CrimeNEWS

ഒരുകോടിയും 300 പവനും കട്ടെടുത്തു; വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍മോഷണം

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ മോഷണം. വളപട്ടണം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ മോഷണം നടന്നത്. 300 പവന്‍ ആഭരണങ്ങളും ഒരുകോടി രൂപയുമാണ് മോഷണം പോയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അഷ്റഫും കുടുംബവും യാത്ര പോയിരിക്കുകയായിരുന്നു.

അരി മൊത്തവ്യാപാരം നടത്തുന്നയാളാണ് കെ.പി അഷ്റഫ്. മന്ന കെഎസ്ഇബി ഓഫീസിന് സമീപമുള്ള വീട്ടിലെ കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് മോഷണം പോയത്. മൂന്നംഗ സംഘം വീട്ടിനുള്ളില്‍ കടന്ന് മോഷണം നടത്തിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഡോഗ്സ്‌ക്വാഡടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് തെളിവുകള്‍ ശേഖരിക്കുകയാണ്.

Signature-ad

19ന് വീട് പൂട്ടി മധുരയിലുള്ള സുഹൃത്തിനെ കാണാന്‍ പോയതാണ് അഷ്റഫ്. തിരികെ കഴിഞ്ഞദിവസം എത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതായി വ്യക്തമായത്. അതേസമയം ലോക്കറിന്റെ സ്ഥലംവരെ കൃത്യമായി മനസ്സിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്ന് അഷ്റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോല്‍ പൂട്ടി മറ്റൊരു അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അത് കൃത്യമായി പൂട്ടിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ മോഷണത്തിന് പിന്നില്‍ അറിയുന്ന ആളുകളാണോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുറികളില്‍ മോഷ്ടാക്കള്‍ കടന്നതായാണ് വിവരം. സ്വര്‍ണവും ആഭരണവും വച്ച അലമാര പൂട്ടി അതിന്റെ താക്കോല്‍ വേറൊരു അലമാരിയിലും ആ അലമാരയുടെ താക്കോല്‍ വേറെ മുറിയിലുമായിരുന്നു. ഇവിടങ്ങളില്‍ മാത്രമാണ് മോഷ്ടാക്കള്‍ കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: