CrimeNEWS

വടകരയില്‍ നിര്‍ത്തിയിട്ട കാരവാനില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണകാരണം എസിയിലെ ഗ്യാസ് ചോര്‍ച്ചയോ?

കോഴിക്കോട്: വടകരയില്‍ നിര്‍ത്തിയിട്ട കാരവാനില്‍ നിന്ന് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ കാരവാന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ വാഹനത്തിനുള്ളിലുമാണ് മരിച്ചു കിടന്നത്.

പൊന്നാനിയില്‍ കാരവാന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. കാരവാന്‍ എരമം?ഗലം സ്വദേശിയുടേതാണ്. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സംഭവം വിവരം പൊലീസില്‍ അറിയിച്ചത്.

Signature-ad

തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണകാരണമെന്നാണ് സൂചന. സംഭവ സ്ഥലത്ത് വടകര പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: