Crime
-
കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; സംഭവം ബിഹാര്‍ അതിര്‍ത്തിയില്‍
കോഴിക്കോട്: പോക്സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കേരള പൊലീസ് പിടികൂടി അസമില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍. നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്സോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതി രക്ഷപ്പെട്ടത്.
Read More » -
ക്രിമിനല്‍ സംഘങ്ങളുടെ കൂത്തരങ്ങായി മാനവീയം വീഥി: കണ്ണടച്ച് അധികൃതര്‍
തിരുവനന്തപുരം: മാനവീയം വീഥിയും പരിസരവും രാത്രി സമയങ്ങളില്‍ ക്രിമിനല്‍ സംഘങ്ങള്‍ കൈയടക്കുന്നതായി ആക്ഷേപം. വ്യാഴാഴ്ച രാത്രി പത്തരയോടെ മാനവീയം വീഥിക്കടുത്തുള്ള ആല്‍ത്തറ ജംഗ്ഷനു സമീപത്തായി വെമ്പായം സ്വദേശിയായ ഷിജിത്തിന് കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം. നൈറ്റ് ലൈഫിനായി സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മാനവീയം വീഥി ഇടയ്ക്കിടെ ക്രിമിനല്‍ സംഘങ്ങളുണ്ടാക്കുന്ന അക്രമ സംഭവങ്ങളാല്‍ പേരിന് കളങ്കം നേരിടുകയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മാനവീയം വീഥിയില്‍ പൊലീസ് നോക്കിനില്‍ക്കെ ബന്ധുക്കളായ യുവാക്കള്‍ക്കുനേരെ മദ്യപ സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. നൈറ്റ് ലൈഫ് ആസ്വദിക്കാനെന്ന പേരില്‍ ലഹരിസംഘങ്ങളുടെ താവളമായി മാനവീയം വീഥി മാറുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്കും ക്രിമിനലുകള്‍ ഭീഷണിയാകുന്നുണ്ട്. മാനവീയം വീഥിയിലെത്തിയ അദ്ധ്യാപികയ്ക്കും കുടുംബത്തിനും നേരെ ലഹരി മാഫിയാ സംഘങ്ങളുടെ ആക്രമണമുണ്ടായത് കുറച്ചുനാള്‍ മുന്‍പാണ്. ഇവിടെ നിരവധി തവണ ആക്രമണമുണ്ടായെങ്കിലും മാഫിയാസംഘത്തെ ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കാറില്ല.പൊലീസിന്റെ മേല്‍നോട്ടക്കുറവും എക്‌സൈസിന്റെ നിരീക്ഷണം കാര്യക്ഷമമല്ലാത്തതും ലഹരി സംഘങ്ങള്‍ സജീവമാകാന്‍ കാരണമായി. മുന്‍പൊരിക്കല്‍ കലാപരിപാടിക്കിടെ മദ്യപിച്ചെത്തിയ യുവാക്കള്‍ ചേരിതിരിഞ്ഞ് ഇവിടെ ഏറ്റുമുട്ടിയിട്ടുണ്ട്.സിഗരറ്റ്…
Read More » -
യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി ശിവപ്രസാദ് കീഴടങ്ങി
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. ഹോര്‍ട്ടികോപ്പ് മുന്‍ എംഡി ആയിരുന്ന ശിവപ്രസാദാണ് സൗത്ത് എസിപി ഓഫീസില്‍ കീഴടങ്ങിയത്. 27 ദിവസമായി ശിവപ്രസാദ് ഒളിവിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. 75 വയസുകാരനായ ശിവപ്രസാദ് സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പ്, ഫിഷറീസ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എംഡി അടക്കം നിരവധി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ്. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കേസില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പട്ടികവര്‍ഗ കമ്മിഷന്റെ നിര്‍ദേശം.
Read More » -
സി.ബി.ഐയില്‍ നിന്നെന്നെ വ്യാജേന ഭീഷണി; 1.65 കോടി കവര്‍ന്നത് വന്‍ സംഘം
കണ്ണൂര്‍: സി.ബി.ഐ. ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസിലെ പ്രതികള്‍ വന്‍ തട്ടിപ്പ് സംഘാംഗങ്ങളെന്ന് സൈബര്‍ ക്രൈം പോലീസ്. കേസില്‍ എട്ട് പ്രതികളെ പിടിക്കാനായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പോലീസ് പറഞ്ഞു. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദ്ഷര്‍ ഖാനെ കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികള്‍ കശ്മീര്‍ സ്വദേശികളായ മൂമിന്‍ നാസര്‍, ഫായിസ് അലി എന്നിവര്‍ കശ്മീര്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതായി പോലീസ് പറയുന്നു. പ്രതിയുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നു മാത്രം 118-ഓളം തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഗുജറാത്തിലെ രേഷ്മ ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് അക്കൗണ്ടുകള്‍ തുടങ്ങിയത്. പരാതിക്കാരിയെ ക്രെഡിറ്റ് കാര്‍ഡ് മേധാവിയാണെന്ന് ആദ്യം വിശ്വസിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡില്‍ അടക്കാന്‍ വീഴ്ച വന്നിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് സി.ബി.ഐ.യില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.…
Read More » -
പുതിയ ഹെയര്‍സ്‌റ്റൈല്‍ പിടിച്ചില്ല; കാമുകിയെ കുത്തിക്കൊലപ്പെടുത്തി
ന്യൂയോര്‍ക്ക്: പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി 49-കാരന്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിന്‍ ഗാര്‍സിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാര്‍മെന്‍ മാര്‍ട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്. കാര്‍മെനിന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാര്‍മെനെ, അവിടെയെത്തിയാണ് ബെഞ്ചമിന്‍ കൊലപ്പെടുത്തിയത്. സൈക്കോ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച ഇയാളെ കാര്‍മെനിന്റെ മൃതദേഹത്തിനരികില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കാര്‍മെനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു. നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുടിമുറിച്ച് പുതിയ ഹെയര്‍ സ്‌റ്റൈലില്‍ കാര്‍മെന്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ ബെഞ്ചമിന്‍ അസ്വസ്ഥനായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ പുതിയ രൂപം ബെഞ്ചമിന് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കിയ കാര്‍മെന്‍, ഇയാളുടെ രോഷം ഭയന്ന് ഉടന്‍ തന്നെ വീടുവിട്ടിറങ്ങുകയായിരുന്നു. നേരേ മകളുടെ വീട്ടിലേക്കാണ് കാര്‍മെന്‍ ആദ്യം പോയത്. രാത്രി അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം…
Read More » -
കെഎസ്ആര്‍ടിസി ബസില്‍ ശല്യംചെയ്തു; ജനല്‍ വഴി ചാടി ഓടിയ ആളെ പിന്നാലെയെത്തി പിടികൂടി യുവതി
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ യുവതി പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലില്‍ പുത്തന്‍വീട്ടില്‍ ഷാനിറി (42)നെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി ഏഴിന് അടൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ പുതുശേരി ഭാ?ഗത്തുവച്ചായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിച്ചു. തുടര്‍ന്ന് ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍ രണ്ടു വാതിലുകളും അടച്ചു. പുതുശേരിഭാഗം പെട്രോള്‍ പമ്പിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഗ്ലാസ് ചില്ലുകളിലൊന്നു നീക്കി പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതി ബസില്‍ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോള്‍ പമ്പിനു സമീപം പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയും പൊലീസില്‍…
Read More » -
വഴിത്തര്‍ക്കത്തെചൊല്ലി വര്‍ഷങ്ങളോളം പക; വയോധികനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: പള്ളിയിലേക്ക് നിസ്‌കാരത്തിന് പുലര്‍ച്ചെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന വയോധികനെ ലോറിയിടിച്ച സംഭവം കൊലപാതകശ്രമമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വാഹനമോടിച്ച ലോറിയുടമയെ പോലീസ് അറസ്റ്റുചെയ്തു. എടനീര്‍ കെട്ടുങ്കല്ലിലെ സി.എച്ച്. അബ്ദുള്ളക്കുഞ്ഞി(52)യെയാണ് വിദ്യാനഗര്‍ പോലീസ് കര്‍ണാടകയിലെ സുറത്കലില്‍നിന്ന് അറസ്റ്റുചെയ്തത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന മീത്തലെ എടനീര്‍ ചാപ്പാടിയിലെ ബല്‍ക്കീസ് മന്‍സിലില്‍ അബ്ദുള്‍റഹ്‌മാ(64)നെയാണ് വധിക്കാന്‍ ശ്രമിച്ചത്. ഇടതുകാലിന്റെ എല്ല് പൊട്ടിയതുള്‍പ്പെടെയുള്ള പരിക്കുകളോടെ അബ്ദുള്‍റഹ്‌മാന്‍ ചെങ്കള കെ.കെ. പുറത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ 5.10-ന് ചെര്‍ക്കള കല്ലടുക്ക അന്തഃസംസ്ഥാനപാതയില്‍ മീത്തലെ എടനീരിലാണ് സംഭവം. നെല്ലിക്കട്ടഭാഗത്തുനിന്ന് ചെര്‍ക്കള ഭാഗത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് സ്‌കൂട്ടറില്‍ പോകുകയായിരുന്ന അബ്ദുള്‍റഹ്‌മാനെ ഇടിച്ചിട്ടത്. സമീപത്തെ വീടിന്റെ ഗേറ്റിനടുത്താണ് വീണത്. ഇടിച്ചിട്ട ലോറി പിറകോട്ടെടുത്ത് വീണുകിടക്കുന്ന അബ്ദുള്‍ റഹ്‌മാന്റെ ദേഹത്ത് വീണ്ടും കയറ്റാന്‍ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. ലോറി വീടിന്റെ മതിലിലും ഗേറ്റിന്റെ ഒരു ഭാഗത്തും തട്ടിയതിനെത്തുടര്‍ന്ന് ഇവയും തകര്‍ന്ന് അബ്ദുള്‍റഹ്‌മാന്റെ ദേഹത്ത് വീണു. ഉടമ കൂടിയായ അബ്ദുള്ളക്കുഞ്ഞിയാണ് ലോറി…
Read More » -
ആത്മഹത്യയെന്ന് ബന്ധുക്കൾ: തലയോട്ടി അടിച്ചു തകർത്ത് ക്രൂരമായി കൊലപ്പെടുത്തി എന്ന് തെളിവുകളോടെ പൊലീസ്
തൂങ്ങിമരിച്ചു എന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവാവിൻ്റെ മരണം ക്രൂരമായ കൊലപാതകമെന്ന് ഒടുവിൽ തെളിഞ്ഞു. പീരുമേട് പള്ളിക്കുന്ന് വുഡ് ലാൻസ് എസ്റ്റേറ്റിലെ കൊല്ലമറ്റത്തു ബാബുവിന്റെ മകൻ ബിബിനാണ് (29) ബന്ധുക്കളുടെ മുന്നിൽവച്ച് മർദ്ദനമേറ്റു കൊല്ലപ്പെട്ടത്. സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനിടെ ഇയാൾ ക്രൂരമർദനമേറ്റു കൊല്ലപ്പെടുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത 5 പേർ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ മൊഴി നൽകിയതിനാൽ അവസാന പ്രതിപ്പട്ടികയ്ക്കു രൂപം നൽകാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ബിബിന്റെ സഹോദരി വിനീതയുടെ മകളുടെ പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങൾക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരും വീട്ടിൽ എത്തിയിരുന്നു. ഇവിടെവച്ചു വാക്കുതർക്കത്തെ തുടർന്നു ബിബിനെ മർദ്ദിക്കുകയായിരുന്നു. നാഭിക്കു ചവിട്ടേറ്റു വീണ ബിബിനു തലയ്ക്കും അടിയേറ്റു. ഈ സമയം പിതാവും അമ്മാവനും ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. കുഴഞ്ഞുവീണ ബിബിനെ പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പറഞ്ഞപ്പോഴാണത്രേ ബിബിൻ മരിച്ചെന്ന് അറിയുന്നത്. വീട്ടിലെ ശുചിമുറിയിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നായിരുന്നു ബന്ധുക്കൾ …
Read More » -
മുന്‍കാമുകനെ വകവരുത്താന്‍ കടുംകൈ; 16കാരിയുടെ പ്രതികാരത്തില്‍ ജീവന്‍ നഷ്ടമായത് അഞ്ച് പേര്‍ക്ക്
അബുജ: മുന്‍കാമുകനോടുളള പക തീര്‍ക്കാന്‍ പെണ്‍കുട്ടിയുണ്ടാക്കിയ കൊടിയ വിഷം കലര്‍ന്ന സൂപ്പ് കഴിച്ച അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ കാമുകി ഐഷാ സുലൈമാനെ (16) അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകന്‍ ഇമ്മാനുവല്‍ എലോജിയും (19) നാല് സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ടത്. ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തനുസരിച്ച് അഞ്ച് പേരെ വീട്ടിനുളളിലെ മുറിക്കുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങളെ നാളുകളായി പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പ്രതികാര കഥ പുറത്തുവന്നത്. മുന്‍ കാമുകനോടുളള പക തീര്‍ക്കാന്‍ വേണ്ടിയാണ് സൂപ്പില്‍ കൊടിയ വിഷം കലര്‍ത്തിയത്. യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കി. എഡോ സ്റ്റേറ്റ് പൊലീസ് വക്താവ് മോസസ് യാമുവും സംഭവത്തില്‍ പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ പരിശോധന നടന്നുവരികയാണ്. അഞ്ച് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഭക്ഷ്യവിഷബാധയോ ജനറേറ്ററില്‍ നിന്ന്…
Read More » -
ഒരുമാസം മുമ്പു നാട്ടിലെത്തിയ പ്രവാസി യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചതില്‍ ദുരൂഹത; കൂട്ടുകാര്‍ വിളിച്ചിട്ടാണു പുറത്തുപോയതെന്നും അന്വേഷിക്കണമെന്നും ആവശ്യം
മലപ്പുറം: പ്രവാസി യുവാവ് കുറ്റിപ്പുറത്ത് ട്രെയിന്‍ ഇടിച്ചു മരിച്ചതില്‍ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍. കുറ്റിപ്പുറം ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന മേലേതില്‍ ഇക്ബാലാ(25)ണ് കഴിഞ്ഞ ദിവസം മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11.45ഓടെയാണു സംഭവം. ചെമ്പിക്കല്‍ മഞ്ചാടിയില്‍ വെച്ചു ഒരാളെ ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയെന്ന വിവരത്തിന്റെ അടസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണു ഇക്ബാലിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. സംഭവ സമയത്ത് ജീവനുണ്ടായിരുന്നു. തുടര്‍ന്നു തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ച ശേഷമാണു മരണം സംഭവിച്ചത്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടിയ നിലയിലായിരുന്നു ഇക്ബാലിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 8 മണിയോടെ കൂട്ടുകാരന്‍ വിളിച്ചിട്ടാണ് ഇക്ബാല്‍ പുറത്തേക്ക് പോയത്. പിന്നീടാണ് മരണവിവരം വീട്ടുകാര്‍ അറിയുന്നത്. ഇക്ബാല്‍ റെയില്‍വേ ഭാഗത്തേക്ക് പോകാനുള്ള ഒരു സാധ്യതയും ഇല്ലെന്നും കൂടെയുണ്ടായിരുന്നത് ആരൊക്കെ ആയിരുന്നു എന്നുള്ളതൊന്നും അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്ബാലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആരും ഫോണെടുത്തില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വിദേശത്തുനിന്നും ഒരു…
Read More »