Crime
-
നാട്ടില്‍നിന്നു പെട്രോളുമായി ഡല്‍ഹിയില്‍; പാര്‍ലമെന്റിനു മുന്നില്‍ തീ കൊളുത്തിയ യുവാവ് മരിച്ചു
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ നാട്ടില്‍ നിന്നും പെട്രോളുമായി ഡല്‍ഹിയിലെത്തിയ ജിതേന്ദ്ര നേരെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് വിവരം. വൈകിട്ട് മൂന്നരയ്ക്കാണ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി പാര്‍ലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാര്‍ലമെന്റിന് സമീപമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. പൊലീസ് വാഹനത്തില്‍ ആര്‍എംഎല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഉത്തര്‍ പ്രദേശ് പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ കേസുകളില്‍ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ പൊലീസിന് ഇയാള്‍ നല്‍കിയ മരണമൊഴി. 2021ല്‍ ബാഗ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത 3 കേസുകളില്‍ ജിതേന്ദ്ര പ്രതിയാണെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.
Read More » -
കൂട്ടുപുഴയില്‍ വന്‍ MDMA വേട്ട
കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ MDMA വേട്ട. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശനുസരണം പുതുവത്സരത്തോ ടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം ങഉങഅ യുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി പിടിയിലായത്. ഇന്നലെ വൈകിട്ട് KSRTC ബസില്‍ കൂട്ടുപ്പുഴ പോലിസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം MDMA യുമായി മുണ്ടേരി സ്വദേശി മാധവത്തില്‍ ഗൗരിഷി (21)നെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും MDMA എത്തിച്ചു ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്പന നടത്താറുണ്ടെന്നു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.കണ്ണൂര്‍ റൂറല്‍ പോലിസ് ജില്ല സ്ഥാപിതമായ ശേഷമുള്ള ഏറ്റവും കൂടുതല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് കേസുകള്‍ പിടികൂടിയത് ഈ വര്‍ഷമാണ്. മയക്കു മരുന്ന് മാഫിയയുടെ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടിയിരുന്നു.…
Read More » -
പതിനാറുകാരനെ പീഡിപ്പിച്ചകേസില്‍ 19 കാരി അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ചവറ ശങ്കരമംഗലം കുമ്പളത്ത് ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ യുവതിയെ പതിനാറുകാരന്റെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്നതായി ഇവര്‍ മൊഴി നല്‍കിയെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ റിമാന്‍ഡു ചെയ്തു.
Read More » -
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ‘ഉപ്പും മുളകും’ താരങ്ങള്‍ക്കെതിരെ കേസ്
കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്‌ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
Read More » -
മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം; യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി
തൃശൂര്‍: മയക്കുമരുന്നുസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി. നിലമ്പൂര്‍ വഴിക്കടവ് കുന്നുമ്മല്‍ സൈനുല്‍ ആബിദ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. വിദഗ്ധ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. ആറു പേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തു. ചെറുതുരുത്തി വെട്ടിക്കാട്ടിരി കലാമണ്ഡലത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ പാളയംകോട്ടക്കാരന്‍ വീട്ടില്‍ ഷജീര്‍ (33), സഹോദരന്‍ റജീബ് (30), ചെറുതുരുത്തി പുതുശ്ശേരി കമ്പനിപ്പടി ചോമയില്‍ വീട്ടില്‍ സുബൈര്‍ (38), ചെറുതുരുത്തി ഗവ. ഹൈസ്‌കൂളിനു സമീപം കല്ലായിക്കുന്നത്ത് വീട്ടില്‍ അഷ്റഫ് (26), ചെറുതുരുത്തി പുതുശ്ശേരി പള്ളിത്താഴത്ത് വീട്ടില്‍ അബ്ദുള്‍ ഷെഹീര്‍ (29), പുതുശ്ശേരി കമ്പനിപ്പടി അന്തിയംകുളം വീട്ടില്‍ മുഹമ്മദ് ഷാഫി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മയക്കുമരുന്നു കേസുകള്‍ അടക്കം അനേകം കേസുകളില്‍ പ്രതിയാണ് ഇവര്‍. ചിലരെ കാപ്പ നിയമപ്രകാരം നാടു കടത്തിയിട്ടുണ്ട്. ചിലര്‍ ജയിലില്‍നിന്ന് അടുത്തിടെ ഇറങ്ങിയതാണ്. മൃതദേഹം കണ്ടെത്തിയ…
Read More » -
ആര്‍ജെ സിമ്രന്‍ സിങ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; അവസാന പോസ്റ്റ് 13ന്, ദുരൂഹത?
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറും ആര്‍ജെയുമായ യുവതിയെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സമൂഹമാധ്യമത്തില്‍ 7 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന സിമ്രന്‍ സിങ്ങാണ് (25) മരിച്ചത്. ആര്‍ജെ സിമ്രാന്‍ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ വലിയ ആരാധകരുള്ള യുവതിയുടെ മരണത്തില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സമൂഹമാധ്യമത്തില്‍ വളരെ സജീവമായിരുന്ന സിമ്രന്റെ അവസാന പോസ്റ്റ് ഡിസംബര്‍ 13നായിരുന്നു. സിമ്രന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Read More » -
ശമ്പളം വെറും 13,000 രൂപ; കാമുകിക്ക് 4 ബി.എച്ച്.കെ ഫ്‌ളാറ്റ്, സ്വന്തമായി 3 കോടിയുടെ വാഹനങ്ങള്‍, മറിച്ചത് 21 കോടി!
മുംബൈ: 13,000 രൂപ മാത്രം ശമ്പളമുള്ള യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് 21 കോടി രൂപ അപഹരിച്ചു. തന്റെ കാമുകിക്ക് സമ്മാനമായി ഇയാള്‍ നല്‍കിയത് 4 ബി.എച്ച്.കെ ഫ്‌ലാറ്റും ഡയമണ്ട് ഗ്ലാസും. ആഡംബര ജീവിതം നയിക്കാന്‍ 1.20 കോടി രൂപ വിലയുള്ള ഒരു ബിഎംഡബ്ല്യൂ കാറും 1.30 കോടി വിലയുള്ള മറ്റൊരു എസ്.യു.വിയും 32 ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ ബൈക്കും വാങ്ങി. മഹാരാഷ്ട്രയിലാണ് സംഭവം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഹര്‍ഷല്‍ കുമാര്‍ എന്ന 23കാരനാണ് തട്ടിപ്പിന്റെ നായകന്‍. ഇയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കരുതുന്ന സഹപ്രവര്‍ത്തക യശോദ ഷെട്ടിയെയും ഭര്‍ത്താവ് ബി.കെ ജീവനെയും പിടികൂടിയിട്ടുണ്ട്. മുഖ്യസൂത്രധാരനെ കണ്ടെത്താന്‍ പല വഴി അന്വേഷിക്കുകയാണ് പൊലീസുകാര്‍ ഇപ്പോള്‍. ഇത്ര വലിയ തുക നിസ്സാരമായി ആരുമറിയാതെ അടിച്ചെടുക്കാന്‍ ഉപയോഗിച്ച തന്ത്രമാണ് ഏവരെയും അമ്പരപ്പിച്ചത്. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പഴയ ഒരു ലെറ്റര്‍…
Read More » -
റോഡിലെ തര്‍ക്കം പകയായി: സ്ത്രീകള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ച കേസില്‍ 4 പ്രതികള്‍ പോലീസിന്റെ പിടിയില്‍
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. 4 പേരെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയില്‍ ഷെറിന്‍ (28), മീന്‍ചിറപ്പാട്ട് വീട്ടില്‍ ബിബിന്‍ (30), കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയില്‍ കുറ്റിയില്‍ അനന്തു (25), അജിന്‍ (20)എന്നിവരാണ് പിടിയിലായത്. കുമ്പനാട് വച്ചാണ് സംഭവം. ഇലന്തൂര്‍ നെല്ലിക്കാല കല്ലുകാലായില്‍ വീട്ടില്‍ നിന്നും കോയിപ്രം നെല്ലിക്കാല കരിയില മുക്ക് സയണ്‍വില്ല എം.എസ്.മിഥിനും സംഘത്തിനുമാണ് മര്‍ദനമേറ്റത്. മിഥിന്റെ നേതൃത്വത്തില്‍ കരോള്‍ നടത്തി ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കുമ്പനാട് ബേക്ക് വേള്‍ഡ് എന്ന ബേക്കറിയുടെ മുന്‍വശത്ത് വച്ച് പതിനഞ്ചോളം വരുന്ന സംഘം മിഥിനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പ്രശ്നം സംസാരിച്ച് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോള്‍, കരോള്‍ സംഘത്തിലെ ഏറ്റവും പിന്നില്‍ ഉണ്ടായിരുന്ന ആളുകളുമായി പ്രതികള്‍ ബഹളം ഉണ്ടാക്കുന്നത് കേട്ട്, മിഥിനും കൂട്ടുകാരും അവിടേക്കെത്തി. കാര്യം അന്വേഷിച്ച മിഥിനെ ഒന്നാംപ്രതി മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടി…
Read More » -
പന്തളത്തുനിന്ന് കാണാതായ പതിനേഴുകാരിയെ ഇരുപതുകാരനൊപ്പം കണ്ടെത്തി; പോലീസ് പരിശോധന ഭയന്ന് ഒളിപ്പിച്ച് താമസിപ്പിച്ചത് ചെങ്ങന്നൂരിലെ കാട്ടില്‍
പത്തനംതിട്ട: ഡിസംബര്‍ 19 ന് പന്തളത്തുനിന്നും കാണാതായ പതിനേഴുകാരിയെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ പോലീസ് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കാട്ടിനുള്ളില്‍ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തു. പഠിക്കാന്‍ പോയവഴിക്കാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിന് കേസെടുത്ത പോലീസ് ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ദിവസങ്ങളോളം നൂറിലധികം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷനുകള്‍ ലോഡ്ജുകള്‍ ഹോം സ്റ്റേകള്‍, സ്ത്രീകള്‍ മാത്രം വാടകയ്ക്ക് താമസിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും ലഭ്യമാക്കി. പ്രത്യേകസംഘത്തെ നിയമിച്ചായിരുന്നു കേസിന്റെ അന്വേഷണം. പെണ്‍കുട്ടിയുടെയും യുവാവിന്റെയും സുഹൃത്തുക്കളുമായി നിരന്തരം പോലീസ് ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചു.അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാറിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലും 12 അംഗ പ്രത്യേകസംഘമാണ് ഊര്‍ജിതമായ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. കുട്ടിയുമായി…
Read More » -
സഹോദരിക്ക് എന്നും മാനസിക ശാരിരീക പീഡനം; അരൂക്കുറ്റിയില്‍ അളിയനെ അടിച്ചുകൊന്ന് യുവാവ്
ആലപ്പുഴ: അരൂക്കുറ്റിയില്‍ യുവാവ് സഹോദരീ ഭര്‍ത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചക്കാലനികര്‍ത്ത് റിയാസാണ് (36) മരിച്ചത്. സംഭവത്തില്‍ റിയാസിന്റെ ഭാര്യാ സഹോദരന്‍ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാര്‍ഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസര്‍ (60) എന്നിവരെ പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മരിച്ച റിയാസും ഭാര്യ റനീഷയും തമ്മില്‍ വഴക്കും റനീഷയെ മര്‍ദിക്കലും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയും വഴക്കും മര്‍ദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ വീട്ടിലെത്തിയ റിയാസിനോടു റനീഷും നാസറും എത്തി കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ തര്‍ക്കമായപ്പോള്‍ ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനീഷ് മര്‍ദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു. മര്‍ദിച്ചതിനു ശേഷം പിന്‍വാങ്ങിയ ഇവരെ റിയാസ് വീണ്ടും വെല്ലുവിളിച്ചുവെന്നാണ് വിവരം. ഇതോടെ റിയാസിനെ കൂടുതല്‍ മര്‍ദിക്കുകയും റനീഷിന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കാലൊടിയുംവിധം കുത്തുകയുമായിരുന്നു. സ്‌ട്രോക് ബാധിച്ചയാളാണ് സുഹൃത്ത് നിബു. സംഭവ സമയം നിബു വീടിനകത്തായിരുന്നു.…
Read More »