Crime
-
സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; യുവതി സ്വയം തീകൊളുത്തി ജീവനൊടുക്കി
ബെംഗളൂരു: സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയ യുവതി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. 24-കാരിയായ ടെക്കിയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാണിച്ച് അമ്മാവനും അമ്മായിയും നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രധാനപ്രതിയായ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍മുറിയില്‍ ഞായറാഴ്ച വൈകിട്ടാണ് യുവതി സ്വയം തീകൊളുത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ശിവകുമാര്‍ ഗുണാര്‍ അറിയിച്ചു. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മാവന്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് യുവതി സ്വയം തീകൊളുത്തി മരിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; അമ്മാവന്‍ ഹോട്ടല്‍മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി ആദ്യം വിസമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കും എന്നുപറഞ്ഞ് ഭീഷണി തുടര്‍ന്നു. പിന്നാലെയാണ് യുവതി ഹോട്ടല്‍ റൂമിലേക്ക് എത്താമെന്ന് സമ്മതിച്ചത്. ഹോട്ടലിലേക്ക്…
Read More » -
മുഖത്ത് ക്രീം തേക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ചുണ്ട് മുറിഞ്ഞതോടെ കളിമാറി; രാവിലെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു
തൃശൂര്‍: രാമവര്‍മപുരത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴു വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ. പിടിവലിക്കിടയില്‍ പതിനഞ്ചു വയസ്സുകാരന്റെ ചുണ്ടില്‍ മുറിവേറ്റു. ജീവനക്കാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. രാവിലെ എഴുന്നേറ്റ് പല്ലു തേക്കുമ്പോള്‍ മുറിവ് വേദനിച്ചതോടെ പതിനഞ്ചു വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ ചുറ്റികയുമായെത്തി, ഉറക്കമെഴുന്നേറ്റ് ഇരിക്കുകയായിരുന്ന അങ്കിതിന്റെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 6.15നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ അങ്കിത് ചുറ്റിക കൊണ്ടുള്ള അടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പതിനഞ്ചു വയസ്സുകാരനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിരുന്ന ചുറ്റിക വച്ചായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. ഈ സമയം 2 കെയര്‍ടേക്കര്‍മാരാണ് ഇവിടെയുണ്ടായിരുന്നത്. അടുത്ത മാസം 18 വയസ്സു തികയുന്ന അങ്കിത് കല്ലേറ്റുംകരയിലെ അഭയാശ്രമത്തില്‍നിന്ന് 2023ല്‍ ആണ് ഇവിടെയെത്തിയത്. 15 വയസ്സുകാരന്‍ ഒരു മാസം മുന്‍പും. അങ്കിത്തിന്റെ സഹോദരനും അഭയാശ്രമത്തിലെ അന്തേവാസിയാണ്. അനാഥമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്ന കുട്ടികളെയാണു ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കുന്നത്.
Read More » -
കൊച്ചിയില്‍ മയക്കുമരുന്നുമായി ദന്ത ഡോക്ടര്‍ പിടിയില്‍
കൊച്ചി : ലഹരി മരുന്നുമായി ദന്ത ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശി ഡോക്ടര്‍ രഞ്ജു ആന്റണിയാണ് കൊച്ചിയില്‍ പിടിയിലായത്. പേട്ടയിലെ ഫ്‌ലാറ്റില്‍ നിന്ന് ഹില്‍പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഡോക്ടറുടെ പക്കല്‍ നിന്നും രണ്ടു ഗ്രാം എംഡിഎംഎ, 18 ഗ്രാം എല്‍ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്‌മൈല്‍ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ രഞ്ജു ആന്റണി.
Read More » -
അപവാദപ്രചാരണം, വധഭീഷണി; 5 പരാതികള്‍ നല്‍കിയിട്ടും ഇടപെടാതെ പോലീസ്; പൊലിഞ്ഞത് 3 ജീവനുകള്‍
എറണാകുളം: പറവൂര്‍ ചേന്ദമംഗലത്ത് മൂന്നുപേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയന്‍ സ്ഥിരം കുറ്റവാളി. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നയാളാണ് ഋതുവെന്നും അയല്‍വാസികളുമായി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഋതുവിനെതിരേ പോലീസില്‍ പല തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയായിരുന്നു പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. ഋതുവിന്റെ പേരില്‍ എറണാകുളത്തും തൃശ്ശൂരിലും കേസുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതില്‍ രണ്ടുതവണ റിമാന്‍ഡിലായിട്ടുമുണ്ട്. റൗഡി ലിസ്റ്റിലുണ്ടായിരുന്നയാളാണ് പ്രതിയെങ്കിലും പരാതി പലരും എഴുതി നല്‍കിയിരുന്നില്ലെന്നും പോലീസ് പറയുന്നുണ്ട്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതായി പറയുന്ന ഋതു രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വ്യക്തിവൈരാഗ്യം മൂലമാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിനു ശേഷം ജിതിന്റെ ബൈക്ക് എടുത്താണ് ഋതു പോലീസ് സ്റ്റേഷനിലേക്ക് പോയത്. കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിനെതിരേ സമീപവാസികളായ വീട്ടുകാര്‍ അടുത്തയിടെ നല്‍കിയത് അഞ്ച് പരാതികള്‍. സമീപവാസികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറെപ്പേരെ കൊല്ലുമെന്ന്…
Read More » -
വളർത്തു നായയെ ചൊല്ലി തർക്കം, ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് 3 കൊലപാതകങ്ങൾ
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ അയൽവാസി തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക വിവരങ്ങൾ അറിവായി. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ സംഭവത്തിനു തൊട്ടു മുൻപ് വീട്ടിലെ വളർത്തുനായയെ ചൊല്ലി തർക്കം നടന്നിരുന്നു. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്നു പറഞ്ഞാണ് ഋതു കയ്യിൽ ഇരുമ്പ് വടിയുമായി ഇന്നലെ വൈകിട്ട് അയക്കാരനായ വേണുവിൻ്റെ വീട്ടിലെത്തിയത്. ഈ കാരണം പറഞ്ഞ് ഋതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ വേണുവിന്റെ മകൾ വിനീഷ ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം ഫോണിൽ പകർത്തി. കുപിതനായ ഇയാൾ ബലപ്രയോഗത്തിലൂടെ ഫോൺ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. കയ്യിലിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ഋതു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാൾ ഉപദ്രവിച്ചില്ല. ഋതു കൊലപാതകത്തിനു…
Read More » -
അയൽതർക്കം: ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി, സംഭവം എറണാകുളം ചേന്ദമംഗലത്ത്
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. ഇന്നു വൈകിട്ടാണു സംഭവം. ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കത്തിനിടെയാണ് കൊലപാതകം നടന്നത് . പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. വേണുവിന്റെ മകൻ ജിതിൻ ഗുരുതര പരുക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ്. ഇവരുടെ അയൽവാസി ഋതു ജയനാണ് (28) ഈ ക്രൂരകൃത്യം നടത്തിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടില്‍ രണ്ടു കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഇവരെ ഉപദ്രവിച്ചിട്ടില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യക്തി വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. ഋതു ജയൻ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക്…
Read More » -
വിവാഹാഘോഷം അതിരുവിട്ടു; അരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ല; ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍, വരനടക്കം തൂങ്ങും
കണ്ണൂര്‍: പാനൂര്‍ തൃപ്പങ്ങോട്ടൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് ചാല മിംമ്സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചതെന്ന് അഷ്റഫിന്റെ കുടുംബം ആരോപിക്കുന്നു. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് ഞെട്ടിപ്പോയ കുഞ്ഞ് അല്‍പ്പനേരം വായയും കണ്ണും തുറന്ന നിലയിലായിരുന്നു. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയതെന്നും കുടുംബം പറയുന്നു. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകീട്ടും സമാനമായ രീതിയില്‍ ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചു. വന്‍ ശബ്ദത്തിലാണ് പടക്കം പൊട്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. ശബ്ദം കേട്ടതിന് പിന്നാലെ…
Read More » -
അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍; അന്വേഷണം
ആലപ്പുഴ: അരൂരില്‍ വീട്ടിലെ ഊഞ്ഞാലില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചനിലയില്‍. കേളാത്തുകുന്നേല്‍ അഭിലാഷിന്റെ മകന്‍ കശ്യപാണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി കുട്ടി മരിച്ചു എന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന്റെ ടെറസിലെ ഇരുമ്പുബാറില്‍ കെട്ടിയ ഷാളില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പളം സ്വദേശികളായ അഭിലാഷിന്റെയും ധന്യയുടെയും മകനാണ് കശ്യപ്. അരൂരില്‍ കുടുംബം വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെ വച്ചാണ് അപകടം ഉണ്ടായത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.
Read More » -
”വായ തുറന്ന്, ചമ്രംപടിഞ്ഞ് ഇരിപ്പ്, തലയില്‍ മുട്ടാതെ സ്ലാബ്; കല്ലറയില്‍ കണ്ടത് ഗോപനെ തന്നെ”
തിരുവനന്തപുരം: ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെതന്നെ (ഗോപന്‍ സ്വാമി, മണിയന്‍) മൃതദേഹമാണു കല്ലറയില്‍ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിന്‍കര കൗണ്‍സിലര്‍ പ്രസന്നകുമാര്‍. മുന്‍പു ഗോപനെ കണ്ടിട്ടുണ്ട്, തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി. പൊലീസുകാര്‍ കല്ലറ പൊളിക്കുമ്പോള്‍ പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ സന്നിഹിതരായിരുന്നു. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രസന്നകുമാര്‍ പറഞ്ഞു. ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയായിരുന്നു. മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഇരുന്നിരുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധന നടക്കാനുണ്ട്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു…
Read More » -
തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു
തൃശൂര്‍: സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറരയോടെയാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു. ഈ പകയില്‍ ഉറങ്ങിക്കിടന്ന 18 കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »