Crime

  • കളമശ്ശേരി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; സുഹൃത്തായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ കസ്റ്റഡിയില്‍

    കൊച്ചി: കളമശ്ശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരി ജെയ്സി എബ്രഹാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായത്. കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബു ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണ്. സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ജെയ്‌സിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജെയ്‌സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലുള്ള ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം ഗിരീഷ് ബാബു അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ…

    Read More »
  • അയല്‍ക്കാരിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി; പീഡനം, വിസ തട്ടിപ്പ് വീരനായ വ്‌ളോഗര്‍ അറസ്റ്റില്‍

    തൃശൂര്‍: അയല്‍ക്കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ വ്‌ളോഗര്‍ പിടിയില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് അറസ്റ്റിലായത്. വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലീസാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും പ്രതി ശ്രമം നടത്തി. അഞ്ച് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുഞ്ഞിനെ എടുക്കാന്‍ വന്ന അയല്‍ക്കാരിയായ യുവതിയെ പ്രതി ബലംപ്രയോഗിച്ച് മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരം അറിഞ്ഞ ബിനീഷ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാലക്കുടി മജിസ്ട്രേറ്റ് അവധിയില്‍ ആയിരുന്നതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. ഇതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. 2022ല്‍ നിലമ്പൂരില്‍ സ്ത്രീ പീഡനത്തിനും…

    Read More »
  • ഒരുകോടിയും 300 പവനും കട്ടെടുത്തു; വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍മോഷണം

    കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ മോഷണം. വളപട്ടണം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ മോഷണം നടന്നത്. 300 പവന്‍ ആഭരണങ്ങളും ഒരുകോടി രൂപയുമാണ് മോഷണം പോയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അഷ്റഫും കുടുംബവും യാത്ര പോയിരിക്കുകയായിരുന്നു. അരി മൊത്തവ്യാപാരം നടത്തുന്നയാളാണ് കെ.പി അഷ്റഫ്. മന്ന കെഎസ്ഇബി ഓഫീസിന് സമീപമുള്ള വീട്ടിലെ കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് മോഷണം പോയത്. മൂന്നംഗ സംഘം വീട്ടിനുള്ളില്‍ കടന്ന് മോഷണം നടത്തിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഡോഗ്സ്‌ക്വാഡടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് തെളിവുകള്‍ ശേഖരിക്കുകയാണ്. 19ന് വീട് പൂട്ടി മധുരയിലുള്ള സുഹൃത്തിനെ കാണാന്‍ പോയതാണ് അഷ്റഫ്. തിരികെ കഴിഞ്ഞദിവസം എത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതായി വ്യക്തമായത്. അതേസമയം ലോക്കറിന്റെ സ്ഥലംവരെ കൃത്യമായി മനസ്സിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്ന് അഷ്റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോല്‍ പൂട്ടി മറ്റൊരു അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.…

    Read More »
  • മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ല, നടി തീരുമാനം മാറ്റി

    കൊച്ചി: നടന്‍ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ് നടന്മാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചത്. ഡബ്ല്യൂസിസിപോലും തനിക്കൊപ്പം നിന്നില്ലെന്നും പരാതിക്കാരി ആരോപിച്ചു. എന്നാല്‍ ഭര്‍ത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോള്‍ പരാതി പിന്‍വലിക്കുന്നതില്‍ നിന്ന് പിന്മാറുകയാണ്. കേസുമായി മുന്നോട്ടുപോകുമെന്നും നടി പറഞ്ഞു. തന്റെ പേരിലുള്ള പോക്‌സോ കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും എന്തുകൊണ്ടാണ് കേസില്‍ തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ വേണ്ട പിന്തുണ നല്‍കാത്തതിനാലാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്ന് നടന്‍ മുകേഷടക്കമുള്ളവര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ തുറന്നു പറച്ചില്‍ നടത്തിയതെന്നും തനിക്കെതിരെ കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ,…

    Read More »
  • ഗുണ്ടാസംഘത്തിന്റെ ജന്മദിനാഘോഷത്തിനിടെ ആക്രമണം; ആറ് പോലീസുകാര്‍ക്ക് പരിക്ക്, 12 ഗുണ്ടകള്‍ രക്ഷപ്പെട്ടു

    തിരുവനന്തപുരം: ജന്മദിനാഘോഷത്തിന് ആളൊഴിഞ്ഞ വീട്ടില്‍ ഒത്തുകൂടിയ ഗുണ്ടാസംഘം സ്ഥലത്തെത്തിയ പോലീസുകാരെ കൂട്ടമായി ആക്രമിച്ചു. നെടുമങ്ങാട് സി.ഐ. ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്കു പരിക്കേറ്റു. എട്ട് ഗുണ്ടകളെ പോലീസ് സാഹസികമായി പിടികൂടി. 12 പേര്‍ ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 11.40-ഓടെയാണ് സംഭവം. കാപ്പാ കേസില്‍ ഉള്‍പ്പെട്ട സ്റ്റമ്പര്‍ അനീഷ് എന്ന അനീഷിന്റെ നെടുമങ്ങാട് മുക്കോലയിലെ വീട്ടിലാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇയാളുടെ സഹോദരിയുടെ മകളുടെ ജന്മദിനാഘോഷത്തിനാണ് കൂട്ടാളികളെ വിളിച്ചുകൂട്ടിയത്. ഇയാളുടെ വീട്ടുകാര്‍ ആരും ഇവിടെയുണ്ടായിരുന്നില്ല. മുക്കോലയിലെ വീട്ടില്‍ അക്രമിസംഘം ഒത്തുകൂടിയെന്ന് സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെക്കണ്ട് സംഘം അക്രമാസക്തരാകുകയായിരുന്നു. സ്റ്റമ്പര്‍ അനീഷ് ഉള്‍പ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് സി.ഐ: രാജേഷ്, എസ്.ഐമാരായ ഓസ്റ്റിന്‍, സന്തോഷ്‌കുമാര്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിപ്പോയ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായവരെല്ലാം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ്.

    Read More »
  • വനിതാ എസ്.പിക്ക് നേരേ ലൈംഗികാതിക്രമം; മുന്‍ ഐ.ജിക്കെതിരേ അറസ്റ്റ് വാറന്റ്

    ചെന്നൈ: വനിതാ എസ്.പി.ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍ ഐ.ജി.ക്ക് അറസ്റ്റ് വാറന്റ്. പ്രത്യേക ദൗത്യസേന ഐ.ജി.യായി ഈ വര്‍ഷം ജൂണില്‍ വിരമിച്ച എസ്. മുരുകനെതിരേയാണ് ചെന്നൈയിലുള്ള മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തമിഴ്‌നാട് വിജിലന്‍സില്‍ ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ 2017-18 കാലത്താണ് കീഴുദ്യോഗസ്ഥയ്ക്കുനേരേ ലൈംഗികാതിക്രമം കാട്ടിയത്. എസ്.പി.യുടെ പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ മുരുകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, പോലീസ് കേസെടുത്തു. ഇതിനിടെ മുരുകന്‍ ജോലിയില്‍നിന്ന് വിരമിച്ചു. സി.ബി.സി.ഐ.ഡി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും തയ്യാറാകാഞ്ഞതിനാലാണ് ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചത്.

    Read More »
  • ട്രെയിന്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യാത്രക്കാരനെ കുത്തിക്കൊന്ന 16 കാരന്‍ അറസ്റ്റില്‍

    മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യാത്രക്കാരനെ കുത്തിക്കൊന്ന 16 കാരന്‍ അറസ്റ്റില്‍. മുംബൈയിലെ ഖാട്ട്‌കോപാര്‍ റെയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 15നാണ് സംഭവം നടന്നത്. സംഭവത്തിലുള്‍പ്പെട്ട 16 കാരനെയും ഇയാളുടെ മൂത്ത സഹോദരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.അങ്കുശ് ഭഗവാന്‍ ഭാലേറാവു എന്നയാത്രക്കാരനാണ് കുത്തേറ്റ് മരിച്ചതെന്ന് കുര്‍ല റെയില്‍വേ പൊലീസ് അറിയിച്ചു. ഛത്രപതി ശിവജി ടെര്‍മിനസില്‍ നിന്ന് നവംബര്‍ 14ന് ട്രെയിന്‍ കയറിയ അങ്കുശും 16 കാരനും തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും അങ്കുശ് 16 കാരനെ തല്ലുകയും ചെയ്തു. പിറ്റേന്ന് അതേ ട്രെയിനില്‍ ഖാട്ട്‌കോപാര്‍ റെയില്‍വേ സ്റ്റേഷനിലെ 4-ാം നമ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ അങ്കുശിനെ 16കാരന്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ സാരമായി പരിക്കേറ്റ അങ്കുശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളുടെ സഹോദരനെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിനുപയോഗിച്ച കത്തി വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചെന്നും…

    Read More »
  • അലമാരയ്ക്കു തീയിട്ട് 31 പവന്‍ അപഹരിച്ചു; തീ അണച്ചത് അഗ്‌നിരക്ഷാസേന

    ആലപ്പുഴ: വീടിന്റെ കിടപ്പുമുറിയിലെ അലമാരയ്ക്കു തീയിട്ട ശേഷം സ്വര്‍ണം അപഹരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാവേലിക്കര പുന്നമൂട് പോനകം ഹരിഹരം ജയപ്രകാശിന്റെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണു മോഷണം നടന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ജയപ്രകാശും മരുമകള്‍ ഗായത്രിയും വൈകിട്ട് നടക്കാന്‍ പോയി. ജയപ്രകാശിന്റെ ഭാര്യ ഹേമലത കരയോഗത്തില്‍ തിരുവാതിര പരിശീലനത്തിനും പോയിരുന്നു. സന്ധ്യയോടെ വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചു വീട്ടുകാരെത്തി വീടു തുറന്നു നോക്കിയപ്പോഴാണു കിടപ്പുമുറിയിലെ അലമാര കത്തുന്നതു കണ്ടത്. മാവേലിക്കരയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണു തീ പൂര്‍ണമായും അണച്ചത്. കത്തിയ അലമാരയില്‍നിന്ന് മോഷണം നടന്നതായി സൂചനയില്ല. വീട്ടിലെ മറ്റൊരു അലമാരയില്‍ സൂക്ഷിച്ചിരുന്ന 31 പവന്റെ സ്വര്‍ണാഭരണം മോഷണം പോയെന്നാണു വീട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ മറ്റൊരു അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം നഷ്ടമായില്ല. വീടിന്റെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തു കടന്നതിനു തെളിവുകളൊന്നും ലഭിച്ചില്ലെന്നു എസ്എച്ച്ഒ സി. ശ്രീജിത് പറഞ്ഞു. സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോല്‍…

    Read More »
  • വീട്ടുജോലിക്കാരിയുടെ മകളെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിച്ചു: പ്രജ്വലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

    ബംഗളൂരു: ലൈംഗിക പീഡന കേസ് നേരിടുന്ന ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രജ്വല്‍ പീഡനത്തിന് ഇരയാക്കിയ വീട്ടുജോലിക്കാരിയുടെ മകളെ വിവസ്ത്രയാക്കിയ ശേഷം വിഡിയോ കോള്‍ ചിത്രീകരിച്ചെന്ന നാലാമത്തെ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന തള്ളിയത്. പ്രജ്വലിനെതിരെ ആദ്യം പരാതി നല്‍കിയ 48 വയസ്സുകാരിയുടെ മകളാണ് ഈ കേസിലെ പരാതിക്കാരി. നാലഞ്ചു വര്‍ഷം മുന്‍പ് തന്റെ അമ്മയെ പീഡിപ്പിച്ച പ്രജ്വല്‍ ഇതിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം തന്നെ വീഡിയോ കോളില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്‌നയാക്കിയെന്ന് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നല്‍കിയിരുന്നു. 202021 വര്‍ഷങ്ങളില്‍ പലതവണ ഇത്തരം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിളിച്ച ശേഷമാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും യുവതി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുള്ള കേസാണിത്. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച ദൃശ്യങ്ങളില്‍ വീട്ടുജോലിക്കാരെ കൂടാതെ വിദ്യാര്‍ഥിനികളും, മഹിളാ ജനതാദള്‍ പ്രവര്‍ത്തകരും പ്രഫഷനലുകളും ഒരു പൊലീസ് ഓഫിസറും വരെ ഉള്‍പ്പെട്ടിട്ടുണ്ട്.…

    Read More »
  • സൗദിയില്‍ വിഷാദ രോഗിയായ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു; മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

    റിയാദ്: ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളി കുടുംബത്തിന് നാല് ലക്ഷം റിയല്‍ ഏകദേശം ഒരു കോടിയോളം നഷ്ടപരിഹാരം അനുവദിച്ചു. മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാര തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മുഹമ്മദലി സൗദി ജുബൈലില്‍ വച്ച് കൊല്ലപ്പെടുന്നത്. 2023 ജനുവരിയിലാണ് സംഭവം. രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന സഹപ്രവര്‍ത്തകന്‍ തമിഴ്‌നാട് സ്വദേശി മഹേഷ് കുത്തുകയായിരുന്നു. വിവരം അറിഞ്ഞ കമ്പിനി അധികൃതര്‍ ഉടന്‍ തന്നെ മുഹമ്മദലിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മഹേഷ് സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മഹേഷിന് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കൊല നടത്തിയതിന്റെ കുറ്റബോധം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പോലീസിനോട് സമ്മതിച്ചിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈലില്‍ തന്നെ മറവ്…

    Read More »
Back to top button
error: