Crime
-
ജൂനിയര്‍ നടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയര്‍ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വെച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബാബുരാജിനെതിരേ താരത്തിന്റെ തന്നെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നും തനിക്കറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍നിന്ന് സമാന…
Read More » -
കുറുവാ ഭീതി മുതലെടുത്ത് യുവാക്കളുടെ സംഘം; നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും മോഷണം
എറണാകുളം: ആലങ്ങാട് നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കളുടെ സംഘം വീണ്ടുമെത്തി. രണ്ടു ദിവസങ്ങളിലായി യുസി കോളജ്, കടൂപ്പാടം, തടിക്കക്കടവ്, സെമിനാരിപ്പടി തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ വീടുകളിലും പരിസര പ്രദേശത്തുമാണു മോഷ്ടാക്കളെത്തിയത്. 3 പേരടങ്ങുന്ന യുവാക്കളുടെ സംഘം പ്രദേശത്തെ പല വീടുകളിലും മോഷണത്തിനായി കയറി. കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും വീടുകളുടെ പുറത്തിരുന്ന സാധനങ്ങള്‍ കളവ് പോയിട്ടുണ്ട്. തൊട്ടടുത്ത പ്രദേശമായ കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ പള്ളി, ആലുവ ചീരക്കട ക്ഷേത്രം എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം മോഷണം നടന്നതിനു തൊട്ടു പിന്നാലെയാണു ഈ പ്രദേശത്തെ വീടുകളില്‍ മോഷ്ടാക്കളെത്തിയത്. അതിനാല്‍ ഒരു സംഘത്തില്‍പെട്ടവരാകാം ഇതിനു പിന്നിലെന്നാണു സംശയം. രണ്ടു മാസം മുന്‍പു വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്തെ വീടുകളില്‍ നിന്നു ഇരുചക്ര വാഹനവും ബാറ്ററിയും മോഷണം പോകുന്നതു പതിവായിരുന്നു. തുടര്‍ന്നു 2 പ്രതികള്‍ പിടിയിലായതോടെ മോഷ്ടാക്കളുടെ ശല്യം കുറവായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ പ്രദേശത്തെ പല വീടുകളിലും മോഷ്ടാക്കളെത്തിയതോടെ ആളുകള്‍ വീണ്ടും ആശങ്കയിലാണ്. കുറുവാ സംഘത്തിന്റെ ഭീഷണിയുള്ളതിനാല്‍ വീട്ടുകാര്‍ ആരും രാത്രി പുറത്തിറങ്ങാറില്ല.…
Read More » -
കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
കൊല്ലം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുന്നിക്കോട് സ്വദേശി ഹൈമവതിയാണ് ആക്രമണത്തിനിരയായത്. മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇവരുടെ ചെവിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കുന്നിക്കോട് പച്ചില വളവില്‍ ഉള്ള വീട്ടില്‍ ഒറ്റയ്ക്കാണ് 85 വയസുള്ള ഹൈമാവതിയുടെ താമസം. വീട്ടിനുള്ളില്‍ കയറിയ മോഷ്ടാവ് വയോധികയെ മര്‍ദ്ദിച്ച് അവശയാക്കി കാതിലും കഴുത്തിലും ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വീടിന്റെ മേല്‍ക്കൂരയിലുള്ള ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ശബ്ദം കെട്ട് ഉണര്‍ന്ന ഹൈമവതിയുടെ മുഖത്ത് കൈക്കൊണ്ട് പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി. മോഷ്ടാവ് ആദ്യം ഹൈമവതിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് കാതിലുള്ള കമ്മല്‍ വലിച്ചെടുത്തു. ഇതില്‍ വയോധികയുടെ ഇടത് കാത് കീറിമുറിഞ്ഞു. ഇതിന് ശേഷം ഹൈമവതിയുടെ സ്മാര്‍ട്ട് ഫോണും കവര്‍ന്ന മോഷ്ടാവ് വാതില്‍ തുറന്ന് കടന്ന് കളയുകയായിരുന്നു. ഹൈമവതിയുടെ പക്കലുള്ള മറ്റൊരു ഫോണില്‍ മക്കളെ വിളിച്ചു. മക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഓടിക്കൂടിയ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ഹൈമവതിയെ…
Read More » -
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍നിന്നു നല്‍കിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രാത്രിയാണ് 26 കാരിയായ യുവതിയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു…
Read More » -
ജെയ്സിയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ് വഴി; ഗിരീഷും കാമുകിയും ചേര്‍ന്ന് കൊലപാതകം നടത്തിയത് 30 ലക്ഷത്തിനായി
കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ പ്രതികള്‍ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപയ്ക്കു വേണ്ടി. പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്‌സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347എയില്‍ ഗിരീഷ് ബാബു (45), എരൂര്‍ കല്ലുവിള ഖദീജ (പ്രബിത 43) എന്നിവരെയാണു പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താറുള്ള ജെയ്‌സിക്ക് അടുത്തയിടെ വീട് വിറ്റു 30 ലക്ഷം രൂപയോളം ലഭിച്ച വിവരം പ്രതികള്‍ അറിഞ്ഞിരുന്നു. ജെയ്‌സി പുതിയ സ്വര്‍ണ വളകള്‍ വാങ്ങിയ വിവരവും ലഭിച്ചു. കടം ചോദിച്ചാല്‍ കിട്ടില്ലെന്ന് അറിയാവുന്നതു കൊണ്ടാണു കൊലപ്പെടുത്തി പണവും സ്വര്‍ണവും കവരാന്‍ ഇരുവരും തീരുമാനിച്ചത്. പ്രതികള്‍ ഇരുവരും ഗൂഢാലോചന നടത്തി വന്‍ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഗിരീഷ് ബാബുവാണു കൊല നടത്തിയത്. ഖദീജയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്ഥാപനത്തില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ്…
Read More » -
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; കടവന്ത്രയില്‍ ഹോട്ടല്‍ ഉടമയ്ക്കുനേരെ വടിവാള്‍ വീശി
കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി. കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമയെയാണ് കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന ദേവന്‍ എന്നയാള്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയത്. ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ദേവനും സുഹൃത്തും ഭക്ഷണം കഴിക്കാനായി എത്തിയത്. ബിരിയാണിയാണ് ഇരുവരും കഴിച്ചത്. സമീപവാസികളായ ഇവര്‍ ഇടക്കിടെ കഴിക്കാനെത്തുന്നവരാണെന്ന് ഹോട്ടലുടമ പറയുന്നു. എന്നാല്‍ ഇന്നലെ ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ പണം ചോദിച്ചതോടെ ദേവന്‍ കുപിതനായി എളിയില്‍നിന്ന് വടിവാളൂരി കുത്താന്‍ ആയുന്നതും കടയുടമയോടു കയര്‍ക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നു സംശയം തോന്നിയതിനാല്‍ വളരെ സംയമനത്തോടെയായിരുന്നു കടയുടമയുടെ സമീപനം. ഞായറാഴ്ചയായതിനാല്‍ കടയില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു വടിവാള്‍ വീശലും അസഭ്യവും ഭീഷണിയും. ഒന്നര മണിക്കൂറോളം കടയുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും കടയുടമ പറഞ്ഞു. പ്രതി സ്ഥലത്തുനിന്നു പോയി 10 മിനിറ്റിനകം കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്നാണ് ദേവനെ പിടികൂടിയത്.…
Read More » -
ഇന്‍സ്റ്റഗ്രാം കമന്റിനെ തുടര്‍ന്ന് തര്‍ക്കം; ഹയര്‍സെക്കന്‍ഡറിക്കാരുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പലിന്റെ തലതല്ലിപ്പൊളിച്ചു
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. സംഭവത്തില്‍ പ്രിന്‍സിപ്പലിന് പരിക്ക്. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം. തലയ്ക്കു പരിക്കേറ്റ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലെ കമന്റുകളെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. അക്രമത്തില്‍ പ്രിന്‍സിപ്പലിന് സാരമായ പരിക്കുണ്ട്. സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ ഇന്‍സ്റ്റാഗ്രാമിലിട്ട കമന്റിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. കമന്റിനെ തുടര്‍ന്ന് ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. സ്‌കൂളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ മുന്‍പും പല തവണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒരു യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു. ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാര്‍ഥികള്‍ അക്രമസക്തരായി ബഹളം വയ്ക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തത്. ഇതിനിടെയാണ് കുട്ടികളെ ശാന്തമാക്കാന്‍ ഇടപെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ ഇവര്‍ക്കിടയിലേക്ക്…
Read More » -
ബൈക്കില്‍ പോകുന്നതിനിടെ വെള്ളം തെറിപ്പിച്ചു; ഡെലിവറി ബോയിയെ വാള്‍ കൊണ്ട് ആക്രമിച്ചു; രണ്ടു പേര്‍ പിടിയില്‍
തൃശൂര്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ പ്രകോപനത്തില്‍ വാള്‍ കൊണ്ട് യുവാവിനെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ബൈക്കില്‍ പോകുമ്പോള്‍ വെള്ളംതെറിച്ചതിനെ തുടര്‍ന്നാണ് വാക്ക് തര്‍ക്കമുണ്ടായത്. സംഭവത്തില്‍ രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരുതയൂര്‍ സ്വദേശികളായ അമ്പാടി വീട്ടില്‍ യദുകൃഷ്ണന്‍ (22) പുതുവീട്ടില്‍ അല്‍ത്താഫ് (22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച മരുതയൂര്‍ ചക്കംകണ്ടം റോഡിലാണ് സംഭവം. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെ വെള്ളം തെറിപ്പിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. ഫുഡ് ഡെലിവറി നടത്തിയിരുന്ന അകലാട് സ്വദേശി മുഹമ്മദ് ആദിലിനെയാണ് വാള്‍വീശി പ്രതികള്‍ പരിക്കേല്‍പിച്ചത്. പാവറട്ടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read More » -
നഗ്‌നത പ്രദര്‍ശിപ്പിച്ചശേഷം കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; രക്ഷകരായി ഹരിതകര്‍മസേന, പ്രതിയെ പിടികൂടി
ആലപ്പുഴ: പോക്‌സോ കേസില്‍ പ്രതിയെ സാഹസികമായി കീഴടക്കി പോലീസ്. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെ മുറിയില്‍ കൊടുവരയ്യത്ത് തെക്കതില്‍ ലക്ഷംവീട് കോളനിയില്‍ പി. പ്രവീണിനെ (31)യാണ് നൂറനാട് പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ കായംകുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വേ ഗര്‍ഡറുകള്‍ക്കു മുകളില്‍ക്കിടന്ന് ഉറങ്ങുകയായിരുന്ന ഇയാളെ ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. പിടികൂടുമ്പോള്‍ കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്‌കൂട്ടര്‍ ഒക്ടോബര്‍ 30-ന് ചാലക്കുടിയിലെ വീടിനുമുന്നില്‍നിന്നു മോഷ്ടിച്ചതാണെന്നു പ്രതി വെളിപ്പെടുത്തി. നവംബര്‍ എട്ടിന് വൈകിട്ട് നൂറനാട് ഇടക്കുന്നത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മഴയത്ത് സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചുവന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ബലമായി പിടിച്ച് ആളൊഴിഞ്ഞ വീട്ടിലേക്കു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുവഴി സ്‌കൂട്ടറിലെത്തിയ ഹരിതകര്‍മസേനാംഗങ്ങളായ മഞ്ജുവും ഷാലിയും ബഹളംവെച്ചതുകൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവീണിനുപിന്നാലെ ഇവര്‍ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെട്ടു. സ്‌കൂട്ടറിന്റെ ഇനവും രജിസ്‌ട്രേഷന്‍…
Read More » -
മോഷണം തടയാന്‍ ശ്രമിച്ചു; സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി
മുംബൈ: മോഷണം തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മഹാരാഷ്ട്രാ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. സംഭവം നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥനായ അനികേത് കദം 9-10 പ്ലാറ്റ്ഫോമില്‍ പട്രോളിങ് നടത്തുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് അദ്ദേഹം ഒരു സ്ത്രീയെ പിന്തുടര്‍ന്നു. പിന്നീട് ഒരു യാത്രക്കാരനില്‍ നിന്ന് മോഷ്ടിച്ചുവെന്നാരോപിച്ച് അവരെ തടഞ്ഞുവച്ചു. ഉടന്‍ തന്നെ സ്ത്രീയുടെ ഭര്‍ത്താവ് അടുത്തെത്തി ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ മോഷണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഇയാളെയും പിടികൂടി. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് യുവതി കത്തിയെടുത്ത് ഉദ്യോഗസ്ഥന്റെ അരയില്‍ കുത്തിയത്. പരിക്കേറ്റിട്ടും യുവതിയെ രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല. എന്നാല്‍ ഭര്‍ത്താവ് ഈ സമയം രക്ഷപ്പെട്ടു. പിന്നീട് അനികേതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെ പിറ്റേ ദിവസം തന്നെ അറസ്റ്റ് ചെയ്തതായി താനെ റെയില്‍വേ പൊലീസ് അറിയിച്ചു. യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Read More »