
തിരുവനന്തപുരം: 2.08 ഗ്രാം എംഡിഎംഎയുമായി കരമനയില്‍ യുവാവ് പൊലീസ് പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ ജസീമിനെ (35) ആണ് ഷാഡോ പൊലീസും കരമന പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസര്‍കോട് നിന്നു ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയ ജസീം ബസില്‍ 11ന് കൈമനത്ത് എത്തി.
ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപ്, എസ്‌ഐമാരായ സന്ദീപ്, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, ഷാഡോ എസ്‌ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നേരത്തേ, യുവതിയുടെ പീഡന പരാതിയില്‍ ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റിലായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദില്‍ വച്ചാണ് പീഡനം നടന്നത്. കോള തന്ന് മയക്കി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി.