Crime
-
ചെന്താമര സൈക്കോ, പുതിയ ഉടുപ്പിട്ടാല്‍ പോലും പ്രശ്‌നമെന്നു നാട്ടുകാര്‍; പരാതി പോലീസ് അവഗണിച്ചെന്ന് സുധാകരന്റെ മകള്‍
പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയ്ക്കെതിരേ മുമ്പ് പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് ഗൗനിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും. ഭാര്യ പിണങ്ങിപ്പോയതിനു കാരണം അയല്‍ക്കാരാണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇതേ വൈരാഗ്യത്തിന്റെ പുറത്താണ് 2019-ല്‍ സുധാകരന്റെ ഭാര്യ അജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. ചെന്താമര ആക്രമിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്. ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരന്‍ തമിഴ്‌നാട്ടില്‍ ഡ്രൈവറാണ്. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം. മാത്രമല്ല, പ്രതി ജനങ്ങള്‍ക്ക് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പോലീസിന് പരാതി നല്‍കിയിരുന്നതായി…
Read More » -
70 വയസുകാരനെ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി
കോഴിക്കോട്: ജയില്‍വാസം അനുഭവിച്ച് പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്. സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീന്‍ ജയില്‍വാസം അനുഭവിച്ചത്. 75 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചു വീട്ടില്‍ വന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. പരാതി നല്‍കിയവര്‍ തന്നെ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു. അതിനാല്‍ കട്ടിപ്പാറ പഞ്ചായത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍, അവിടെ ഞായറാഴ്ച വൈകിട്ടോടെ ഈ അക്രമസംഘമെത്തുകയായിരുന്നു. അവിടെയിട്ട് മര്‍ദ്ദിച്ചശേഷം വാഹനത്തില്‍ കയറ്റി അങ്ങാടിയില്‍ കൊണ്ടുവന്ന വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ടു വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിലുള്‍പ്പെട്ട അബ്ദുള്‍ റഹിമാന്‍ എന്നയാള്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. താമരശേരി റൂറല്‍ എസ്.പി. നേരിട്ട് മുന്‍കൈയ്യെടുത്താണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നത്. കുഞ്ഞുമൊയ്തീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
അഞ്ചു വര്‍ഷം മുന്‍പ് ഭാര്യയെ കൊലപ്പെടുത്തി; ജാമ്യത്തില്‍ ഇറങ്ങി അയല്‍വാസിയെയും അമ്മയെയും വെട്ടിക്കൊന്നു
പാലക്കാട്: നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് (76) മരിച്ചത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര എന്ന 58കാരന്‍ ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസി കൂടിയായ ചെന്താമര വീടിന് മുന്നില്‍ വച്ചാണ് ഇരുവരെയും ആക്രമിച്ചത്. കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. വാക്ക് തര്‍ക്കം, വ്യക്തി വൈരാഗ്യം എന്നിവ മൂലമാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇരട്ടകൊലപാതകം. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ചെന്താമരനെ അന്വേഷണത്തിന് ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ റിമാന്‍ഡില്‍, വിവരം മറച്ചുവെച്ചതിന് സ്‌കൂളിനെതിരെയും പോക്സോ കേസ്
തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന നേട്ടയം സ്വദേശിയായ അരുണ്‍ മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവച്ച സ്‌കൂളിനെതിരേയും പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തുവെങ്കിലും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. വിദ്യാര്‍ഥിനിയുടെ ബന്ധുവാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് സ്‌കൂളിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
Read More » -
വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച കേസ്; പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
തിരുവനന്തപുരം: വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. സിആര്‍പിഎഫ് മുന്‍ജീവനക്കാരന്‍ രാജശേഖരന്‍ നായരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതിശിക്ഷിച്ചത്. കിംഗ്ഫിഷര്‍ എയര്‍പോര്‍ട്ട് മാനേജരോടുള്ള വിരോധം തീര്‍ക്കാനാണ് ഇയാള്‍ വിമാനത്തില്‍ നാടന്‍ ബോംബ് വെച്ചത്. കിംഗ്ഫിഷര്‍ വിമാനത്തില്‍ സാധനങ്ങള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും നിയോഗിച്ച കരാര്‍ കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു രാജശേഖരന്‍ നായര്‍. 2010 മാര്‍ച്ച് 21ന് ബംഗളൂരുവില്‍ നിന്ന് എത്തിയ കിംഗ്ഫിഷര്‍ വിമാനത്തിലാണ് നാടന്‍ ബോംബ് വച്ചത്.
Read More » -
പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം, 70 പവനും ഭൂമിയുടെ രേഖകളും കവര്‍ന്നു
കൊച്ചി: കലൂര്‍ ദേശാഭിമാനി റോഡില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കെഎസ്ഇബി എഞ്ചിനീയറുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കള്‍ വീടിന്റെ മതില്‍ ചാടിക്കടന്ന ശേഷം ശുചിമുറിയുടെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയെന്നാണ് പൊലീസ് കണ്ടെത്തല്‍. അലമാരയില്‍ ഉണ്ടായിരുന്ന 70 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും ഭൂമിയുടെ രേഖകളുമാണ് കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രം 45 ലക്ഷം രൂപ വില വരും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ്‌സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധിച്ചു. വീട് കഴിഞ്ഞ മാര്‍ച്ചു മുതല്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുടമ തൃശൂരിലാണ് താമസം. ബാങ്ക് ജീവനക്കാരിയായ ഭാര്യ ബെംഗളൂരുവിലാണ്. ദമ്പതികളുടെ മക്കള്‍ മറ്റു സംസ്ഥാനങ്ങളിലുമാണ് ജോലി ചെയ്യുന്നത്.
Read More » -
എറണാകുളം സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ചാടി; രക്ഷപ്പെട്ടത് ലഹരിക്കേസ് പ്രതി
കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി. ലഹരിക്കേസില്‍ പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരന്‍ ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. സബ് ജയിലിനോട് ചേര്‍ന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ജനല്‍ വഴിയാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ലഹരിവില്‍പ്പന കേസില്‍ റിമാന്‍ഡിലായ പ്രതിയെ ജയിലിലെത്തിച്ചത്.
Read More » -
ഫറോക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാര്‍ഥി; അക്രമം പിതാവ് നോക്കിനില്‍ക്കെ
കോഴിക്കോട്: ഫറോക്കില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാര്‍ഥിയുമായി പ്രശ്‌നമുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനിടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയും മണ്ണൂര്‍ സ്വദേശിയായി വിദ്യാര്‍ഥിയും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്. സംഭവത്തില്‍ ഫറോക്ക് പൊലീസ് കേസെടുത്തു.
Read More » -
പെരുമാങ്കണ്ടത്ത് കാര്‍ കത്തി മരണം; മരിച്ചത് റിട്ട.ബാങ്ക് ജീവനക്കാരന്‍
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി ഒരു മരണം. പ്രദേശവാസിയായ ഇ.ബി. സിബി എന്നയാള്‍ മരിച്ചു. രാവിലെ 11.30നായിരുന്നു സംഭവം. കടയില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സിബി. റബര്‍ തോട്ടത്തിനുള്ളിലാണു സിബിയുടെ കാര്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല. കുമാരമംഗലം സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരനാണു സിബി. ശരീരത്തിന്റെ പകുതിയും കത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തീയണച്ചു. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്നു തിരിച്ചറിഞ്ഞു. കാര്‍ കത്തുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് സിബി വണ്ടിയോടിച്ചുപോവുന്നതു കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാര്‍ കത്തിയിടത്തുനിന്നു സമീപത്താണു സിബിയുടെ വീട്.
Read More » -
ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐ.സി. ബാലകൃഷ്ണന്‍ അറസ്റ്റില്‍, പിന്നാലെ ജാമ്യത്തില്‍ വിട്ടു
വയനാട്: ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണാ കുറ്റമാണ് ഐ.സി. ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം ഐ.സി. ബാലകൃഷ്ണനെ ജാമ്യത്തില്‍ വിട്ടു. എംഎല്‍എയുടെ കേണിച്ചിറയിലെ വീട്ടില്‍ പൊലീസിന്റെ പരിശോധന ഇന്നലെ നടന്നിരുന്നു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നേരത്തെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
Read More »