CrimeNEWS

30 പവന്‍ സ്വര്‍ണം, 30 ഫോണ്‍, 9 ലാപ്‌ടോപ്പ്; യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ സ്ഥിരമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയിലായി. റെയില്‍വേ മെക്കാനിക്കായ സെന്തില്‍ കുമാറാണ് പിടിയിലായത്. ഇയാളുടെ മുറിയില്‍ നിന്ന് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്ടോപ്പ് എന്നിവയും കണ്ടെടുത്തു. ആറ് വര്‍ഷക്കാലമായി ഇയാള്‍ മോഷണം നടത്തിവരികയായിരുന്നു. മധുരയിലും തൊട്ടടുത്തുള്ള സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തി വന്നത്.

കഴിഞ്ഞയാഴ്ച മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു സ്ത്രീയുടെ 15 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. യുവതിയുടെ മൊഴിപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സെന്തില്‍ കുമാര്‍ സംശയ നിഴലിലായി. തുടര്‍ന്ന് ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്ടോപ്പ് എന്നിവയും കണ്ടെടുത്തത്.

Back to top button
error: