Crime
-
മോഷ്ടിക്കാന്‍ കയറി ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു
ചെന്നൈ: മദ്യപിച്ച് മോഷ്ടിക്കാന്‍കയറിയ കള്ളന്‍ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. കോയമ്പത്തൂര്‍ കാട്ടൂര്‍ രാംനഗറിലെ നെഹ്റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടിലാണ് സംഭവം. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്‌മണ്യനെ വീട്ടുടമയും പോലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞദിവസം പകല്‍സമയത്ത് രാജന്‍ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്‌മണ്യന്‍ മോഷണത്തിനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്‌മണ്യന്‍ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി. ഇതിനിടെ അവശത അനുഭവപ്പെട്ടതോടെ കിടപ്പുമുറിയില്‍ ഉറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം രാജന്‍ തിരികെയെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ കാട്ടൂര്‍ പോലീസിനെ വിവരമറിയിച്ചു. എസ്.ഐ.മാരായ പളനിച്ചാമി, പെരുമാള്‍സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് 20 കോടിയുമായി യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് അസി. മാനേജര്‍
തൃശ്ശൂര്‍: ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹന്‍ ആണ് വന്‍തട്ടിപ്പ് നടത്തി പണവുമായി കടന്നത്. 18 വര്‍ഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവര്‍. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 18 വര്‍ഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.
Read More » -
ഒണ്‍ലി വളയും മോതിരവും! ഇത് ഭൂമിയാകുളത്തെ വെറൈറ്റി കള്ളന്‍
ഇടുക്കി: ചെറുതോണി ഭൂമിയാകുളം മേഖലയില്‍ സ്വര്‍ണമോഷണം പതിവാകുന്നു. ഒന്നര മാസത്തിനിടെ 4 വീടുകളിലാണ് മോഷണം നടന്നത്. പുല്‍പറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടിലാണ് അവസാനമായി മോഷണം നടന്നത്. കഴിഞ്ഞ 15ന് ശേഷമാണ് സംഭവം. ഇവിടെ നിന്ന് ഒരു പവന്‍ തൂക്കം വരുന്ന വളയും അരപ്പവന്റെ മോതിരവുമാണ് മോഷണം പോയത്. പകല്‍ വീട്ടുകാര്‍ കൃഷിയിടത്തിലായിരുന്ന സമയത്തായിരുന്നു കള്ളന്‍ വീട്ടില്‍ കയറിയത്. പുരയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ വീടിന്റെ കതക് പൂട്ടാറുണ്ടായിരുന്നില്ല. തലയിണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നു സ്വര്‍ണം മോഷ്ടിച്ചശേഷം താക്കോല്‍ യഥാസ്ഥാനത്ത് തിരികെവച്ചിരുന്നു. വളയും മോതിരവും സൂക്ഷിച്ചിരുന്നതിനൊപ്പം വേറെയും സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും എടുത്തിട്ടില്ല. കള്ളന്‍ കയറിയ മറ്റു വീടുകളിലും സമാനരീതിയിലാണ് മോഷണം നടന്നിരിക്കുന്നത്. ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. അതിനാല്‍ തെളിവുകളെല്ലാം നഷ്ടപ്പെട്ടിരിക്കും. എല്ലാ വീട്ടിലും കയറിയിരിക്കുന്നത് ഒരേ കള്ളന്‍ തന്നെയാണെന്നും പൊലീസ് പറയുന്നു. പ്രദേശവും വീടുകളും വീട്ടുകാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷ്ടാക്കള്‍. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം എത്തുന്നുണ്ടെങ്കിലും മോഷ്ടാവിനെക്കുറിച്ചു സൂചനയൊന്നും…
Read More » -
പെങ്ങളുടെ കല്യാണം, അച്ഛന്റെ കടം… തൊഴിലുടമയെ കൊള്ളയടിച്ച 20 കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: തൊഴിലുടമയെ കൊള്ളയടിച്ച് 14.5ലക്ഷം കവര്‍ന്ന കേസില്‍ 20കാരനും കൂട്ടാളികളും അറസ്റ്റില്‍. സഹോദരിയുടെ വിവാഹം നടത്താനും പിതാവിന്റെ ലോണ്‍ അടയ്ക്കാനുമായിട്ടാണ് യുവാവ് വന്‍തുക മോഷ്ടിച്ചത്. മുകുന്ദ്പൂര്‍ സ്വദേശികളായ ഗൗതം(20), സഹോദരന്‍ ഗുഡ്ഡു (23), കുനാല്‍ (23), ഷക്കൂര്‍പൂര്‍ സ്വദേശി സുമിത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജിതേന്ദ്ര കുമാര്‍ മീണ പറഞ്ഞു.മറ്റൊരു പ്രതിയായ രോഹിത് ഒളിവിലാണ്. ശനിയാഴ്ച പരാതിക്കാരനായ നമനും ഡ്രൈവര്‍ ഗൗതമും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ഹൈദര്‍പൂരിലേക്ക് പോകുകയായിരുന്നു. 14.5 ലക്ഷം രൂപ ചാക്കില്‍ കെട്ടിയ നിലയില്‍ ഓട്ടോറിക്ഷയില്‍ വച്ചിരുന്നു. കസ്തൂര്‍ബാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രേംപാടി അടിപ്പാതയ്ക്ക് സമീപം എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തവര്‍ റോഡില്‍ വീഴുകയും നമനും ഗൗതമുമായി വഴക്കിടുകയും ചെയ്തു. ബഹളത്തിനിടെ രണ്ട് പ്രതികള്‍ പണത്തിന്റെ ചാക്ക് മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ഡിസിപി പറഞ്ഞു. അന്വേഷണത്തിനിടെ പ്രദേശത്തെ…
Read More » -
അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ് : സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍
കൊല്ലം: അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും. ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രനെ കൊലപ്പെടുത്തി 14 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10നാണ് വീട്ടിനുള്ളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. 19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒരു പ്രതി മരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ്…
Read More » -
എം.എല്‍.എയുടെ അടച്ചിട്ട വീട്ടില്‍ മോഷണശ്രമം; ഗ്രില്ലിന്റെ പൂട്ടുതകര്‍ത്തു
തിരുവനന്തപുരം: ഐ.ബി. സതീഷ് എം.എല്‍.എ.യുടെ അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണശ്രമം. മാറനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊറ്റംപള്ളി ജങ്ഷന് സമീപത്തെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തനിലയിലാണ്. വീടിനുള്ളിലെ അലമാരയും മറ്റും തുറന്നുനോക്കിയതായും വ്യക്തമായി. അതേസമയം, ഏറെനാളായി അടഞ്ഞുകിടക്കുന്ന വീടായതിനാല്‍ വീട്ടിനുള്ളില്‍നിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് എം.എല്‍.എ. പറഞ്ഞു. വര്‍ഷങ്ങളായി ഈ വീട്ടില്‍ ആരും താമസമില്ല. ഐ.ബി.സതീഷ് എം.എല്‍.എ. കാട്ടാക്കട ഭാഗത്ത് വരുമ്പോള്‍ ഇടയ്ക്ക് ഇവിടെ വരാറുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് കുടുംബവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇവിടെവന്നിരുന്നു. തുടര്‍ന്നാണ് മോഷണശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
എഐവൈഎഫ് വനിതാ നേതാവിന്റെ ആത്മഹത്യ; സുഹൃത്തായ സിപിഐ നേതാവിനെതിരേ ഭര്‍ത്താവ്
പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ഷാഹിന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നല്‍കി. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീര്‍ത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു. ഷാഹിനയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടു വരണമെന്നും സാദിഖ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ ഷാഹിനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » -
‘മൈക്രോസോഫ്റ്റ് ഏജന്റാണ്’! അമേരിക്കന്‍ യുവതിയില്‍നിന്ന് ഇന്ത്യക്കാരന്‍ തട്ടിയത് മൂന്നുകോടി
ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കന്‍ യുവതിയില്‍നിന്ന് നാലുലക്ഷം ഡോളര്‍ (ഏകദേശം 3.3 കോടി രൂപ) തട്ടിയെടുത്ത കേസില്‍ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ സ്വദേശിയായ ലക്ഷ്യ വിജി(33)നെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. 2023-ലായിരുന്നു ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം അമേരിക്കന്‍ യുവതിയില്‍നിന്ന് പണം തട്ടിയെടുത്തത്. ലിസ റോത്ത് എന്ന അമേരിക്കന്‍ യുവതിയാണ് തട്ടിപ്പുസംഘത്തിന്റെ കെണിയില്‍പ്പെട്ടത്. യുവതിയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ലാപ്ടോപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സ്‌ക്രീനില്‍ ഒരു ഫോണ്‍നമ്പര്‍ തെളിഞ്ഞു. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഏജന്റാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ സംസാരിച്ചു. തുടര്‍ന്ന് യുവതിയുടെ ബാങ്ക് നിക്ഷേപമായ നാലുലക്ഷം ഡോളര്‍ ഒരു ക്രിപ്റ്റോകറന്‍സി വാലറ്റിലേക്ക് മാറ്റാനായിരുന്നു ഇയാളുടെ നിര്‍ദേശം. ഇതനുസരിച്ച് യുവതി ക്രിപ്റ്റോ വാലറ്റിലേക്ക് പണം മാറ്റിയെങ്കിലും ഈ വാലറ്റില്‍നിന്ന് തട്ടിപ്പുസംഘം മുഴുവന്‍ പണവും തട്ടിയെടുക്കുകയായിരുന്നു. ഇതോടെ യുവതി പരാതി നല്‍കുകയും കേസ് പിന്നീട് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയുമായിരുന്നു. സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കന്‍…
Read More » -
വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം
എറണാകുളം: മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയില്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. പള്ളിയുടെ പാചകപുരയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഫാദര്‍ ജോസഫിനെ അലട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
തിരുവില്വാമല ക്ഷേത്രത്തില്‍ മോഷണം; ഓട് പൊളിച്ച് ഒരുലക്ഷം മോഷ്ടിച്ചു
തൃശൂര്‍: തിരുവില്വാമല ക്ഷേത്രത്തില്‍ മോഷണം. ഓട് പൊളിച്ച് നാലമ്പലത്തിന് അകത്തു കടന്നാണ് കള്ളന്‍ മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയില്‍ അധികം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കൗണ്ടറിന്റെ ഓട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. രാവിലെ കൗണ്ടര്‍ തുറക്കാന്‍ വന്നയാളാണ് വിവരം ആദ്യം അറിഞ്ഞത്. പണം മാത്രമാണ് നഷ്ടപ്പെട്ടത്. വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും മോഷ്ടാവ് എടുത്തിട്ടില്ല. ഇന്നലെ രാത്രി ഏറെ വൈകിയും ക്ഷേത്രത്തിലേക്ക് ആവശ്യമായ അപ്പം നിര്‍മിക്കുന്ന പ്രവര്‍ത്തനം നടന്നിരുന്നു. സെക്യൂരിറ്റിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് മോഷ്ടാവ് അകത്തു കടന്നത്. പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Read More »