Breaking NewsCrimeLead NewsNewsthen Special

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു സിമന്റ് നിറഞ്ഞ ഡ്രമ്മില്‍ തള്ളിയ സംഭവം ; ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഡിഎന്‍എ പരിശോധന നടത്തിയേ കുഞ്ഞിനെ അംഗീകരിക്കു…

മീററ്റ്: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവ് സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം സിമന്റ് നിറച്ച നീല ഡ്രമ്മില്‍ ഒളിപ്പിച്ച കേസില്‍ മീററ്റ് ജില്ലാ ജയിലില്‍ കഴിയുന്ന യുവതിക്ക് പെണ്‍കുഞ്ഞ്്. വിവാദനായിക മുസ്‌കാന്‍ ഭര്‍ത്താവ് സൗരഭിന്റെ ജന്മദിനമായ നവംബര്‍ 24-നാണ് ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനെ പ്രസവിച്ചത്.

നവജാത ശിശുവിന് രാധ എന്ന് പേരിട്ടതായി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. കുഞ്ഞിന്റെ പിതൃത്വം സ്ഥാപിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന സൗരഭിന്റെ കുടുംബത്തിന്റെ ആവശ്യം ഇതോടെ വീണ്ടും ശക്തമായി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷഗുണ്‍ പറയുന്നതനുസരിച്ച്, ബുധനാഴ്ച വൈകുന്നേരത്തോടെ മുസ്‌കാനെ ജയിലിലേ ക്ക് തിരിച്ചയക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് അമ്മയോടൊപ്പം ജയിലില്‍ കഴിയാന്‍ അനുമതി നല്‍കി.

Signature-ad

ചട്ടങ്ങള്‍ അനുസരിച്ച്, ആറ് വയസ്സ് തികയുന്നത് വരെ കുഞ്ഞിന് അമ്മയോടൊപ്പം വനിതാ ബാരക്കില്‍ തുടരാമെന്ന് ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ്മ പറഞ്ഞു. ഈ കാലയളവില്‍ വസ്ത്രങ്ങള്‍, പോഷകാഹാര സപ്ലിമെന്റുകള്‍, വൈദ്യസഹായം എന്നിവ ജയില്‍ അധികൃതര്‍ നല്‍കും. അതേസമയം ശാസ്ത്രീയ സ്ഥിരീകരണമില്ലാതെ കുഞ്ഞിനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് സൗരഭിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. മുമ്പ് ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ടിരുന്ന സൗരഭിന്റെ സഹോദരന്‍ രാഹുല്‍, കോടതിയില്‍ പുതിയ അപേക്ഷ നല്‍കുമെന്ന് പറഞ്ഞു. മുസ്‌കാനും അവളുടെ പങ്കാളി സാഹില്‍ ശുക്ലയും ചേര്‍ന്ന് മാര്‍ച്ച് 4-ന് അവരുടെ ഇന്ദിരാനഗറിലെ വീട്ടില്‍ വെച്ച് സൗരഭിന് ആദ്യം മയക്കുമരുന്ന് നല്‍കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു.

മൃതദേഹം കഷ്ണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മില്‍ ഒളിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇരുവരും പിന്നീട് ഹിമാചല്‍ പ്രദേശിലേക്ക് ഒളിച്ചോടിയെന്നും അദ്ദേഹം പറഞ്ഞു. മുസ്‌കാന്റെ മൂത്ത മകളുടെ കാര്യത്തിലും ഡിഎന്‍എ പരിശോധന വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. രണ്ട് കുട്ടികളും സൗരഭിന്റെ ജീവശാസ്ത്രപരമായ മക്കളാണെന്ന് തെളിഞ്ഞാല്‍ മാത്രമേ രാജ്പുത് കുടുംബം അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കൂ. സൗരഭിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മുസ്‌കാന്‍ മനഃപൂര്‍വം പ്രസവം ആസൂത്രണം ചെയ്തതാണോ എന്ന കുടുംബത്തിന്റെ ചോദ്യങ്ങള്‍ ആശുപത്രി അധികൃതര്‍ തള്ളിക്കളഞ്ഞു.

ഒരു ആണ്‍കുഞ്ഞാണെങ്കില്‍ കൃഷ്ണ എന്ന് പേരിടാന്‍ മുസ്‌കാന്‍ തീരുമാനിച്ചിരുന്നതായി ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിലെ പോലീസ് അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, മുസ്‌കാന്‍ 2023 നവംബര്‍ മുതല്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു എന്നാണ്. സാഹിലുമായുള്ള ബന്ധത്തിന് സൗരഭ് തടസ്സമുണ്ടാക്കിയതിനാലാണ് കൊലപാതകം നടത്തിയതെന്ന് അവകാശപ്പെടുന്നു.

Back to top button
error: