരുള്ള സംഘം കൈകാണിച്ചു. വാഹനം നിര്‍ത്തിയതോടെ ഡ്രൈവിങ് സീറ്റിന് അടുത്ത് ഒരാള്‍ വന്ന് സുമേഷിന്റെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയും കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായി കാറില്‍ക്കിടന്ന സുമേഷിനെ പുലര്‍ച്ചെ 3 മണിയോടെ ഇതുവഴി വന്ന ഓട്ടോഡ്രൈവറാണ് കണ്ടെത്തിയത്. കൈകാലുകള്‍ സ്റ്റിയറിങിലും കഴുത്ത് ഹെഡ്‌റെസ്റ്റിലും കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്തിനും കൈക്കും മുറിവേറ്റ നിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയുമായി അടുത്തിടെയാണ് സുമേഷ് പിരിഞ്ഞത്. യുവതിയുടെ ഫോട്ടോകളും മെസേജുകളും യുവാവ് ഇന്‍സ്റ്റഗ്രാമില്‍…
Read More » -
വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ച് ബസ് കണ്ടക്ടര്‍; സഹോദരനും സുഹൃത്തുക്കളും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
തൃശൂര്‍: ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം കാട്ടിയ കണ്ടക്ടര്‍ പിടിയില്‍. തൃശൂരിലാണ് സംഭവം. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ചുംബിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ടക്ടറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ശാസ്ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുമ്പിളിശേരി സ്വദേശി ചൂരനോലിക്കല്‍ വീട്ടില്‍ സാജന്‍ (37) ആണ് പിടിയിലായത്. ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് സ്‌കൂളിലേയ്ക്ക് പോകുന്ന വഴി ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ കണ്ട് വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂരില്‍ നിന്ന് വരികയായിരുന്ന ബസില്‍ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറി. മറ്റ് യാത്രക്കാരെ ഇറക്കിയതിനുശേഷം ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് സാജനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
Read More » -
വീട്ടില്‍ പാട്ടിട്ടതിന് ശബ്ദം കൂടി; അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി
പത്തനംതിട്ട: വീട്ടില്‍ വച്ച പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയില്‍. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണന്‍ എന്നയാളെയാണ് സന്ദീപ് ആക്രമിച്ചത്. കണ്ണന്റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. പ്രതി സന്ദീപിനെതിരെ (33) വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂര്‍ പൊലീസ് പറഞ്ഞു. കണ്ണന്റെ സുഹൃത്തും അയല്‍വാസിയുമാണ് സന്ദീപ്. കണ്ണന്റെ വീട്ടില്‍ വച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കണ്ണന്‍ രാത്രിയില്‍ വീട്ടില്‍ പാട്ടുവച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവച്ചതെന്ന് പറഞ്ഞ് പ്രകോപിതനായ സന്ദീപ് കണ്ണന്റെ വീട്ടില്‍ കയറി ബഹളമുണ്ടാക്കി. പിന്നീട് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. തുടര്‍ന്നാണ് കണ്ണനെ സന്ദീപ് ആക്രമിച്ചത്.
Read More » -
പണയപ്പണ്ടങ്ങളിലെ കണ്ണികളും മുത്തുകളും മുറിച്ചെടുക്കും; ബാങ്കിലെ ഡോള്‍ഡ് അപ്രൈസര്‍ പിടിയില്‍
ആലപ്പുഴ: പണയം വെയ്ക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍ പിടിയില്‍. മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കവര്‍ന്നതായാണ് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴത്തെ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. മാലയുടെ കണ്ണികള്‍, കൊളുത്തുകള്‍, കമ്മലിന്റെ സ്വര്‍ണമുത്തുകള്‍ തുടങ്ങിയവയാണ് കവര്‍ന്നിരുന്നത്. സ്വര്‍ണം പണയം വെച്ചവര്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവത്തില്‍ നിരവധി പേര്‍ പരാതിയുമായി എത്തിയതോടെ ബാങ്ക് ജീവനക്കാരെ പൊലീസ് ചോ?ദ്യം ചെയ്യുകയായിരുന്നു. ണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കില്‍ ഇരുന്നൂറിലധികം പേരുടെ ഉരുപ്പടികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. മധുകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Read More » -
കടമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കിയില്ല; കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് യുവാവ്
കാസര്‍േഗാഡ്: കടമായി മൊബൈല്‍ഫോണ്‍ റീചാര്‍ജ് ചെയ്തുനല്‍കാത്തതിനാല്‍ കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കടയുടമ അബ്ദുള്‍ റിയാസി(30)നെ ബന്തിയോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി ഷറഫുദ്ദീന്‍ (30) അറസ്റ്റിലായി. കൂടാല്‍ മെര്‍ക്കള കുണ്ടങ്കരടുക്കയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുമ്പള എസ്.ഐ. വി.കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
ആത്മഹത്യാശ്രമത്തിനിടെ ഷാള്‍ പൊട്ടി വീണു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
കാസര്‍ഗോഡ്: ആത്മഹത്യാശ്രമത്തിനിടയില്‍ ഷാള്‍ പൊട്ടി വീണ് തലയ്ക്ക് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പള ബന്തിയോട് ഒളയം റോഡിലെ ആയിഷത്ത് റിയാന (24) ആണ് മരിച്ചത്. വീട്ടിലെ ശൗചാലയത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ പൊട്ടി താഴെ വീഴുകയും,ചുമരില്‍ തലയിടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്തിയോട്ടെയും ദെര്‍ളക്കട്ടയിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭര്‍ത്താവ്: ബട്യപദവിലെ ബഷീര്‍. മകന്‍: മുഹമ്മദ് ബിലാല്‍. പിതാവ്: മൂസ. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: തസ്റിന, തസ്ലിന, സഫ്വാന, സുമയ്യ.
Read More » -
മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ‘എല്‍ മയോ’ യുഎസില്‍ അറസ്റ്റില്‍; കൂടെ ‘എല്‍ ചാപ്പോ’യുടെ മകനും
ഡല്ലാസ് (ടെക്സസ്): ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവന്‍മാരില്‍ ഒരാളായ ഇസ്മായേല്‍ ‘എല്‍ മയോ’ സംബാദ (76) യുഎസില്‍ അറസ്റ്റില്‍. മെക്‌സിക്കോയിലെ ലഹരിസംഘമായ സിനലോവ കാര്‍ട്ടലിന്റെ സഹസ്ഥാപകനും മുന്‍ വ്യാപാര പങ്കാളിയുമായ ജോക്വിന്‍ ‘എല്‍ ചാപ്പോ’ ഗുസ്മാന്റെ മകന്‍ ജോക്വിന്‍ ഗുസ്മാന്‍ ലോപ്പസും സംബാദയ്‌ക്കൊപ്പം പിടിയിലായി. വ്യാഴാഴ്ച ടെക്‌സസിലെ എല്‍ പാസോയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നു യുഎസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും അക്രമാസക്തവും ശക്തവുമായ ലഹരിക്കടത്ത് സംഘങ്ങളിലൊന്നാണു സിനലോവ കാര്‍ട്ടല്‍ എന്നാണു യുഎസിന്റെ നിരീക്ഷണം. സംബാദയ്ക്കും ലോപ്പസിനും എതിരെ യുഎസില്‍ ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. മാരകമായ ഫെന്റനൈല്‍ ലഹരിമരുന്ന് ഉള്‍പ്പെടെ ഇവര്‍ യുഎസില്‍ എത്തിക്കുന്നതായാണു വിവരം. 18നും 45നും ഇടയില്‍ പ്രായമുള്ള അമേരിക്കക്കാരുടെ മരണത്തിന് പ്രധാന കാരണമായി ഡിഇഎ പറയുന്നതു ഫെന്റനൈല്‍ ഉപയോഗമാണ്. സംബാദയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) 15 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. ലഹരിക്കടത്തിനു പറമെ സംബാദയ്ക്കു മെക്‌സിക്കോയില്‍ അനധികൃതമായി…
Read More » -
തടവിലാക്കപ്പെട്ട യുക്രൈനിയന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വിറ്റെന്ന് ആരോപണം
അങ്കാറ(തുര്‍ക്കി): തടവില്‍ മരിച്ച യുക്രൈനിയന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വിറ്റതായി ആരോപണം. റഷ്യ വിട്ടുനല്‍കിയ പല യുക്രൈനിയന്‍ സൈനികരുടെ മൃതദേഹങ്ങളിലും പ്രധാനപ്പെട്ട അവയവങ്ങള്‍ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഫ്രീഡം ടു ഡിഫന്‍ഡേഴ്സ് ഓഫ് മരിയുപോള്‍ ഗ്രൂപ്പിന്റെ മേധാവി ലാറിസ സലേവയാണ് റഷ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ അങ്കാറയില്‍ യുദ്ധത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ റഷ്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. റഷ്യയുടെ തടങ്കലില്‍ കൊല്ലപ്പെട്ടവരുടെയും മരിച്ചവരുടെയും മൃതദേഹങ്ങള്‍ പലപ്പോഴും വിട്ടുകിട്ടുമ്പോള്‍ അവരനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ തെളിവുകള്‍ ആ മൃതദേഹങ്ങളില്‍ പ്രകടമായിരുന്നു. എന്നാല്‍ പീഡിപ്പിക്കപ്പെട്ട മൃതദേഹങ്ങള്‍ മാത്രമല്ല ഞങ്ങള്‍ക്കിപ്പോള്‍ ലഭിക്കുന്നത്, അവയവങ്ങള്‍ നഷ്ടപ്പെട്ട ശരീരങ്ങളാണ് റഷ്യ വിട്ടുനല്‍കുന്നതെന്നും അവര്‍ പറഞ്ഞു. യുക്രൈനിയന്‍ യുദ്ധത്തടവുകാരെ ലക്ഷ്യം വെച്ച് റഷ്യയില്‍ വന്‍ അവയവമാഫിയ പ്രവര്‍ത്തിക്കുന്നതായും അവര്‍ ആരോപിച്ചു. ഈ കുറ്റകൃത്യത്തിന് തടയിടാന്‍ ലോകമെമ്പാടു?ം ഇതിനെപറ്റി ഉറക്കെ സംസാരിക്കുമെന്നും അവര്‍ പറഞ്ഞു. റഷ്യയില്‍ തടവിലുള്ള സൈനികരുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ഒരു സ്വതന്ത്ര…
Read More » -
ബൈക്ക് മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; സിസിടിവിയില്‍ കുടുങ്ങി
കൊല്ലം: എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ തട്ടത്തുമല സുജിന്‍(27) ആണ് പിടിയിലായത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ: ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷണം പോയത്. ഇക്കഴിഞ്ഞ 19ന് രാത്രി 10 മണിയോടെയാണ് സംഭവം. ജഹാംഗീര്‍ തന്റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലാക്കിയത്. പിന്നാലെ ചിതറ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തി. സ്ഥിരം വാഹന മോഷ്ടാക്കളാണ് പ്രതികളെന്നും പൊലീസ് സ്ഥിരീകരിച്ചു. രഹസ്യ നീക്കങ്ങള്‍ക്കൊടുവിലാണ് കിളിമാനൂരിന് സമീപത്തു നിന്ന് പ്രതികളില്‍ ഒരാളായ സുജിനെ പിടികൂടിയത്. സുജിന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ സുജിനൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.…
Read More » -
മോഷ്ടിക്കാന്‍ കയറി ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു
ചെന്നൈ: മദ്യപിച്ച് മോഷ്ടിക്കാന്‍കയറിയ കള്ളന്‍ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. കോയമ്പത്തൂര്‍ കാട്ടൂര്‍ രാംനഗറിലെ നെഹ്റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടിലാണ് സംഭവം. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്‌മണ്യനെ വീട്ടുടമയും പോലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞദിവസം പകല്‍സമയത്ത് രാജന്‍ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്‌മണ്യന്‍ മോഷണത്തിനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്‌മണ്യന്‍ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി. ഇതിനിടെ അവശത അനുഭവപ്പെട്ടതോടെ കിടപ്പുമുറിയില്‍ ഉറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം രാജന്‍ തിരികെയെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ കാട്ടൂര്‍ പോലീസിനെ വിവരമറിയിച്ചു. എസ്.ഐ.മാരായ പളനിച്ചാമി, പെരുമാള്‍സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More »