ലഖ്‌നൗ: യുപിയില്‍ ബലാത്സംഗത്തിനിരയായ 17കാരി ടോയ്ലെറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിലിഭിത്തിലാണ് സംഭവം. പീഡനവിവരം പുറത്ത് പറയുമെന്ന് ഭയന്ന് കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
നവംബര്‍ 23നാണ് പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്നത്. അമ്മയെ കാണാന്‍ പോകുംവഴി രണ്ട് യുവാക്കള്‍ തടഞ്ഞുനിര്‍ത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. ഭീഷണിയില്‍ ഭയന്ന കുട്ടി വെള്ളിയാഴ്ച ടോയ്ലെറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബറേലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ പെണ്‍കുട്ടി.
കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ദീപക് ചതുര്‍വേദി അറിയിച്ചു.