CrimeNEWS

പീഡനവിവരത്തിനൊപ്പം പെണ്‍കുട്ടി ‘മറ്റു ചിലതും’ വെളിപ്പെടുത്തി; യുവാവിനൊപ്പം 57കാരനും പിടിയില്‍

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിവരം പൊലീസിനോട് പറയുന്നതിനിടെ, അഞ്ചുവര്‍ഷം മുമ്പ് പീഡിപ്പിച്ച 57കാരന്റെ പേരും 17കാരി വെളിപ്പെടുത്തി. രണ്ടുപേരേയും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ മരുത്തോര്‍വെട്ടം ഗീതാ കോളനിയില്‍ കൃഷ്ണജിത്ത് (20), ചുമത്ര കോട്ടാലി ആറ്റുചിറയില്‍ ചന്ദ്രാനന്ദന്‍ (57) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തത്.

ഫെബ്രുവരി 9ന് രാത്രിയാണ് കൃഷ്ണജിത്ത് പെണ്‍കുട്ടിയെ ചേര്‍ത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ അച്ഛന്റെ ഫോണിലൂടെ ബന്ധപ്പെട്ട് വിളിച്ചിറക്കിയശേഷം ബസില്‍കയറ്റി ഇയാള്‍ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ശിശുക്ഷേമസമിതിയില്‍നിന്ന് ലഭിച്ച വിവരപ്രകാരം, തിരുവല്ല പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തിരച്ചിലില്‍ പ്രതി തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

Signature-ad

വിവരങ്ങള്‍ പൊലീസിനോട് പറയുന്നതിനിടെയാണ് ചന്ദ്രാനന്ദന്‍ പീഡിപ്പിച്ച വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. 2020ലാണ് സംഭവം. ഏഴാംക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗണ്‍സിലിങ്ങിനിടെ കുട്ടി പറഞ്ഞു. കേസെടുത്ത തിരുവല്ല പൊലീസ് ഉടനടി പ്രതിയെ പിടികൂടി. ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: