CrimeNEWS

വയര്‍കീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍; കോളജ് അധ്യാപകന്റേത് ആത്മഹത്യയെന്ന് പൊലീസ്

എറണാകുളം: മഴുവന്നൂരില്‍ കോളജ് അധ്യാപകനെ വീടിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. മഴുവന്നൂര്‍ കവിതപ്പടിയില്‍ വെണ്ണിയേത്ത് വി.എസ്. ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ വീടിനു സമീപമുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറുകീറി ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു.

ഉച്ചയോടെ ചന്ദ്രലാല്‍ പറമ്പിലേക്ക് പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. വൈകിട്ട് അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാല്‍ എന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം. ഹിന്ദി പ്രഫസറായിരുന്ന ചന്ദ്രലാല്‍ രണ്ടാഴ്ചയായി കോളജില്‍നിന്ന് അവധിയെടുത്തിരുന്നു. മൂന്നു മാസം മുന്‍പാണ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വേര്‍പാടില്‍ ഇദ്ദേഹം എറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു.

Signature-ad

ഭാര്യ: വിനയ (ഗെസ്റ്റ് അധ്യാപിക, കൂത്താട്ടുകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: മീരജ (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി), മിരവ് (രണ്ടാം ക്ലാസ് വിദ്യാര്‍ഥി). റൂറല്‍ എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് പൊലീസ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: