Crime

  • കാട്ടാക്കടയില്‍ ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം; മണിക്കൂറുകള്‍ക്കുളളില്‍ പ്രതികളെ പിടികൂടി പോലീസ്

    തിരുവനന്തപുരം: കാട്ടാക്കട പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെയും സഹായിയെയും മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി പോലീസ്. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയും കവര്‍ച്ച മുതല്‍ പണയം വയ്ക്കാന്‍ സഹായം നല്‍കിയ കൂട്ടാളിയെയുമാണ് പോലീസ് പിടികൂടിയത്. പാലോട്ടുവിള കൊമ്പേറ്റി വാറുവിളാകത്ത് വീട്ടില്‍ നിന്നും വെള്ളറട വാടകക്ക് താമസിക്കുന്ന രാമചന്ദ്രന്‍ (67) യും ഇയാള് മോഷ്ടിച്ച സ്വര്‍ണ്ണം വില്‍ക്കാനും പണയം വയ്ക്കാനും സഹായിച്ച പേരേക്കോണം ചെട്ടിക്കുന്ന് റോഡരിക്കത്തു വീട്ടില്‍ ജോണി (51) യുമാന്‍ പിടിയിലായത്. കാട്ടാക്കട ഡി വൈ എസ് പി യുടെ ഷാഡോ സംഘം ആണ് വെള്ളറടയില്‍ നിന്നും ഇരുവരേയും പിടികൂടിയത്. ബുദനാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. കാട്ടാക്കട പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂവച്ചല്‍ പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. 54 സ്വര്‍ണ്ണ പൊട്ടുകള്‍, ഒന്നര പവന്‍ മാല, 10 താലി, നേര്‍ച്ച ഉരുപ്പടികള്‍ കിഴി പണം ഉള്‍പ്പെടെയാണ് ഓഫീസ് മുറി കുത്തി തുറന്ന് കവര്‍ന്നത്. രാവിലെ ക്ഷേത്ര…

    Read More »
  • ഭാര്യയെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; ദൃശ്യം പകര്‍ത്തി പണത്തിനായി ഭീഷണി

    ലഖ്‌നൗ(യു.പി): ഭാര്യയെ ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച് ഭര്‍ത്താവ് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി. ആഗ്രയിലെ സീതാ നഗര്‍ ഏരിയയിലെ എത്മദൗള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. 12 വയസുള്ള മകനുള്ള ജോലിക്കാരിയായ യുവതിക്കാണ് ഈ ദുരനുഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; യുവതിയുടെ ഭര്‍ത്താവ് എല്ലാ മാസവും ഏതാനും ദിവസങ്ങള്‍ മാത്രമാണ് വീട്ടിലേക്ക് വരാറുള്ളത്. സെപ്റ്റംബറില്‍ ഒരുദിവസം ഇയാള്‍ ആഗ്രയിലെ അച്‌നേരയില്‍ താമസിക്കുന്ന സുഹൃത്തിനൊപ്പമാണ് വീട്ടിലെത്തിയത്. പുറത്തുനിന്ന് ഭക്ഷണം വാങ്ങി അവര്‍ ഒന്നിച്ച് അത്താഴം കഴിച്ചു. ശേഷം യുവതി മകനൊപ്പം ഉറങ്ങാന്‍ പോയി. അടുത്ത ദിവസം ഭര്‍ത്താവ് യുവതിയോട് 5000 രൂപ ആവശ്യപ്പെട്ടു. യുവതി അത് നല്‍കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ഭാര്യയെ വിളിച്ച്…

    Read More »
  • വീടുവിട്ടത് അമ്മയുടെ ഉപദ്രവം കൊണ്ടെന്ന് മൊഴി; കരുനാഗപ്പള്ളിയില്‍ യുവതിയെ കാണാതായ സംഭവത്തില്‍ കേസെടുത്തു

    കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ ഷീജയ്ക്കെതിരെ പൊലീസ് കേസെടുത്തു. അമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് വീട്ടില്‍ നിന്നിറങ്ങിപ്പോയതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൗണ്‍സിലിംഗിന് ശേഷം യുവതിയെ കുടുംബത്തിനൊപ്പം വിട്ടിരുന്നു. കഴിഞ്ഞ 18ന് രാവിലെയാണ് ആലപ്പാട് സ്വദേശി അനില്‍-ഷീജ ദമ്പതികളുടെ മകള്‍ ഐശ്വര്യ അനിലിനെ (20) കാണാതായത്. അന്ന് വൈകിട്ടാണ് ഐശ്വര്യ ധ്യാനകേന്ദ്രത്തില്‍ എത്തിയത്. കരുനാഗപ്പള്ളിയില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിനിലും അവിടെ നിന്ന് ബസിലുമായിരുന്നു യാത്ര . സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ പഠനം നടത്തുകയായിരുന്നു ഐശ്വര്യ. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ ചൊല്ലി, കാണാതാകുന്നതിന് തലേന്ന് രാത്രി ഷീജ വഴക്ക് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 9.30ന് ഷീജ ചവറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയി. 10.30 ഓടെ ഐശ്വര്യയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് സമീപവാസിയെ വിളിക്കുമ്പോഴാണ് കാണാതായ വിവരം അറിയുന്നത്. താന്‍ പോകുന്നുവെന്നും ആത്മഹത്യ ചെയ്യില്ലെന്നും കുറിപ്പ് എഴുതിവച്ചിരുന്നു. മൊബൈല്‍ ഫോണും ടാബും…

    Read More »
  • പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി സ്വര്‍ണക്കവര്‍ച്ച; നാലുപേര്‍ തൃശ്ശൂരില്‍ പിടിയില്‍

    തൃശ്ശൂര്‍: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിലെ നാലുപേര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇവരില്‍ നിന്നും സ്വര്‍ണം കണ്ടുകിട്ടിയിട്ടില്ല. അഞ്ചുപേര്‍ കൂടി കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. പെരിന്തല്‍മണ്ണയില്‍ വ്യാഴാഴ്ച സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന സംഘമാണ് പിടിയിലായത്. എം.കെ. ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും ആക്രമിച്ചാണ് സംഘം സ്വര്‍ണ്ണം കവര്‍ന്നത്. കാറില്‍ എത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്. പതിവുപോലെ ജൂവലറി അടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമ. കാറില്‍ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. അലങ്കാര്‍…

    Read More »
  • വാഹനപരിശോധനയ്ക്കിടെ യുവാക്കളുടെ ആക്രമണം: നടക്കാവ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് പരുക്ക്

    കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ പൊലീസിനു നേരെ യുവാക്കളുടെ ആക്രമണം. നടക്കാവ് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്കു പരുക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലാണു സംഭവം. നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടതു കണ്ടാണ് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എഎസ്‌ഐ സിജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നവീന്‍, രതീഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്. കാറിന്റെ താക്കോല്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചെവിക്കു സാരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. കാര്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്നാണു വിവരം.

    Read More »
  • കണ്ണൂരില്‍ പൊലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവം; വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനം

    കണ്ണൂര്‍: കരിവെള്ളൂരില്‍ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിന്റെ മൊഴി പുറത്ത്. ദിവ്യശ്രീ വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭര്‍ത്താവ് രാജേഷിന്റെ മൊഴിയില്‍ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വര്‍ണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. പ്രതി രാജേഷ് പയ്യന്നൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രതി രാജേഷിനെ ഇന്നലെ കണ്ണൂര്‍ പുതിയതെരുവ് ബാറില്‍ നിന്നാണ് പിടികൂടിയത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ദിവ്യശ്രീ. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു.  

    Read More »
  • നടന്‍ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

    മലപ്പുറം: വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സിനിമ സീരിയല്‍ നടനായ അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുല്‍ നാസര്‍ (നാസര്‍ കറുത്തേനി-55) ആണ് അറസ്റ്റിലായത്. എല്‍പി വിഭാഗം അധ്യാപകനായ നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വണ്ടൂര്‍ കാളികാവ് റോഡില്‍ അധ്യാപകന് സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. വ്യാഴാഴ്ച ഉച്ചയോടെ അധ്യാപകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചയാളാണ് നാസര്‍ കറുത്തേനി.

    Read More »
  • നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണം: 3 സഹപാഠികള്‍ അറസ്റ്റില്‍, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

    പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ 3 വിദ്യാര്‍ഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ സഹപാഠികളായ ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനില്‍ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. മൊഴികളിലെ വൈരുധ്യം, ഫോണ്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവര്‍ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ കസ്റ്റഡിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാര്‍ പറഞ്ഞു. രക്ഷാകര്‍ത്താക്കളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ചോദ്യം ചെയ്ത് കാര്യങ്ങളില്‍ വ്യക്തത വരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.…

    Read More »
  • സര്‍ക്കാരില്‍നിന്നു പിന്തുണ കിട്ടിയില്ല; മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നതായി നടി

    കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ നടി. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് പോലും പിന്തുണ ലഭിച്ചില്ല. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഏഴു പേര്‍ക്കെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്.

    Read More »
  • കുറവ സംഘം കോട്ടയത്തും എത്തിയിരുന്നു; തമ്പടിച്ചത് കാഞ്ഞിരപ്പള്ളിയില്‍

    കോട്ടയം: ആലപ്പുഴ പൊലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് ശെല്‍വനെ ജൂണ്‍ ആദ്യവാരം ജില്ല പൊലീസും അറസ്റ്റ് ചെയ്തിരുന്നു. രാമപുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലെത്തിയാണ് പൊലീസ് സംഘം ഇയാളടക്കം രണ്ടുപേരെ പിടികൂടിയത്. രാമപുരം പുതുവേലിയില്‍ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടന്ന വയോധികയുടെ 14 ഗ്രാം വരുന്ന 70,000 രൂപ വിലവരുന്ന വളകള്‍ വയര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തതാണ് കേസ്. ആദ്യഘട്ടത്തില്‍ യാതൊരു തെളിവും കിട്ടാതെ അന്വേഷണസംഘം ബുദ്ധിമുട്ടി. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍നിന്ന് ജില്ലയിലെത്തി പല ഭാഗങ്ങളിലായി പല തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്ന ആളുകളാണ് മോഷണത്തില്‍ പിന്നിലെന്ന് പിന്നീട് മനസ്സിലായി. അവരില്‍ രണ്ടുപേരെ തമിഴ്നാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തതോടെ മോഷണസംഘം തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ചിന്നമന്നൂരിനടുത്ത് കാമാച്ചിപുരം എന്ന ഗ്രാമത്തില്‍നിന്ന് വന്നവരാണെന്ന് വ്യക്തമായി. മുന്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്, പാലാ ഡിവൈ.എസ്.പി കെ. സദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തുടര്‍ന്ന് ചിന്നമന്നൂരില്‍നിന്ന് 11 കിലോമീറ്റര്‍…

    Read More »
Back to top button
error: