CrimeNEWS

വാഹനപരിശോധനയ്ക്കിടെ യുവാക്കളുടെ ആക്രമണം: നടക്കാവ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് പരുക്ക്

കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ പൊലീസിനു നേരെ യുവാക്കളുടെ ആക്രമണം. നടക്കാവ് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്കു പരുക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലാണു സംഭവം. നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടതു കണ്ടാണ് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

എഎസ്‌ഐ സിജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നവീന്‍, രതീഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്. കാറിന്റെ താക്കോല്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചെവിക്കു സാരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. കാര്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: