CrimeNEWS

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ വിളിച്ചുവരുത്തി കുത്തിവീഴ്ത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍, സംഭവം വലപ്പാട്

തൃശ്ശൂര്‍: വലപ്പാട് ആനവിഴുങ്ങിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴുത്തുംപറമ്പില്‍ അജയനാണ് ഭാര്യ അനു(33)വിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

അഞ്ച് മാസമായി ഇരുവരും പിണങ്ങിക്കഴിയുകയാണ്. കുന്നംകുളത്തെ സ്വന്തം വീട്ടിലാണ് അനു താമസിക്കുന്നത്. കയ്പമംഗലത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനു മക്കളെ കാണാന്‍ ഇടയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ വരാറുണ്ട്. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം അജയന്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Signature-ad

വയറിന്റെ ഇടതുഭാഗത്താണ് കുത്തേറ്റത്. ചോരയൊലിച്ച നിലയില്‍ ഓട്ടോറിക്ഷയില്‍ അനു വലപ്പാട് പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സമീപത്തെ ദയ എമര്‍ജന്‍സി കെയര്‍ സെന്ററില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ അനുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Back to top button
error: