CrimeNEWS

സി.ബി.ഐയില്‍ നിന്നെന്നെ വ്യാജേന ഭീഷണി; 1.65 കോടി കവര്‍ന്നത് വന്‍ സംഘം

കണ്ണൂര്‍: സി.ബി.ഐ. ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസിലെ പ്രതികള്‍ വന്‍ തട്ടിപ്പ് സംഘാംഗങ്ങളെന്ന് സൈബര്‍ ക്രൈം പോലീസ്. കേസില്‍ എട്ട് പ്രതികളെ പിടിക്കാനായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പോലീസ് പറഞ്ഞു. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദ്ഷര്‍ ഖാനെ കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തിരുന്നു.

കേസിലെ പ്രധാന പ്രതികള്‍ കശ്മീര്‍ സ്വദേശികളായ മൂമിന്‍ നാസര്‍, ഫായിസ് അലി എന്നിവര്‍ കശ്മീര്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതായി പോലീസ് പറയുന്നു. പ്രതിയുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നു മാത്രം 118-ഓളം തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഗുജറാത്തിലെ രേഷ്മ ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് അക്കൗണ്ടുകള്‍ തുടങ്ങിയത്.

Signature-ad

പരാതിക്കാരിയെ ക്രെഡിറ്റ് കാര്‍ഡ് മേധാവിയാണെന്ന് ആദ്യം വിശ്വസിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡില്‍ അടക്കാന്‍ വീഴ്ച വന്നിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് സി.ബി.ഐ.യില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി പണം അയച്ചുകൊടുത്തെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: