Crime
-
വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഫോണ്‍ വിളിച്ച് പറഞ്ഞു; വെട്ടുകത്തിയുമായി വന്ന് ഉദ്യോഗസ്ഥനെ മര്‍ദിച്ച് വീട്ടുടമ
മലപ്പുറം: വൈദ്യുതി ബില്ലടയ്ക്കാന്‍ ഫോണ്‍ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫീസില്‍ എത്തി മര്‍ദിച്ചു. വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ കാപ്പില്‍ സി.സുനില്‍ ബാബുവിനാണ് (39) മര്‍ദനമേറ്റത്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് പള്ളിക്കുന്ന് തച്ചു പറമ്പന്‍ സക്കറിയ സാദിഖിനെ (48) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ വെട്ടുകത്തിയുമായി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. രാവിലെ പത്തിനാണു സംഭവം. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്. പ്രകോപിതനായി കെഎസ്ഇബി ഓഫിസില്‍ എത്തിയ സക്കറിയ സാദിഖ്, ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പുറകില്‍നിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ ചെന്ന മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദനമേറ്റു.
Read More » -
കൃഷി നശിപ്പിച്ചത് ചോദ്യം ചെയ്തു; ആദിവാസി യുവതിയെ മര്‍ദിച്ചശേഷം മനുഷ്യവിസര്‍ജ്യം തീറ്റിച്ചു
ഭുവനേശ്വര്‍: ഒഡിഷയില്‍ 20-കാരിയായ ആദിവാസി യുവതിയെ മര്‍ദിച്ചശേഷം മനുഷ്യവിസര്‍ജ്യം തീറ്റിച്ചെന്ന് പരാതി. ബൊലാന്‍ഗീര്‍ ജില്ലയിലെ ഭംഗമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുരാബന്ദ ഗ്രാമത്തില്‍ നവംബര്‍ 16-നാണ് സംഭവം. ആദിവാസി വിഭാഗക്കാരനല്ലാത്ത പ്രതി, യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടര്‍ ഓടിച്ച് വിളകള്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച യുവതിയെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്യം തീറ്റിക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറില്‍ പറയുന്നത്. യുവതിയെ രക്ഷിക്കാന്‍ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം. കുറ്റവാളിക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തത് ആദിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയെന്ന് ബി.ജെ.ഡി എം.പി നിരഞ്ജന്‍ ബിസി പറഞ്ഞു. ഭംഗമുണ്ടയില്‍ ക്രമസമാധാനനില തകര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, പ്രതി ഒളിവിലാണെന്ന് എസ്.പി. ഗിലാരി ഋഷികേഷ് ധ്യാന്‍ദിയോ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചതായും പ്രതിയെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
കൈക്കൂലി വാങ്ങാന്‍ പുതുവഴി, കോഴ ക്യാഷ് മെഷീനിലൂടെ; വൈക്കം ഡെപ്യൂട്ടി തഹസില്‍ദാരെ കൈയോടെ പിടികൂടി
കോട്ടയം: അഴിമതിരഹിത ഭരണമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഉദ്യോഗസ്ഥ കോഴയ്ക്ക് ശമനമില്ല. നേരിട്ട് കോഴപ്പണം കൈപ്പറ്റാത്ത ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഇന്നലെ എ.ടി.എം കേന്ദ്രത്തില്‍വച്ച് പിടിയിലായത് ഏറ്റവും ഒടുവിലത്തെ സംഭവം. വൈക്കം ഡെപ്യൂട്ടി തഹസില്‍ദാരായ വൈക്കം ആലത്തൂര്‍ തുണ്ടത്തില്‍ ടി.കെ.സുഭാഷ് കുമാറാണ് (54) പിടിയിലായത്. പ്രവാസിയായ പരാതിക്കാരന്‍ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാന്‍ മുളക്കുളം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, 11 സെന്റ് മാത്രമാണ് പോക്കുവരവ് ചെയ്തു നല്‍കിയത്. പോക്കുവരവ് പൂര്‍ത്തിയാക്കാന്‍ വൈക്കം താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയപ്പോള്‍, സുഭാഷ്‌കുമാര്‍ 60,000 രൂപ ആവശ്യപ്പെട്ടു. പ്രവാസി വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം ആദ്യ ഗഡുവായ 25,000 രൂപയുമായി എത്തിയപ്പോള്‍, ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. പദ്ധതി പാളുമെന്ന് തിരിച്ചറിഞ്ഞ പ്രവാസി ഗൂഗിള്‍ പേ അറിയില്ലെന്ന് പറഞ്ഞു. എന്നാല്‍, എ.ടി.എം കേന്ദ്രത്തിലുള്ള സി.ഡി.എമ്മില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. അതും അറിയില്ലെന്ന് പറഞ്ഞപ്പോള്‍, സഹായിക്കാമെന്നായി ഡെപ്യൂട്ടി തഹസീല്‍ദാര്‍. ഇരുവരും ഓഫീസിനു…
Read More » -
കൊള്ള തൊട്ട് പിടിച്ചുപറി വരെ യുവാവിന്റെ പേരില്‍ നിരവധി കേസുകള്‍; 19 കാരിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു
കൊച്ചി: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാപ്പ നിയമപ്രകാരം നടപടി നേരിടുന്ന യുവാവിനൊപ്പം പോയ 19 കാരിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മോഷണം, കൊള്ള, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് യുവാവ്. യുവാവിനെതിരെ ഇത്രയേറെ കേസുകള്‍ ഉള്ളതായി അറിയില്ലായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പാം പോകാന്‍ സന്നദ്ധതയും കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. യുവാവിന്റെ കൈവശമുള്ള പെണ്‍കുട്ടിയുടെ വിദ്യാഭ്യാസരേഖകള്‍ മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ വഴി കൈമാറാനും കോടതി നിര്‍ദേശിച്ചു. കാപ്പ നിയമപ്രകാരമുള്ള നടപടി നേരിടുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയെ യുവാവ് തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം കഴിച്ചെന്നും യുവാവിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്നുമാണ് പെണ്‍കുട്ടി ആദ്യം അറിയിച്ചത്. എന്നാല്‍, യുവാവിനെതിരെ പെണ്‍കുട്ടി തന്നെ നല്‍കിയ പോക്സോ കേസുണ്ടെന്നും ഇതില്‍ നിന്നും രക്ഷപ്പെടാനാണ് വിവാഹനാടകമെന്നും…
Read More » -
നിയമവിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പിടിയില്‍
വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയവിദ്യാര്‍ഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ കുറിച്ച് പുറത്ത് പറയാതിരുന്ന പെണ്‍കുട്ടി ഇതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട പിതാവ് ഇത് തടയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്ന് സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്. വംശിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രതി പെണ്‍കുട്ടിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്ത് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് സുഹൃത്തുക്കളെ കൂട്ടി പെണ്‍കുട്ടിയ പീഡിപ്പിക്കുകയായിരുന്നു. നവംബര്‍ 18നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടി വീട്ടുകാരോട് പീഡനത്തെ കുറിച്ച്…
Read More » -
സൗരോര്‍ജ കരാറിന് കോടികള്‍ കൈക്കൂലി; അദാനിക്കെതിരെ യുഎസില്‍ അഴിമതിക്കുറ്റം
ന്യൂഡല്‍ഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 ദശലക്ഷം ഡോളറില്‍ (2,100 കോടി രൂപ) അധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. രണ്ടു ബില്യന്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയുന്നു. ഗൗതം അദാനിക്കു പുറമേ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നുമെതിരെയും കേസെടുത്തിട്ടുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Read More » -
ബസില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 26 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
കൊല്ലം: യുവതിയെ ബസില്‍ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി 26 വര്‍ഷത്തിന് ശേഷം പിടിയില്‍. വര്‍ക്കല റാത്തിക്കല്‍ ഇക്ബാല്‍ മന്‍സിലില്‍ ഇക്ബാലി(48)നെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. 1997-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുളത്തൂപ്പുഴ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ 26-കാരിയെ കുളത്തൂപ്പുഴ-വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസില്‍ തട്ടിക്കൊണ്ടുപോയി, വര്‍ക്കലയില്‍ എത്തിച്ച് ലോഡ്ജുകളിലും റിസോര്‍ട്ടിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബസുടമയുടെ മകനായ ഇക്ബാല്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് ഇക്ബാല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടി. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍പ്പോയശേഷം വിദേശത്തേക്കു കടന്നു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാള്‍ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » -
വിവാഹാഭ്യർഥന നിരസിച്ചു, അധ്യാപികയെ സ്‌കൂളിൽ കയറി കഴുത്തറുത്ത് കൊന്നു
വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ യുവാവ് സർക്കാർ സ്കൂളിൽ അതിക്രമിച്ചു കയറി അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണി (26) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് രമണി ജോലി ചെയ്തിരുന്ന മല്ലിപട്ടണം ഹൈസ്‌കൂളിൽ വച്ച് അക്രമി അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിയായ ചിന്നമന സ്വദേശി മദനെ (30) സംഭവ സ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. രമണിയെ വിവാഹം കഴിക്കാനായി മദൻ നേരത്തെ ആഗ്രഹിച്ചിരുന്നു. മദനും കുടുംബവും രമണിയുടെ വീട്ടുകാരെ കണ്ട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ രമണി വിവാഹാഭ്യർഥന നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് മദൻ രമണിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ മദൻ വെട്ടുകത്തി ഉപയോഗിച്ച് രമണിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് ശക്തമായി അപലപിച്ചു. ഇത്തരം അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അക്രമിക്കെതിരെ…
Read More » -
ആലപ്പുഴയില്‍ ഏഴ് മാസത്തിനിടെ കൊന്നുകുഴിച്ചുമൂടിയത് ആറ് പേരെ; ഇരകള്‍ നവജാതശിശുക്കള്‍തൊട്ട് വയോധികര്‍വരെ
ആലപ്പുഴ: കഴിഞ്ഞ 200 ദിവസത്തിനിടെ 6 ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങളാണ് ജില്ലയില്‍നിന്നു വന്നത്. എല്ലാ കൊലപാതകങ്ങള്‍ക്കും ഒരേ സ്വഭാവം. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചുമൂടി. ഏറ്റവും ഒടുവില്‍ നടന്ന അമ്പലപ്പുഴ കരൂരിലെ വിജയലക്ഷ്മിയുടെ കൊലപാതകമാണ് ജില്ലയെ നടുക്കിയത്. ആറു കൊലപാതക കേസുകളിലും പ്രതികളെ കൃത്യമായി വലയിലാക്കാന്‍ പൊലീസിന് സാധിച്ചുവെങ്കിലും തുടരെയുണ്ടാകുന്ന കൊലപാതകങ്ങളുടെയും അതിന് പിന്നിലെ ദുരൂഹതകളും ആലപ്പുഴ നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. നവജാത ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെ ക്രൂരതയ്ക്ക് ഇരയായി. പൂങ്കാവ് റോസമ്മ കൊലപാതകം (ഏപ്രില്‍ 18) പൂങ്കാവില്‍ റോസമ്മയെന്ന അറുപതുകാരിയെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയ സംഭവമാണ് ഈ വര്‍ഷം ആദ്യം ആലപ്പുഴയെ ഞെട്ടിച്ചത്. റോസമ്മയുടെ സഹോദരന്‍ ബെന്നിയായിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നില്‍. സ്വര്‍ണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ റോസമ്മയുടെ സ്വര്‍ണം പണയം വയ്ക്കാന്‍ ബെന്നി ആവശ്യപ്പെട്ടിരുന്നിരുന്നു. ഇതേച്ചൊല്ലി രണ്ടു പേരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് റോസമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.…
Read More » -
ബിജെപിയെ പിന്തുണച്ചതിന് കൊലപാതകം; യുപിയില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍
ലഖ്നൗ: ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തില്‍ 23-കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരേ സമജ്വാദി പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചതോടെ സംഭവം രാഷ്ട്രീയ ചര്‍ച്ചയാകുകയാണ്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് സമജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരായ പ്രശാന്ത് യാദവ്, മോഹന്‍ കതേരിയ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിനാണ് പ്രതികള്‍ മകളെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയതായി മെയിന്‍പുരി ജില്ലാ പോലീസ് മേധാവി വിനോദ് കുമാര്‍ പറഞ്ഞു. പ്രശാന്ത് യാദവ് മൂന്ന് ദിവസം മുമ്പ് വീട്ടില്‍ വന്ന് ഏത് പാര്‍ട്ടിക്കാണ് വോട്ടുചെയ്യുകയെന്ന് ചോദിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച വീട്ടിലാണ് തങ്ങള്‍ താമസിക്കുന്നത്. അതിനാല്‍ തന്നെ ബിജെപിയുടെ താമര ചിഹ്നത്തിനാണ് വോട്ടുചെയ്യുകയെന്ന് മകള്‍ മറുപടി നല്‍കി. ഇതോടെ പ്രശാന്ത് അവളെ ഭീഷണിപ്പെടുത്തുകയും സമാദ്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന്…
Read More »