CrimeNEWS

കെഎസ്ആര്‍ടിസി ബസില്‍ ശല്യംചെയ്തു; ജനല്‍ വഴി ചാടി ഓടിയ ആളെ പിന്നാലെയെത്തി പിടികൂടി യുവതി

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ യുവതി പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലില്‍ പുത്തന്‍വീട്ടില്‍ ഷാനിറി (42)നെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാത്രി ഏഴിന് അടൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ പുതുശേരി ഭാ?ഗത്തുവച്ചായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിച്ചു. തുടര്‍ന്ന് ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍ രണ്ടു വാതിലുകളും അടച്ചു.

Signature-ad

പുതുശേരിഭാഗം പെട്രോള്‍ പമ്പിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഗ്ലാസ് ചില്ലുകളിലൊന്നു നീക്കി പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതി ബസില്‍ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോള്‍ പമ്പിനു സമീപം പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: