
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മകന്‍ മാതാവിന്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. കത്തി ഉപയോഗിച്ച് പിതാവിനെ കുത്തുകയായിരുന്നു.

അടുത്തിടെ, കോഴിക്കോട് താമരശ്ശേരിയില്‍ ഏകമകന്‍ മാതാവിനെ വെട്ടിക്കൊന്നിരുന്നു. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയാണ് (53) മകന്‍ ആഷിഖി (24) ന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ‘ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാന്‍ നടപ്പാക്കി’- എന്നായിരുന്നു യുവാവ് കൃത്യം നടത്തിയ ശേഷം പറഞ്ഞുകൊണ്ടിരുന്നത്.