Crime

  • കെട്ടിട നിർമ്മാണ മേസ്തിരി വെട്ടേറ്റു മരിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ തിരയുന്നു ​​​​​​​

        കാസർകോട്: ഉപ്പള ടൗണില്‍വെച്ച് ഇന്നലെ (ചൊവ്വ) രാത്രി  കെട്ടിട നിര്‍മാണ മേസ്തിരി വെട്ടേറ്റ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി സുരേഷ് (45) ആണ് മരിച്ചത്.  രാത്രി 10 മണിയോടെയാണ് സംഭവം ആംബുലന്‍സ് മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുകയും ചെയ്യുന്ന സവാദ് ആണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചു.  വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സുരേഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ഉപ്പളയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില  വഷളായതിനാല്‍ പൊലീസ് എത്തി മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിര്‍മാണ മേസ്ത്രിയായ സുരേഷ് ഉപ്പളയില്‍ നിര്‍മാണം നടക്കുന്ന ഫ്ലാറ്റിന്റെ കാവല്‍ക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. സുരേഷും സവാദും തമ്മില്‍ ഇതിന് മുമ്പും തര്‍ക്കം നടന്നിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.

    Read More »
  • പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

    ചെന്നൈ: പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. മുഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസത്തെ ത്തുടര്‍ന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശനകനായിരുന്നു. എന്നാല്‍ ബന്ധത്തെ എതിര്‍ത്ത മൈഥിലി മകളെ പലതവണ വിലക്കി. എന്നാല്‍ ഇവര്‍ ബന്ധം തുടര്‍ന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായി. മകള്‍ ഫോണില്‍ വിളിച്ചു വിവരംപറഞ്ഞതോടെ ശ്യാം ഇവിടെയെത്തി. വീടിന് പുറത്ത് ഇവര്‍ സംസാരിച്ചു കൊണ്ടിരിക്കേ അവിടെ മൈഥിലി എത്തിയതോടെ വീണ്ടുംവഴക്കായി. ഇതിനിടെ മൂന്ന് പേരും വീട്ടിനുള്ളില്‍ കയറി. വീടിനുള്ളില്‍വെച്ചും വഴക്കുണ്ടാകുകയും മൈഥിലിയെ, ശ്യാം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

    Read More »
  • സൈബര്‍ തട്ടിപ്പുകാര്‍ക്ക് ചാകര! മൂന്ന് വര്‍ഷത്തിനിടെ കൊണ്ടുപോയത് ആയിരം കോടിയിലധികം; പറ്റിക്കപ്പെടാന്‍ മലയാളിയുടെ ജീവിതം പിന്നെയും ബാക്കി

    തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കുറ്റവാളികള്‍ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത് ആയിരം കോടിയില്‍പ്പരം രൂപ. 2022 മുതല്‍ 2024 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ സൈബര്‍ കുറ്റവാളികള്‍ മലയാളികളുടെ 1021 കോടി രൂപയാണ് തട്ടിയെടുത്തത്. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് കഴിഞ്ഞവര്‍ഷമാണ്. 2024ല്‍ മലയാളികളുടെ 763 കോടി രൂപയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത് എന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 48 കോടിയാണ് നഷ്ടമായത്. എന്നാല്‍ 2023ല്‍ സൈബര്‍ തട്ടിപ്പില്‍ വീണ മലയാളികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 2023ല്‍ സംസ്ഥാനത്ത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി 210 കോടി രൂപയാണ് തട്ടിയെടുത്തത്. 2024 ല്‍ ആകെ 41,426 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. 2024ല്‍ നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. എറണാകുളം ജില്ലയില്‍ സൈബര്‍ തട്ടിപ്പിലൂടെ 174 കോടി രൂപയാണ് നഷ്ടമായത്. 114 കോടി രൂപയുടെ നഷ്ടവുമായി തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. സൈബര്‍ തട്ടിപ്പിലൂടെ ഏറ്റവും കുറവ് പണം നഷ്ടമായത് വയനാട്…

    Read More »
  • ബി.ജെ.പി. വിട്ട് സി.പിഎമ്മിലെത്തി, മാലയിട്ട് സ്വീകരിച്ചത് മന്ത്രി; കാപ്പ കേസ് പ്രതിയെ നാടുകടത്തി

    പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളുടേയും സാന്നിധ്യത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതിയെ ഒരു വര്‍ഷത്തേക്ക് നാടുകടത്തി. ഡി.വൈ.എഫ്.ഐ. മലയാലപ്പുഴ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ശരണ്‍ ചന്ദ്രനെയാണ് നാടുകടത്തി ജില്ലാ പോലീസ് മേധാവി ഉത്തരവായത്. ഫെബ്രുവരി ഏഴാം തീയതി മുതല്‍ ഒരുവര്‍ഷത്തേക്കാണ് നാടുകടത്തിയത്. കഴിഞ്ഞ ജൂലൈയില്‍ കുമ്പഴയില്‍ നടന്ന പരിപാടിയിലായിരുന്നു ശരണ്‍ അടക്കം 60 പേര്‍ ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജാണ് ശരണ്‍ ചന്ദ്രനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അന്നത്തെ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കള്‍ ചടങ്ങിലെത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന് ഒന്നരയാഴ്ച മുമ്പായിരുന്നു ശരണ്‍ ജയിലില്‍ നിന്നിറങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം മലയാലപ്പുഴയില്‍ പോലീസ് സ്റ്റേഷനടുത്ത് നടുറോഡില്‍ വെച്ച് കേക്ക് മുറിച്ച് ശരണിന്റെ പിറന്നാള്‍ ആഘോഷിച്ചത് വിവാദമായിരുന്നു. അന്നത്തെ ആഘോഷത്തില്‍ പിടികിട്ടാപ്പുള്ളികളടക്കം പങ്കെടുത്തിരുന്നു. അടുത്തിടെ മലയാലപ്പുഴയില്‍ ഉണ്ടായ കേസിലും…

    Read More »
  • നഗ്‌നരാക്കി നിര്‍ത്തി സ്വകാര്യ ഭാഗത്ത് ഡമ്പല്‍ തൂക്കി, മുറിവുണ്ടാക്കി ലോഷന്‍ ഒഴിക്കും; കോട്ടയത്ത് റാഗിംഗിന്റെ പേരില്‍ കൊടും ക്രൂരത

    കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയതിലും കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റാഗിങ് ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ഇത് തുടര്‍ന്നുവെന്നാണ് വിവരം. റാഗിങ് നടത്തിയ 5 സീനിയര്‍ വിദ്യാര്‍ഥികളുടെ അറസ്റ്റ് പൊലീസ് ഇന്ന് പുലര്‍ച്ചെയോടെയാണ് രേഖപ്പെടുത്തിയത്. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയിലാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ 5 പേരെ പൊലീസ് പിടികൂടിയത്. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവില്‍ മൂന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെയാണ് ഗാന്ധിനഗര്‍ പൊലീസ്…

    Read More »
  • നമ്പര്‍ ബ്ലോക്ക് ചെയ്തതില്‍ വൈരാഗ്യം; യുവതിയുടെ മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ശ്രമം, അക്ഷയ സെന്റര്‍ ഉടമ പിടിയില്‍

    എറണാകുളം: ആലുവയില്‍ 53 വയസ്സുകാരന്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചത് മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തെ തുടര്‍ന്നെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ടു കടുങ്ങല്ലൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ അക്ഷയ സെന്റര്‍ നടത്തുന്ന കയന്റിക്കര കൊല്ലംകുന്നില്‍ അലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഫലമായത്. സംഭവത്തെ കുറിച്ചു പൊലീസ് പറഞ്ഞത്: വീട്ടുജോലിക്കാരിയായ യുവതിയും പ്രതിയും മുന്‍ പരിചയക്കാരാണ്. ഇവര്‍ തമ്മില്‍ അകന്നതിനെ തുടര്‍ന്നു യുവതി പ്രതിയോടു വീട്ടില്‍ വരരുതെന്നു നിര്‍ദേശിക്കുകയും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. യുസി കോളജിനു സമീപത്തെ വീട്ടില്‍ ജോലി കഴിഞ്ഞു ചൊവ്വാഴ്ച രാവിലെ യുവതി സ്‌കൂട്ടറില്‍ കച്ചേരിക്കടവ് റോഡിലൂടെ വരുമ്പോള്‍ പ്രതി ബൈക്ക് വട്ടം വച്ചു കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ദേഹത്തേക്കു പെട്രോള്‍ ഒഴിക്കുകയുമായിരുന്നു. യുവതി അടുത്തുള്ള കടയില്‍ ഓടിക്കയറി രക്ഷപ്പെട്ടു. തുടര്‍ന്നു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ യുവതിയെ ജില്ലാ ആശുപത്രിയില്‍…

    Read More »
  • ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിന് 18കാരി തൂങ്ങിമരിച്ചു; ഞെരമ്പുമുറിച്ച് ചികിത്സയിലായിരുന്ന കാമുകന്‍ ജീവനൊടുക്കി

    മലപ്പുറം: ഇഷ്ടമില്ലാത്ത വിവാഹം നടന്നതിന്റെ പേരില്‍ 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ കാമുകനും ആത്മഹത്യ ചെയ്തു. ആമയൂര്‍ സ്വദേശിനിയായ ഷൈമ സിനിവര്‍ ഈ മാസം മൂന്നിനാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആണ്‍സുഹൃത്ത് സജീര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ ആരോടും പറയാതെ ഇവിടെ നിന്നും പോവുകയായിരുന്നു. എടവണ്ണ പുകമണ്ണില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു ഷൈമയുടെ മരണം. വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

    Read More »
  • ലക്ഷ്യം ബൈക്കില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍, ഒറ്റരാത്രിയില്‍ മൂന്നിടത്ത് മാലപൊട്ടിക്കല്‍; ഒരാഴ്ചയ്ക്കുള്ളില്‍ ‘ഇമ്രാന്‍ ഖാന്‍’ പിടിയില്‍

    ആലപ്പുഴ: ഒറ്റരാത്രിയില്‍ മൂന്നിടത്ത് ബൈക്കിലെത്തി മാലപൊട്ടിച്ച പ്രതി ഒരാഴ്ചയ്ക്കുള്ളില്‍ പിടിയില്‍. ഫെബ്രുവരി മൂന്നിനു രാത്രി ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാലപൊട്ടിച്ച ഇമ്രാന്‍ ഖാനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ, എറണാകുളം പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 40ഓളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണ് ഇയാള്‍ . രാത്രികാലങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ മാലപൊട്ടിച്ചെടുക്കുന്നതാണ് പ്രതിയുടെ രീതി. സംഭവദിവസം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നവരാണ് മൂന്ന് സ്ത്രീകളും. ആക്രമണത്തിനിരയായവരില്‍ നിന്ന് പ്രതി കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ആഡംബര സ്പോര്‍ട്സ് ബൈക്കാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നും തിരിച്ചറിഞ്ഞു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ ബൈക്കിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും നമ്പര്‍പ്ലേറ്റ് മറച്ചിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. മാലപൊട്ടിക്കള്‍ സംഭവം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ നൈറ്റ്റൈഡര്‍ എന്നപേരില്‍ പ്രത്യേക അന്വേഷണസംഘം പൊലീസ് രൂപീകരിച്ചു. പല സംഘങ്ങളായി തിരഞ്ഞ് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലുടനീളം നടന്ന സമാനസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ കുറിച്ചും ചെയ്ത രീതികളെ കുറിച്ചും സംഘം…

    Read More »
  • ചുമ്മാതിരിക്കുന്നതിന്റെ രസം കളഞ്ഞു! വീടിന്റെ മുന്‍പിലൂടെ മീനേ… എന്ന് വിളിച്ചു കൂവുന്നത് ഇഷ്ടമായില്ല; മത്സ്യവില്‍പ്പനക്കാരന് മര്‍ദനം, യുവാവ് പിടിയില്‍

    ആലപ്പുഴ: വീടിന്റെ മുന്നിലൂടെ മീനേ… എന്ന് വിളിച്ചു കൂവി മത്സ്യ കച്ചവടം നടത്തുന്നത് ഇഷ്ടമായില്ല. മത്സ്യ വില്‍പ്പനക്കാരന് മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജ് (27) ആണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന വെളിയില്‍ വീട്ടില്‍ ബഷീറിനാണ് (50) പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30-നായിരുന്നു സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ക്കൂടി മത്സ്യകച്ചവടക്കാര്‍ എല്ലാ ദിവസവും മീനേ.. മീനേ.. എന്ന് ഉച്ചത്തില്‍ വിളിച്ചാണ് പോവുക. ഇതില്‍ കലിപൂണ്ടാണ് ആക്രമണമെന്ന് പറയുന്നു. ഉച്ചത്തില്‍ കൂവി വിളിക്കുന്നതിനാല്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍നിന്നു ശ്രദ്ധ മാറിപോകുന്നുവെന്നാണ് സിറാജ് പൊലീസിന് നല്‍കിയ മൊഴി. സിറാജിന് ജോലിയൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു. സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.      

    Read More »
  • കാസര്‍കോട്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; വീടിന് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

    കാസര്‍കോട്: ചിത്താരിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതി പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. ചിത്താരി ഹസീന സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്റെ ആരാധകര്‍ കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദിച്ചുവെന്നാണ് പരാതി. വാക്ക് തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. തെക്കുംപുറം സ്വദേശി റാഫി, ബാസിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൂച്ചക്കാട് റഹ്‌മത്ത് റോഡിലെ കെഎം ഫൈസലിന്റെ വീടിന് ഒരു സംഘം തീയിട്ടു. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഫര്‍ണീച്ചറുകള്‍ അടക്കം കത്തി നശിച്ചു. സംഭവ സമയത്ത് ഫൈസലിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.    

    Read More »
Back to top button
error: