CrimeNEWS

വിമാനത്താവളത്തിലെ ശൗചാലയത്തില്‍ ശിശുവിന്റെ മൃതദേഹം: കുറ്റം സമ്മതിച്ച് 16കാരി; പീഡനത്തിന് ഇരയെന്നു പൊലീസ്

മുംബൈ: വിമാനത്താവളത്തിലെ ശൗചാലയത്തില്‍ ചവറ്റുകുട്ടയില്‍ മാസം തികയാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. 16 വയസ്സുള്ള പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയാണെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ 25ന് റാഞ്ചിയിലേക്ക് പോകുന്നതിനായി അമ്മയ്‌ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോഴാണ് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായത്. ഗര്‍ഭം അലസിയതോടെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ചൊവ്വാഴ്ച രാത്രി 10.30ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചതും.

Signature-ad

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് സംശയം തോന്നിയവരെ ചോദ്യം ചെയ്യുകയായിരുന്നു. അമ്മയും മകളും അസ്വസ്ഥരായി ശൗചാലയത്തിലേക്കു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇവര്‍ ശനിയാഴ്ച റാഞ്ചിയില്‍നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തും ഇരുവരും കുറ്റം സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പാല്‍ഘര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: