CrimeNEWS

അത് ലോഡ്ജ് അല്ല റൂമാണ്, CCTV ഓഫ് ചെയ്തു, ഫോട്ടോ ഇട്ടത് കൈക്കൂലി കൊടുത്ത്: MDMA കേസ് പ്രതി റഫീന

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതികളും യുവാക്കളും പിടിയിലായ സംഭവത്തില്‍ എക്‌സൈസിനെതിരേ ആരോപണങ്ങളുമായി കേസിലെ പ്രതി റഫീന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് റഫീന എക്‌സൈസിനെതിരേ ആരോപണം ഉന്നയിക്കുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും എന്തുകൊണ്ട് റിമാന്‍ഡ് ചെയ്തില്ലെന്നും റഫീന വീഡിയോയില്‍ ചോദിക്കുന്നു. മുറിയിലെ സിസിടിവികളടക്കം ഓഫ് ചെയ്തിരുന്നുവെന്നും ആരേയും ഫെയ്‌സ് ചെയ്യാന്‍ മടിയില്ലെന്നും കേസില്‍ പ്രതിയായ റഫീന പറയുന്നു.

പിന്നീട്, റഫീനയുടെ വീഡിയോയ്ക്ക് കീഴില്‍ എക്‌സൈസ് കമന്റായി ഇതിനുള്ള വിശദീകരണം നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലുള്ള ലഹരി ആയതുകൊണ്ടാണ് റിമാന്‍ഡ് ചെയ്യാതെ ജാമ്യത്തില്‍ വിട്ടതെന്നും എക്‌സൈസ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്‌സ് പെണ്‍കുട്ടി പിന്നീട് ഓഫ് ചെയ്തു.

Signature-ad

റഫീന വീഡിയോയില്‍ പറഞ്ഞത്
എന്റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വീഡിയോകള്‍ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ ജോലി കൊടുക്കുന്നത്. എന്റെ പേരില്‍ കേസോ കാര്യങ്ങളോ ഇല്ല. ഞാന്‍ ജയിലിലാണ്, അവിടെയാണ് ഇവിടെയാണ് എന്നൊക്കെ കുറേ ആളുകള്‍ കമന്റ് ഇട്ടിട്ടുണ്ട്. ഞാന്‍ എന്റെ വീട്ടില്‍ തന്നെയാണ്. പോലീസുകാരോ ഒന്നും പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത്, അവര് കരുതിക്കൂട്ടി ഒറ്റുകൊടുത്ത് ഇട്ടതാണ്. കൈക്കൂലി കൊടുത്ത് ഇടീച്ചതാണ്. ഞാന്‍ എല്ലാം കണ്ടിട്ടുണ്ട്. വീഡിയോയ്ക്ക് മുമ്പിലും ഫോട്ടോസിനും ഫെയ്‌സ് ചെയ്യാന്‍ എനിക്ക് ഒരു പേടിയും ഇല്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം എനിക്ക് ഒരാളെയും പേടിക്കണ്ട. നാട്ടിലിറങ്ങാന്‍ പേടിയില്ല, മറ്റുള്ളവരെ ഫെയ്‌സ് ചെയ്യാനും എനിക്ക് പേടിയില്ല.

എന്റെ കുടുംബക്കാരും നാട്ടുകാരും എല്ലാം ആ വീഡിയോ കണ്ടു. എല്ലാവരും അത് ഷെയര്‍ ചെയ്യുന്നുണ്ട്. എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കില്‍ എന്നെ എന്തുകൊണ്ട് റിമാന്‍ഡ് ചെയ്തില്ല. എന്തുകൊണ്ട് എന്റെ പേരില്‍ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ വിചാരം. ഇതിന്റെ സത്യം അറിയാന്‍ ഇതിന്റെ പിന്നില്‍ തന്നെ നടക്കും. ആരൊക്കെ ഉണ്ടായിട്ടുണ്ടോ എന്തൊക്കെ ചെയ്തിട്ടുണ്ടോ ഞാന്‍ ഇതിന്റെ പിന്നിലൊക്കെ നടക്കും. അത് എന്തൊക്കെ വന്നാലും… എക്‌സൈസ് ആയിക്കോട്ടെ, അല്ല മറ്റ് ആരുമായിക്കൊട്ടെ.

ലോഡ്ജ് എന്നാണ് ഇവര് പറയുന്നത്. ധര്‍മ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിന്റെ പേര് പറയാന്‍ പോലും ഇവര്‍ക്ക് പേടിയാണ്. ആ റൂമില്‍ എക്‌സൈസുകാര് വരുമ്പോള്‍ എല്ലാ സിസിടിവിയും ഓഫ് ആയിരുന്നു. എന്തിനാണ് ഓഫ് ചെയ്തത്. എക്‌സൈസുകാര് വന്ന്, അവര് തന്നെ സാധനം വെച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലില്‍ കൊണ്ടുപോയാല്‍ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ട് മാത്രമാണ് അവര് ഒന്നിനും നിക്കാത്തത്. എന്നെ ആള്‍ക്കാരുടെ മുമ്പില്‍ പരമാവധി നാറ്റിക്കലാണ് അവര്‍ക്ക് വേണ്ടത്. എന്റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എന്റെ കമന്റില്‍ വന്ന് ഇനി ആരും ജലിയിലാണോ എന്ന് ചോദിക്കേണ്ടതില്ല. എന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ ഞാന്‍ പേടിക്കേണ്ട ആവശ്യമില്ല.

പറശ്ശിനിക്കടവ് കോള്‍മെട്ടയിലെ ലോഡ്ജ് മുറിയില്‍ 490 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികളുള്‍പ്പെടെ നാലുപേരേയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ഷിജില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. ഇരിട്ടി മരുതായിയിലെ പുതിയപുരയില്‍ മുഹമ്മദ് ഷംനാദ് (23), വളപട്ടണത്തെ അമ്പലത്തിലകത്ത് വീട്ടില്‍ എ. ജംഷിന്‍ (37), ഇരിക്കൂര്‍ മഞ്ഞപ്പാറ കോട്ടക്കുന്നില്‍ ഹൗസില്‍ കെ. റഫീന (24), കണ്ണൂര്‍ ഉപ്പാലവളപ്പ് കെ.കെ. ഹൗസില്‍ ഫാത്തിമത്തുള്‍ ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് 490 മില്ലിഗ്രാം എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ലാമ്പുകളും പിടിച്ചെടുത്തിരുന്നു. നാലുപേരെയും ബന്ധുക്കളെത്തി ജാമ്യത്തിലെടുക്കുകയായിരുന്നു.

സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് യുവതികള്‍ സ്വന്തംവീട്ടില്‍ നിന്നിറങ്ങിയത്. വീട്ടില്‍നിന്ന് വിളിക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി തെറ്റിദ്ധരിപ്പിച്ചു. അറസ്റ്റിലായപ്പോള്‍ മാത്രമാണ് യുവതികള്‍ ലോഡ്ജിലാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: