
കാസര്‍കോട്: കാസര്‍കോട് നാലാം മൈലില്‍ പ്രദേശവാസികളായ നാലുപേര്‍ക്ക് വെട്ടേറ്റു. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. വേട്ടേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി വീട്ടിന്റെ മുന്നിലിട്ട് പടക്കം പൊട്ടിക്കുന്നത് പ്രദേശവാസികള്‍ ചോദ്യം ചെയ്തു.
തുടര്‍ന്ന് മടങ്ങിയ പോയ യുവാക്കള്‍ തിരിച്ച് ആയുധവുമായി വന്ന് പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമിച്ചവര്‍ ലഹരിക്ക് അടിമകളാണെന്ന് പരിക്കേറ്റവര്‍ പറയുന്നു.
