CrimeNEWS

ബൈക്കില്‍ പോകുന്നതിനിടെ വെള്ളം തെറിപ്പിച്ചു; ഡെലിവറി ബോയിയെ വാള്‍ കൊണ്ട് ആക്രമിച്ചു; രണ്ടു പേര്‍ പിടിയില്‍

തൃശൂര്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ പ്രകോപനത്തില്‍ വാള്‍ കൊണ്ട് യുവാവിനെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ബൈക്കില്‍ പോകുമ്പോള്‍ വെള്ളംതെറിച്ചതിനെ തുടര്‍ന്നാണ് വാക്ക് തര്‍ക്കമുണ്ടായത്. സംഭവത്തില്‍ രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരുതയൂര്‍ സ്വദേശികളായ അമ്പാടി വീട്ടില്‍ യദുകൃഷ്ണന്‍ (22) പുതുവീട്ടില്‍ അല്‍ത്താഫ് (22) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച മരുതയൂര്‍ ചക്കംകണ്ടം റോഡിലാണ് സംഭവം. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെ വെള്ളം തെറിപ്പിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. ഫുഡ് ഡെലിവറി നടത്തിയിരുന്ന അകലാട് സ്വദേശി മുഹമ്മദ് ആദിലിനെയാണ് വാള്‍വീശി പ്രതികള്‍ പരിക്കേല്‍പിച്ചത്. പാവറട്ടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Back to top button
error: