Crime

  • ഒരുമിച്ചിരുന്ന മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; ഹിറ്റാച്ചി ഡ്രൈവര്‍ അടിയേറ്റു മരിച്ചു; രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി

    പത്തനംതിട്ട: ഒരുമിച്ചിരുന്ന മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കത്തിനൊടുവില്‍ ഹിറ്റാച്ചി ഡ്രൈവര്‍ മര്‍ദനമേറ്റു മരിച്ചു. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കൂടല്‍ പോലീസ്. കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നാംകുറ്റിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കഞ്ചോട് അയലത്ത് വീട്ടില്‍ മനുവാ(36)ണ് മരിച്ചത്. ഒന്നാംകുറ്റി കരയോഗമന്ദിരത്തിന് സമീപം താമസിക്കുന്ന ശിവപ്രസാദിനെ കൂടല്‍ പോലീസ് കുമ്പഴയില്‍ നിന്ന് പിടികൂടുകയായിരുന്നു. വീട്ടില്‍ ശിവപ്രസാദ് ഒറ്റയ്ക്കാണ് താമസം. ഇയാളുടെ അമ്മയും സഹോദരിയും അമേരിക്കയിലാണ്. ഇന്നലെ രാത്രി മുതല്‍ ഇവിടെ വച്ച് മനുവും ശിവപ്രസാദും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് വാക്കുതര്‍ക്കവും മര്‍ദനവും ഉണ്ടായത്. അടിയേറ്റ് വീണ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആംബുലന്‍സില്‍ കയറ്റി പത്തനാപുരം ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചത്. മനു മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ശിവപ്രസാദ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. മനുവിന്റെ ദേഹമാസകലം മുറിവുകളും പരുക്കുകളുമുണ്ട്. തലയിലും മുറിവുണ്ട്. കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍…

    Read More »
  • പീഡനത്തില്‍ വീണ്ടും ഞെട്ടിച്ച് പത്തനംതിട്ട; അടൂരില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒമ്പതു കേസ്; പ്രതികള്‍ അയല്‍വാസികളും സഹപാഠികളും; കൗണ്‍സിലിംഗില്‍ പുറത്തു വന്നത് ഏഴാം ക്ലാസ് മുതലുള്ള പീഡനം

    പത്തനംതിട്ട: ജില്ലയില്‍നിന്ന് വീണ്ടും തുടര്‍ പീഡന വാര്‍ത്ത. അടൂരില്‍ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ മൊഴി പ്രകാരം ഒമ്പതു കേസ് രജിസ്റ്റര്‍ ചെയ്തു. എട്ടെണ്ണം അടൂര്‍ സ്റ്റേഷനിലുും ഒരെണ്ണം നൂറനാണ് സ്റ്റേഷനിലുമാണ്. അടൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൗമാരക്കാരന്‍ അടക്കം നാലു പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. ഇതില്‍ ബന്ധുക്കളും അയല്‍വാസികളും സഹപാഠികളും ഉള്‍പ്പെടുന്നു. അടൂരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നൂറനാടിന് കൈമാറിയ കേസില്‍ മേട്ടുപ്പുറം സ്വദേശിയായ തങ്ങളാണ് പ്രതി. നിലവില്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനം തുറന്നു പറഞ്ഞത്. 2019 ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മേട്ടുപുറം സ്വദേശിയായ തങ്ങള്‍ പീഡിപ്പിച്ചത് എന്നാണ് മൊഴി. പഠനകാര്യത്തില്‍ പിന്നാക്കം പോയ കുട്ടിയെ പ്രാര്‍ഥനയ്ക്കും മറ്റുമായിട്ടാണ് തങ്ങളുടെ വീട്ടില്‍ പോയത്. ഇവിടെ വച്ച് ശാരീരികമായി തങ്ങള്‍ ഉപദ്രവിച്ചുവെന്നാണ് മൊഴി. രണ്ടു വര്‍ഷം മുന്‍പാണ് ബന്ധുക്കളും സുഹൃത്തുക്കളുമായവര്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് കൗമാരക്കാരനെ…

    Read More »
  • ഒളിപ്പിച്ച് കൊണ്ടുവന്നത് മലദ്വാരത്തില്‍; എക്സ്റേയില്‍ തെളിഞ്ഞത് പക്ഷേ…

    തിരുവനന്തപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്ന നിരവധി സംഭവങ്ങള്‍ കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ രണ്ട് യുവാക്കള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയത് സിന്തറ്റിക് ലഹരിയായ എംഡിഎംഎയാണ്. ബംഗളൂരുവില്‍ നിന്നാണ് കേരളത്തിലേക്ക് സാധനം എത്തിച്ചത്. ട്രെയിന്‍ ഇറങ്ങി ഇരുചക്രവാഹനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് ഡന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. വര്‍ക്കല സ്വദേശികളായ മുഹമ്മദ് അഫ്നാന്‍, മുഹ്സിന്‍ എന്നിവരെയാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ ഡന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. ഇതിന് ശേഷം വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി എക്സ് റേ എടുത്തപ്പോഴാണ് മലദ്വാരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം തെളിവ് സഹിതം പിടികൂടിയത്. പ്രതി അഫ്നാന്റെ മലദ്വാരത്തിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പ്രതിക്ക് എംഡിഎംഎ ഉപയോഗം ഉള്‍പ്പെടെയുള്ള ലഹരി സംബന്ധമായ മൂന്ന് കേസുകള്‍ നിലവിലുണ്ട്. ശരീരപരിശോധനയില്‍ 28 ഗ്രാം എംഡിഎംഎയാണ്…

    Read More »
  • ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം, ചോദ്യംചെയ്തതോടെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാം റിമാന്‍ഡില്‍

    തിരുവനന്തപുരം: ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാം റിമാന്‍ഡില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. 20 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് പ്രതി. ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയെ അറിയിച്ചത്. ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് പ്രതിയുടെ വീട്ടുകാരും പള്ളിയെ അറിയിച്ചു. എന്താണ് കാര്യമെന്ന് പോലും വിശദീകരിക്കാതെ ഫോണില്‍ വിളിച്ച് പ്രതി മുത്തലാഖ് ചൊല്ലിയെന്ന് യുവതി പ്രതികരിച്ചു. ആദ്യവിവാഹക്കാര്യം മറച്ചുവെച്ചാണ് അബ്ദുള്‍ ബാസിത്ത് വിവാഹാലോചനയുമായി വീട്ടില്‍ വരുന്നത്. വിവാഹം കഴിച്ച് ആദ്യ ഭാര്യയെ വാടക വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോള്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി. മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പിണങ്ങിയതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിട്ടിരുന്നു. തുടര്‍ന്ന് ഫോണില്‍…

    Read More »
  • യുവതിയെ കാണാന്‍ എത്തിയത് ബൈക്കടക്കം വിറ്റിട്ട്, കുട്ടിയുമായി കൂടെ വരാന്‍ പറഞ്ഞു; കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്ന്

    തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. ബൈക്കടക്കം വിറ്റിട്ടാണ് യുവതിയെ കാണാന്‍ കഠിനംകുളത്ത് എത്തിയത് എന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നാണ് വാങ്ങിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി. ഈ മാസം ഏഴാം തീയതി പരസ്പരം കണ്ടതായും ജോണ്‍സണിന്റെ മൊഴിയില്‍ പറയുന്നു. അന്ന് തന്റെ ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഡിസംബര്‍ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്തെ വീട്ടില്‍ ഹോം നഴ്സായി ജോലി നോക്കിയ ജോണ്‍സണ്‍ അതിനു ശേഷമാണ് ജോലി ഉപേക്ഷിച്ചു പെരുമാതുറയിലെത്തിയത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം…

    Read More »
  • റെയില്‍വേ പാലത്തിനടിയില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം

    ഹൈദരാബാദ്: മേധ്ച്ചലില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. എച്ച്.ഒ.ഒ.ആര്‍ റോഡിന് സമീപം റെയില്‍വേ പാലത്തിന് താഴെ വിജനമായ സ്ഥലത്താണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 25-30 വയസ്സിനിടയില്‍ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങള്‍ കത്തിച്ചതിന് ശേഷമാണ് ശരീരത്തില്‍ തിയിട്ടിരിക്കുന്നത്. കല്ലുപോലുള്ള വസ്തുകൊണ്ട് തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അതിന് ശേഷം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖമടക്കക്കം ശരീരത്തിന്റെ പകുതിയോളം ഭാഗങ്ങള്‍ വെന്തുപോയ നിലയിലാണ്. യുവതിയ്ക്ക് പരിചയമുള്ള വ്യക്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ശ്രീകാന്ത് എന്ന് തെലുഗിലും നരേന്ദര്‍ എന്ന് ഇംഗ്ലീഷിലും യുവതിയുടെ കയ്യില്‍ പച്ചകുത്തിയിട്ടുണ്ട്. സ്വര്‍ണമാലയും മോതിരവും അടക്കമുള്ള ആഭരണങ്ങള്‍ യുവതിയുടെ ശരീരത്തിലുള്ളതിനാല്‍ മോഷണമായിരിക്കുമെന്ന നിഗമനം പോലീസ് തള്ളിക്കളഞ്ഞു.

    Read More »
  • കൊല്ലത്തെ സ്ത്രീധന പീഡനക്കേസ്; ആരോപണ വിധേയയായ വനിതാ എസ്ഐക്ക് സ്ഥലംമാറ്റം

    കൊല്ലം: രണ്ട് എസ്‌ഐമാര്‍ പ്രതികളായ സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ വനിതാ എസ്ഐക്ക് സ്ഥലം മാറ്റം. എസ്‌ഐ: ഐ.വി ആശയെ കൊല്ലം എസ്എസ്ബി യൂണിറ്റില്‍നിന്ന് പത്തനംതിട്ടയിലേക്കാണ് മാറ്റിയത്. ഒന്നാം പ്രതി വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരി അപേക്ഷ നല്‍കി. യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിതാ എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്‍ തുടരുകയാണ്. സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി…

    Read More »
  • ‘ദിവ്യഗർഭം’ ധരിച്ച കന്യാസ്ത്രീ, പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു: കാരണക്കാരനായ വൈദികൻ കയ്യൊഴിഞ്ഞിട്ടും മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ

       കന്യാസ്ത്രീയായ വിദ്യാർത്ഥിനി പ്രസവിച്ച് മിനിറ്റുകൾക്കുള്ളിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ പുതിയ ട്വിസ്റ്റ്. അറസ്റ്റിലായ വൈദികവിദ്യാര്‍ത്ഥി കുറ്റക്കാരനല്ലെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. തെലുങ്കാന എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലിലെ അന്തേവാസിയായ 18 കാരിയായ കന്യാസ്ത്രി വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നത്. ജനിച്ച്‌ മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് തൊട്ടടുത്ത പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 8 നായിരുന്നു സംഭവം. തുടർന്നാണ് വൈദിക വിദ്യാര്‍ത്ഥി (ഡീക്കന്‍) അറസ്റ്റിലായത്. കത്തോലിക്ക സഭയിലെ കപ്പൂച്ചിന്‍ സന്യാസ സമൂഹത്തില്‍പ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. . മിനിറ്റുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം ആരോ വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്  പൊലീസ് അന്വേഷണം ആരംഭിച്ചത്. എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലിലെ അന്തേവാസിയായ 18കാരിയായ കന്യാസ്ത്രി പ്രസവിച്ച കുഞ്ഞിനെയാണ് വലിച്ചെറിഞ്ഞതെന്ന് പൊലിസ് കണ്ടെത്തി. കൂര്‍ണൂല്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയാണ്. ഒപ്പം കന്യാസ്ത്രീ പരിശീലനത്തിലുമായിരുന്നു. ‌ പൊലീസ് കസ്റ്റഡിയിലായ യുവതി…

    Read More »
  • കഠിനംകുളം യുവതിയുടെ കൊലപാതകം; കഴുത്തില്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ, രക്ഷപ്പട്ടത് ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച്

    തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തില്‍ യുവതിയെ പ്രതി ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്നു മൊഴി. കൊലപാതകത്തിന് ശേഷം യുവതിടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് കൊന്നതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍നിന്നു പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള യുവതിടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. യുവതിയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷര്‍ട്ടില്‍ രക്തം പുരണ്ടതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. യുവതിയുടെ സ്‌കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തിയ പ്രതി…

    Read More »
  • വഴക്കിനൊടുവില്‍ കത്രിക കൊണ്ട് കഴുത്തില്‍ കുത്തി യുവതിയെ കൊന്നു; പശ്ചാത്താപം തോന്നി വീഡിയോ ഓഫീസ് ഗ്രൂപ്പിലിട്ട് ഭര്‍ത്താവ്

    മുംബൈ: ഭാര്യയുടെ കഴുത്തില്‍ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി യുവാവ്. പൂനെയിലെ ഖരാഡി മേഖലയിലാണ് സംഭവം. ശിവദാസ് ഗിതേ (37) എന്നയാളാണ് ഭാര്യ ജ്യോതി ഗിതേ (27) യെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച അര്‍ദ്ധരാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ശിവദാസ് ഗീതെ ഭാര്യയെ ആക്രമിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി. ജ്യോതിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തുകയായിരുന്നു. അയല്‍വാസികള്‍ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെ ശിവദാസിന് പശ്ചാത്താപം തോന്നി. ഉടന്‍ തന്നെ തെറ്റുപറ്റിയെന്ന് പറഞ്ഞുകൊണ്ട് ഫോണില്‍ ഒരു വീഡിയോയെടുത്ത് ഓഫീസ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. ‘വാക്കുതര്‍ക്കത്തിനൊടുവില്‍ ശിവദാസ് കത്രിക കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. അതിനുശേഷം ശിവദാസ് ഫോണില്‍ ഒരു വീഡിയോയെടുത്തു. തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിടച്ചുകൊണ്ടുള്ളതായിരുന്നു…

    Read More »
Back to top button
error: