CrimeNEWS

‘ദിവ്യഗർഭം’ ധരിച്ച കന്യാസ്ത്രീ, പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു: കാരണക്കാരനായ വൈദികൻ കയ്യൊഴിഞ്ഞിട്ടും മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ

   കന്യാസ്ത്രീയായ വിദ്യാർത്ഥിനി പ്രസവിച്ച് മിനിറ്റുകൾക്കുള്ളിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ പുതിയ ട്വിസ്റ്റ്. അറസ്റ്റിലായ വൈദികവിദ്യാര്‍ത്ഥി കുറ്റക്കാരനല്ലെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി.

തെലുങ്കാന എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലിലെ അന്തേവാസിയായ 18 കാരിയായ കന്യാസ്ത്രി വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നത്. ജനിച്ച്‌ മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് തൊട്ടടുത്ത പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 8 നായിരുന്നു സംഭവം. തുടർന്നാണ് വൈദിക വിദ്യാര്‍ത്ഥി (ഡീക്കന്‍) അറസ്റ്റിലായത്. കത്തോലിക്ക സഭയിലെ കപ്പൂച്ചിന്‍ സന്യാസ സമൂഹത്തില്‍പ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം.

Signature-ad

. മിനിറ്റുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം ആരോ വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്  പൊലീസ് അന്വേഷണം ആരംഭിച്ചത്. എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലിലെ അന്തേവാസിയായ 18കാരിയായ കന്യാസ്ത്രി പ്രസവിച്ച കുഞ്ഞിനെയാണ് വലിച്ചെറിഞ്ഞതെന്ന് പൊലിസ് കണ്ടെത്തി. കൂര്‍ണൂല്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയാണ്. ഒപ്പം കന്യാസ്ത്രീ പരിശീലനത്തിലുമായിരുന്നു. ‌

പൊലീസ് കസ്റ്റഡിയിലായ യുവതി ആദ്യം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്പൂച്ചിയന്‍ സന്യാസ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സെമിനാരി പഠനം പൂര്‍ത്തിയായി വൈദിക പട്ടം ലഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്.

ഡിഎന്‍എ പരിശോധനയിലാണ് ഇയാളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടതെന്ന് പ്രൊവിന്‍ഷ്യാള്‍ ഫാദര്‍ മരിയദാസ് വ്യക്തമാക്കി. പിതൃത്വ നിര്‍ണ്ണയ പരിശോധനയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും വൈദിക വിദ്യര്‍ത്ഥി ഇപ്പോഴും ജയിലില്‍ തുടരുകയാണ്. തന്നെ വൈദികന്‍ പീഡിപ്പിച്ചിരുന്നു എന്ന മൊഴിയില്‍ പെണ്‍കുട്ടി ഇപ്പോഴും ഉറച്ചു നില്‍ക്കയാണെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന വീട്ടുകാരുടെ ഭീഷണിക്ക് വഴങ്ങാത്തതാണ് ഇയാള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ കാരണമെന്ന് ഫാ. മരിയദാസ് ചൂണ്ടിക്കാട്ടി. യുവതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ മറ്റൊരാളെ ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുമായി വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുക്കമല്ല. കന്യാസ്ത്രീയുടെ  ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് കരുതുന്ന ഈ വ്യക്തിയെ ഇന്നലെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

അയാള്‍ മറ്റൊരു മതത്തില്‍ നിന്നുള്ള ആളായതു കൊണ്ടാണ്  വീട്ടുകാർ ആ വിവാഹത്തെ  എതിർക്കുന്നത്. കുഞ്ഞിനെ എറിഞ്ഞു കൊന്നതിന്റെ പേരില്‍ അറസ്റ്റിലായ യുവതി ജയിലില്‍ തുടരുകയാണ്. കോടതി വൈദിക വിദ്യാര്‍ത്ഥിയെ വെറുതെ വിട്ടാല്‍ അയാളെ സന്യാസ സമൂഹത്തിലേക്ക് തിരിച്ചെടുക്കും എന്ന് ഫാ. മരിയ ദാസ് പറഞ്ഞു.

കന്യാസ്ത്രി മഠത്തില്‍ താമസിച്ച്‌ പഠിക്കുകയായിരുന്ന യുവതി നവജാത ശിശുവിനെ കോണ്‍വെന്റ് കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്. തൊട്ടടുത്ത പറമ്പിൽ മൃതദേഹം കണ്ടതായി മറ്റൊരു അപാര്‍ട്ട്‌മെന്റിലെ ജോലിക്കാരി വിവരം അറിയിച്ചാണ് പൊലീസ് എത്തിയത്.

എലുരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് കുട്ടിയെ എറിഞ്ഞത് കോണ്‍വെന്റില്‍ നിന്നാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി 18 വയസ് തികയുന്നതിന് മുമ്പാണ് ഗര്‍ഭിണി ആയതെന്നു  പൊലീസ് കണ്ടെത്തി. അതിനാല്‍ പോക്‌സോ വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: