CrimeNEWS

വിധവയായ ദളിത് യുവതിയെ ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഡ്രൈവറും കണ്ടക്ടറുമടക്കം 3 പേര്‍ അറസ്റ്റില്‍

ബംഗളൂരു: മക്കള്‍ക്കൊപ്പം സ്വകാര്യ ബസില്‍ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന് വിധവയായ യുവതി. കര്‍ണാടകയിലെ വിജയനഗറിലാണ് സംഭവം. കേസില്‍ മൂന്ന് പേരെ വിജയ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 31-ന് വിജയ് നഗര്‍ ജില്ലയിലെ ചെന്നാപുരയിലാണ് ദളിത് യുവതി ക്രൂരബലാത്സംഗത്തിന് ഇരയായത്. ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തശേഷം ദാവനഗെരെയിലേക്ക് മടങ്ങുന്നതിനായി ബസില്‍ കയറിയതായിരുന്നു യുവതി. പ്രതികളുടേയും യുവതിയുടേയും മെഡിക്കല്‍ സാമ്പിളുകള്‍ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിജയ്നഗര്‍ എസ്പി ശ്രീഹരി ബാബു വ്യക്തമാക്കി.

Signature-ad

വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. ഭാരതീയ നിയമസംഹിതയിലെ സെഷന്‍ 115 (2), 75(2), 351(2), പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: