Crime

  • കൂട്ടുകച്ചവടത്തില്‍ സാമ്പത്തിക ബാധ്യത; പുതുക്കോട്ടയില്‍ അഞ്ചംഗ കുടുംബം കാറില്‍ മരിച്ചനിലയില്‍

    ചെന്നൈ: സേലം സ്വദേശികളായ അഞ്ചംഗ കുടുംബത്തെ പുതുക്കോട്ടയ്ക്കടുത്ത് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നു വ്യക്തമാക്കുന്ന കത്ത് കാറിനുള്ളില്‍നിന്നു ലഭിച്ചു. ഇവര്‍ വിഷം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്?മോര്‍ട്ടത്തിനായി പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യവസായി മണികണ്ഠന്‍ (50), ഭാര്യ നിത്യ (48), മണികണ്ഠന്റെ അമ്മ സരോജ (70), മക്കളായ ധീരന്‍ (20), നിഹാരിക (22) എന്നിവരാണു മരിച്ചത്. പുതുക്കോട്ട നമനസമുദ്രത്ത് റോഡരികില്‍ ഇന്നലെ രാവിലെ സംശയാസ്പദമായ രീതിയില്‍ കാര്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. കാറിന്റെ വാതില്‍ തകര്‍ത്തു പൊലീസ് നടത്തിയ പരിശോധനയിലാണു കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സേലത്ത് എസ്എം മെറ്റല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്ന മണികണ്ഠന്‍ കൃഷ്ണഗിരി, നാമക്കല്‍ എന്നിവിടങ്ങളില്‍ ചെമ്പുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്നുവെന്നും കൂട്ടുകച്ചവടത്തെ തുടര്‍ന്നു വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

    Read More »
  • എന്‍.എച്ചില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കൊണ്ടു പോയത് രണ്ടരക്കിലോ, അന്വേഷണം ഊര്‍ജ്ജിതമാക്കി

    തൃശൂര്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്വകാര്യ ബസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ കുറിച്ച് വ്യക്തതമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണമാണ് അക്രമി സംഘം കവര്‍ന്നത്. പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാന്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവര്‍ന്നത്. രണ്ട് ഇന്നോവ, ഒരു റെനോള്‍ട്ട് എന്നീ കാറുകളിലായാണ് കവര്‍ച്ചാസംഘം എത്തിയത്. സ്വര്‍ണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ വ്യാപാരി തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിനുശേഷം കാറില്‍…

    Read More »
  • യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിലാക്കി; അരുംകൊല മറ്റൊരാളുമായി ബന്ധമെന്ന സംശയത്തില്‍; ഒളിവില്‍ പോയ പ്രതി ജീവനൊടുക്കി

    ബംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയില്‍ ജീവനൊടുക്കി. മുക്തി രഞ്ജന്‍ റോയ് എന്നയാളെയാണ് ഒഡീഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭദ്രക് ജില്ലയില്‍ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) ശരീരമാണ് 30 കഷ്ണങ്ങളാക്കി ബംഗളൂരു വയ്യാലിക്കാവിലെ അപ്പാര്‍ട്‌മെന്റിലെ ഫ്രിഡ്ജില്‍നിന്ന് 21ന് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിയിടത്തിലെത്തിയപ്പോഴാണു മുക്തി രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിച്ചിരുന്നത്. മുക്തി രഞ്ജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിയുടെ സഹപ്രവര്‍ത്തകനും ബംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായിരുന്നു രഞ്ജന്‍. ബുധനാഴ്ചയാണ് ഇയാള്‍ പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്. ഇരുചക്ര വാഹനത്തില്‍ പുറത്തേക്കു പോകുന്നതു കണ്ടെന്നും നാട്ടുകാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. രണ്ടാഴ്ച മുന്‍പാണു മുക്തി രഞ്ജന്‍ ക്രൂരകൃത്യം ചെയ്തത്. മഹാലക്ഷ്മിയുടെ…

    Read More »
  • ഇടവേള ബാബുവും അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും

    കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍, ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. ജാമ്യനടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാകും വിട്ടയക്കുക. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുന്‍ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതിയുമുണ്ട്. ഈ പരാതിയില്‍ കോഴിക്കോട് നടക്കാവ്…

    Read More »
  • എരമല്ലൂരില്‍ ചെളി തെറിപ്പിച്ചെന്ന് പറഞ്ഞു ബസ് തടഞ്ഞു; ഡ്രൈവറുടെ തലയില്‍ പെട്രോളൊഴിച്ചു, ചില്ല് അടിച്ചു തകര്‍ത്തു

    ആലപ്പുഴ: എരമല്ലൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രികന്റെ ആക്രമണം. ബസ് ഡ്രൈവറുടെ തലയില്‍ പെട്രോളൊഴിക്കുകയും ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതു കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി അലമുറയിടുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്വകാര്യ ബസ് ഡ്രൈവര്‍ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികന്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് യാത്രക്കാരന്‍ എഴുപുന്ന സ്വദേശി സോമേഷ് ആണ് കസ്റ്റഡിയിലായത്. രാവിലെ 9 മണിയോടെയാണ് സംഭവം. ബസ് തടഞ്ഞു നിര്‍ത്തി സോമേഷ് ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ച സോമന്‍ ഇറങ്ങി വന്ന ഡ്രൈവറുടെ തലയില്‍ പെട്രോള്‍ ഒഴിച്ചു. ആക്രമണം തുടര്‍ന്നതോടെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു.  

    Read More »
  • മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടും; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം

    തിരുവനന്തപുരം: മലയാള സിനിമയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടു പുറത്തുവന്നതിന് പിന്നാലെയുള്ള ആരോപണങ്ങള്‍ പലതും ഉയര്‍ന്നിരുന്നു. നിരവധി നടന്‍മാര്‍ക്കെിരെ ലൈംഗിക ആരോപണങ്ങള്‍ ഉയരുകയുണ്ടായി. ചില പ്രമുഖര്‍ ഇതിന് പിന്നാലെ കേസിലും പെട്ടു. സിദ്ധിഖ് അടക്കമുള്ളവര്‍ കുരുക്കിലായി. ഇതിനിടെയാണ് ആരോപണം നേരിട്ട സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ആത്മഹത്യയും ഉണ്ടായത്. തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിന്റെ മരണമായിരുന്നു സിനിമ രംഗത്തെ ഞെട്ടിച്ചത്. ഷാനുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. പീഡന ആരോപണം വന്നതുമുതല്‍ ഷാനു കടുത്ത മാനസിക വിഷമത്തിലായിരുന്നു ഷാനു. ഇക്കാര്യമാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു. ഹേമ കമിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. കുടുംബപ്രശ്‌നങ്ങളും ഷാനുവിനെ അലട്ടിയിരുന്നതായും കുടുംബം പറയുന്നു. മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടുമുണ്ടായിരുന്നുവെന്നും സഹോദരന്‍ ഷാജി ആരോപിച്ചു. മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നുവെന്നായിരുന്നു ഹോട്ടലിലെ ദൃക്‌സാക്ഷികള്‍ പറഞ്ഞത്.എന്നാല്‍…

    Read More »
  • ‘അവള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു; അയാളായിരിക്കാം ഇതിന് പിന്നില്‍’; 59 കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവ്

    ബംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ 29കാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിനി മഹാലക്ഷ്മിയുടെ ഭര്‍ത്താവാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. മഹാലക്ഷ്മിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും അവളുടെ കാമുകനാണ് കൊലപ്പെടുത്തിയതെന്നുമാണ് ഭര്‍ത്താവ് ഹേമന്ത് ദാസ് പറഞ്ഞത്. മഹാലക്ഷ്മിയുടെ കാമുകനെതിരെ മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും ഹേമന്ത് ദാസ് വ്യക്തമാക്കി. ‘മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ നെലമംഗല പൊലീസ് സ്റ്റേഷനില്‍ അവളുടെ കാമുകനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയ്ക്ക് ശേഷം അയാളോട് ബെംഗളൂരുവില്‍ വരരുതെന്ന് താക്കീത് ചെയ്തതാണ്. പക്ഷേ അവര്‍ മറ്റെവിടെയാണ് പോയതെന്ന് അറിയില്ല’,- ഹേമന്ത് ദാസ് പറഞ്ഞു. ഉത്തരാഖണ്ഡ് സ്വദേശിയായ അഷ്‌റഫുമായാണ് മഹാലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നതെന്നും ഹേമന്ത് ദാസ് പറയുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് അറിയിച്ചത്. വ്യാളികാവലിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുര്‍ഗന്ധം…

    Read More »
  • സിദ്ദിഖിന്റെ ഫോണ്‍ ഓണ്‍ ആയി, തുടര്‍ച്ചയായി എന്‍ഗേജ്ഡ്; ലൊക്കേഷന്‍ വിവരങ്ങള്‍ വച്ച് അന്വേഷണത്തിനു പൊലീസ്

    കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകള്‍ ഓഫ് ആയത്. അതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാന്‍ പൊലീസിനായിട്ടില്ല. സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കൊച്ചി വിമാനത്താവളത്തിനു സമീപമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ആയതിനാല്‍ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അതേസമയം സിദ്ദിഖിനെ കണ്ടെത്താന്‍ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്,…

    Read More »
  • പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കിയില്ല; 16-കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

    ന്യൂഡല്‍ഹി: പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ് കൊലയ്ക്ക് പിന്നില്‍. എല്ലാവര്‍ക്കും 16 വയസാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇവര്‍. പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം തിങ്കളാഴ്ച വൈകീട്ട് 07:15-ന് ഷകര്‍പുരിലെ സമോസ വില്‍പ്പന കേന്ദ്രത്തിന് സമീപം ചോരപ്പാടുകള്‍ കണ്ടു. തുടര്‍ന്ന് പ്രദേശവാസികളോട് അന്വേഷിച്ചപ്പോഴാണ് ഒരു സംഘം ആണ്‍കുട്ടികള്‍ ചേര്‍ന്ന് മറ്റൊരു ആണ്‍കുട്ടിയെ കുത്തിയതായി പറഞ്ഞത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഒരുമണിക്കൂറിന് ശേഷം ആശുപത്രിയില്‍ നിന്ന് ഷികര്‍പുര്‍ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തും പുതിയ ഫോണ്‍ വാങ്ങി വരുമ്പോഴാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. വരുന്ന വഴിയിലാണ് മറ്റ് മൂന്നുപേരെ കണ്ടത്. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഈ ആവശ്യം നിഷേധിച്ചതോടെ ഇവര്‍ അക്രമിക്കുകയായിരുന്നു. കുട്ടിയുടെ…

    Read More »
  • ഇടിച്ചിട്ട സ്‌കൂട്ടറുമായി ലോറി പാഞ്ഞത് 8 കിലോമീറ്റര്‍; യുവാക്കള്‍ക്ക് ഗുരുതരപരിക്ക്, ഡ്രൈവര്‍ ഇറങ്ങിയോടി

    കോട്ടയം: അപകടത്തെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട സ്‌കൂട്ടറുമായി ലോറി ഓടിയത് എട്ട് കിലോമീറ്റര്‍. പാലാ ബൈപ്പാസില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മേവട സ്വദേശികളായ അലന്‍ കുര്യന്‍ (26) നോബി (25) എന്നിവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്കുനേരെ ലോറി ഇടിച്ചുകയറുകയായിരുന്നു. അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി നിര്‍ത്താതെ പോയ ലോറി മരങ്ങാട്ടുപള്ളിയ്ക്ക് സമീപം വൈദ്യുതി തൂണില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. ലോറിയില്‍നിന്ന് ഇറങ്ങി ഓടിയ ഡ്രൈവറെ പിടികൂടാനായില്ല. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാന്നാണ് പൊലീസ് പറയുന്നത്.

    Read More »
Back to top button
error: