Crime
-
സ്വത്തു തട്ടാന്‍ കെട്ടിയത് 28 വയസിനു മൂത്ത സ്ത്രീയെ, പിന്നാലെ കൊലപാതകം: ശാഖാ കുമാരി കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏല്‍പിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ ഭര്‍ത്താവ് തിരുവനന്തപുരം അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണിനെ (32) നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ കോടതിയാണു ശിക്ഷിച്ചത്. അരുണ്‍ കുറ്റക്കാരനെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖാ കുമാരി (52) ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബര്‍ 26നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം. അവിവാഹിതയായ ശാഖ കുമാരിയുമായി ഇലക്ട്രിഷ്യനായ അരുണ്‍ (അന്ന് 28 വയസ്സ്) അടുക്കുകയും 2020 ഒക്ടോബര്‍ 29നു വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ, വിഡിയോ ഒന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും അരുണ്‍ നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ, ശാഖാ കുമാരിയുടെ ബന്ധുക്കളില്‍ ചിലര്‍ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു. പിന്നീട് ശാഖാ കുമാരിയെ കൊലപ്പെടുത്തണമെന്ന…
Read More » -
ഉണ്ണയപ്പത്തിന് രുചിപോരന്നു പറഞ്ഞ് ശാഖാ സെക്രട്ടറിക്ക് തെറിയഭിഷേകം; സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്നതിന് ഉടന്‍ നടപടി; പ്രതിയെ പുലര്‍ച്ചെ വീടുവളഞ്ഞ് പിടികൂടി
പത്തനംതിട്ട: ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തിന് ഗുരുപ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞ് എസ്എന്‍ഡിപി ശാഖാ സെക്രട്ടറിക്ക് നേരെ അസഭ്യവര്‍ഷവും കൊലവിളിയും നടത്തുകയും ആക്രമിക്കാന്‍ വീട്ടിലെത്തുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. കടമ്പനാട് വടക്ക് പാലത്തുണ്ടില്‍ ഷൈജുവിനെതിരേയാണ് അസഭ്യ വര്‍ഷത്തിനും വീട്ടിലെത്തി ഭീഷണി മുഴക്കിയതിനും കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ 17 ന് രാത്രി ഒമ്പതിനാണ് സംഭവം. അടൂര്‍ എസ്എന്‍ഡിപി യൂണിയന് കീഴിലുള്ള 3682-ാം നമ്പര്‍ നെല്ലിമുകള്‍ ശാഖയുടെ സെക്രട്ടറി അരുണ്‍ സുദര്‍ശനനെയാണ് ഫോണിലൂടെ ഷൈജു അസഭ്യം പറയുകയും വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. പിന്നാലെ ഇയാള്‍ അരുണിന്റെ വീട്ടുമുറ്റത്തു ചെന്ന് വെല്ലുവിളിച്ചു. ഈ സമയം അരുണ്‍ അവിടെ ഉണ്ടായിരുന്നില്ല. അരുണിന്റെ മാതാവിനെയും ഭാര്യയെയും ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തു. ശാഖാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോട് അനുബന്ധിച്ച് ഗുരുപൂജാ പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പത്തിന് ഗുണനിലവാരമില്ലെന്ന പേരിലായിരുന്നു ഫോണിലൂടെ അസഭ്യം വിളിച്ചതും ഭീഷണി മുഴക്കിയതും. അതിന് ശേഷം നേരില്‍…
Read More » -
പഞ്ചാലിയെന്ന മൊബൈല്‍ ബാര്‍; പരാതിപ്പെട്ടാല്‍ കാമുകനും മകനും ഒപ്പമെത്തി തലതല്ലിപ്പൊളിക്കും; കാപ്പ ചുമത്തി നാടുകടത്തിയത് രേഷ്മാ ബാലനെന്ന കൊടുംക്രിമിനലിനെ
കൊച്ചി: ദേഹോപദ്രവമേല്‍പ്പിക്കല്‍, അനധികൃത മദ്യവില്‍പ്പന, പിടിച്ചുപറി തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലില്‍ വീട്ടില്‍ രേഷ്മ (പാഞ്ചാലി-41) യെ ‘കാപ്പ’ ചുമത്തി നാടുകടത്തി. ഇപ്പോള്‍ മാമംഗലത്താണ് ഇവര്‍ താമസിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ ഏഴ് കേസുകളുണ്ട്. കേരള സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം ഇവരെ ഒന്‍പത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയില്‍ പ്രവേശിക്കുന്നതില്‍നിന്നും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയാണ് ഉത്തരവിറക്കിയത്. വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇവരെ 2022ല്‍ അറസ്റ്റു ചെയ്തിരുന്നു. അന്ന് ഇവരുടെ പങ്കാളി തീയോഫിനും അകത്തായി. മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വയറിന് ആഴത്തില്‍ കുത്തേറ്റ എറണാകുളം സ്വദേശി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുമായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു ആ സംഭവം. റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ച് മദ്യവില്പനയും മറ്റും നടത്തിവരുന്ന പാഞ്ചാലിയെ അതിന് മുമ്പ് ഡ്രൈ…
Read More » -
ആയുര്‍വേദ ആശുപത്രിയില്‍ ദളിത് യുവതിക്ക് ലൈംഗിക പീഡനം: പ്രതിയായ ഡോക്ടറെ ഒളിപ്പിച്ചിരിക്കുന്നത് ഉന്നത സ്വാധീനമുള്ളവര്‍; ആരോഗ്യ കേരളത്തിന് നാണക്കേടായ സംഭവത്തില്‍ ഇനിയും വകുപ്പുതല നടപടിയില്ല
തിരുവനന്തപുരം: വെള്ളനാട് വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ലൈംഗിക പീഡനത്തിന്റെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ ദ്രുതഗതിയിലാണ് പോലീസ് നീക്കങ്ങള്‍. ഡിവൈഎസ്പിയാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അക്രമത്തിനിരയായ യുവതിയെ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ദളിത് യുവതിക്കെതിരെയുള്ള പീഡന വിവരം വാര്‍ത്തയായിട്ടും പ്രതിയായ ഡോക്ടര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ 19നാണ് വെള്ളനാട് വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായ ഫക്രുദീനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 28 കാരി നല്‍കിയ പരാതിയിലാണ് ആര്യനാട് പോലീസ് കേസെടുത്തത്. ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സക്കെത്തിയ യുവതിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കൂടാതെ യുവതിയെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചതായും പരാതിയില്‍ പറയുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഡോക്ടര്‍ക്കെതിരെ വകുപ്പ്…
Read More » -
ഏഴു വയസുകാരിക്ക് പീഡനം: കേസെടുക്കാത്ത വനിതാ എസ്.ഐയെ സിഡബ്ല്യുസി വിളിച്ചു വരുത്തും; തനിക്കെതിരായ നീക്കം പൊളിക്കാന്‍ ’18 അടവും’ പയറ്റി ഉദ്യോഗസ്ഥ, സംരക്ഷിക്കാന്‍ ജില്ലയിലെ പോലീസ് ഉന്നതനും
പത്തനംതിട്ട: പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വനിതാ എസ്.ഐയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി (സിഡബ്ല്യുസി) വിളിച്ചു വരുത്തും. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ബാലികയുടെയും അച്ഛന്റെയും പരാതിയില്‍ വനിതാ എസ്.ഐയെ രക്ഷിക്കാന്‍ ജില്ലയിലെ പോലീസ് ഉന്നതന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഒ കെ.ആര്‍. ഷെമിമോളെ വിളിച്ചു വരുത്തി അന്വേഷണം നടത്താന്‍ സിഡബ്ല്യുസി ഒരുങ്ങുന്നത്. ട്യൂഷന്‍ ടീച്ചറുടെ വയോധികനായ പിതാവ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയുമായി ആദ്യം ചെന്നത് വനിതാ പോലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ മുന്നിലായിരുന്നു. ഇവരാകട്ടെ പരാതി നല്‍കുന്നത് നിരുത്സാഹപ്പെടുത്തിയെന്ന് മാത്രമല്ല, ഈ വിവരം പ്രതിയുടെ ബന്ധുവിനെ വിളിച്ച് അറിയിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. തുടര്‍ന്നാണ് ഇവര്‍ ചൈല്‍ഡ് ലൈനിനെ സമീപിച്ച് പ്രതിക്കും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എസ്‌ഐക്കും എതിരേ പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ നേരെ പരാതി കോന്നി പോലീസിന് കൈമാറി. ഇതോടെ സംഗതി കുഴപ്പമാകുമെന്ന് മനസിലാക്കിയ എസ്‌ഐ ഷെമിമോള്‍ പോലീസ്…
Read More » -
ഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്; തസ്ലിമയ്ക്ക് സിനിമക്കാരുമായി ഉറ്റബന്ധം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹാജരാകാന്‍ ചാനല്‍ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്‌സൈസിന്റെ നോട്ടീസ്. സിനിമ മേഖലയിലെ അണിയറ പ്രവര്‍ത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. പാലക്കാടു സ്വദേശിനിയും കൊച്ചിയില്‍ താമസക്കാരിയുമായ മോഡലുമായും തസ്ലിമയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവര്‍ക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്. ഇത് പെണ്‍വാണിഭ ഇടപാടുകളാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മോഡല്‍ മുഖേനേ പല പെണ്‍കുട്ടികളെയും തസ്ലിമ പ്രമുഖര്‍ക്ക് എത്തിച്ചുകൊടുത്തതായാണ് സംശയം. തസ്ലിമയുടെ ഫോണില്‍ പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ പലരുടെയും പേരുണ്ട്. സിനിമ മേഖലയിലെ മറ്റൊരാള്‍ക്കും തസ്ലിമയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും പെണ്‍വാണിഭ ഇടപാടാണെന്ന് സംശയിക്കുന്നു.
Read More » -
ലക്ഷദ്വീപ് കപ്പലില്‍ നാലര വയസ്സുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍; കൊണ്ടുപോയത് മീനുകളെ കാണിച്ചുതരാം എന്നുപറഞ്ഞ്
കൊച്ചി: ലക്ഷദീപ് യാത്രക്കപ്പലായ ‘പറളി’ യില്‍ വെച്ച് നാലര വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ കപ്പലിലെ യാത്രക്കാരനായ കടമത്ത് ദ്വീപ് സ്വദേശി സമീര്‍ ഖാനെ (20) ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു. കപ്പലില്‍ അമ്മയ്ക്കൊപ്പം ലക്ഷദ്വീപില്‍നിന്നു കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബാലനെ അമ്മ ഉറങ്ങുന്ന സമയത്ത് മീനുകളെ കാണിച്ചുതരാം എന്നുപറഞ്ഞ് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് കപ്പലിലെ ഓഫീസര്‍മാരോട് പരാതിപ്പെടുകയും കപ്പലില്‍നിന്നു പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.
Read More » -
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ‘രക്തക്കറ’, രണ്ട് ബിരുദാനന്തര ബിരുദം, അപകടകാരിയായ ‘സീരിയല്‍ കില്ലര്‍’
തിരുവനന്തപുരം: ദൃക്സാക്ഷികളില്ലാതിരുന്ന അമ്പലമുക്ക് വിനീത കൊലക്കേസില്‍ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍. കേസില്‍ പ്രതിയെ കണ്ടെത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായത് ദൈവത്തിന്റെ കയ്യൊപ്പ് എന്നു വിശേഷിപ്പിക്കാവുന്ന രക്തക്കറയാണ്. തെളിവുകള്‍ അവശേഷിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി അതിവിദഗ്ധമായാണ് വിനീതയെ കൊലപ്പെടുത്തുന്നത്. എന്നാല്‍, കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് പ്രതിയുടെ കൈ മുറിയുകയും ഒരു തുള്ളി രക്തം കെട്ടിടത്തില്‍ ചുമരില്‍ പടരുകയും ചെയ്തിരുന്നു. ആ രക്തത്തുള്ളിയില്‍ നിന്നാണ് പ്രതി അവിടെയെത്തിയതിന്റെയും പ്രതി രാജേന്ദ്രനാണ് കൊലപാതകം നടത്തിയത് എന്നതും തെളിയിക്കാനായത്. വിനീതയെ മുന്‍ പരിചയമില്ലെന്നും നാലര പവന്റെ ഒരു സ്വര്‍ണമാലയ്ക്ക് വേണ്ടിയാണ് ക്രൂരകൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. പ്രതി രാജേന്ദ്രന്‍ അപകടകാരിയായ കൊലയാളിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ ആദ്യം മറ്റൊരു സ്ത്രീയെയാണ് ലക്ഷ്യമിട്ടത്. ഈ സ്ത്രീയെ പിന്തുടരുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, ഭാഗ്യം കൊണ്ട് ആ സ്ത്രീ രക്ഷപ്പെടുകയായിരുന്നു.…
Read More » -
ഷൈന്‍ ടോമിന് എതിരായ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം; ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്; ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു മുമ്പ് ബി. ഉണ്ണിക്കൃഷ്ണന്റെ വാര്‍ത്താ സമ്മേളനം ദുരൂഹം; ‘ആക്ഷന്‍’ സീനിലേക്ക് പോലീസും; ലഹരി ഉപയോഗക്കാരുടെ പട്ടിക തയാര്‍; വിവരം ലഭിച്ചാല്‍ സ്വമേധയാ കേസ്
കൊച്ചി: ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സിയുടെ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം. ഷൈനിനെ ഫെഫ്ക വിളിച്ചുവരുത്തിയത് ദുരൂഹമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഫെഫ്ക നിയമം കാറ്റില്‍പ്പറത്തിയെന്ന് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മറ്റി അംഗം റാണി ശരണും ഐസി തെളിവെടുപ്പിനിടെ ഫെഫ്ക വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റെന്ന് നിര്‍മാതാവ് സന്തോഷ് പവിത്രവും കുറ്റപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളാണു പുറത്തുവന്നത്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈനില്‍നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്ന വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് ഇന്റേണല്‍ കമ്മറ്റി ആദ്യം തെളിവെടുത്തത്. വിന്‍സിയെയും ഷൈനിനെയും കേട്ട കമ്മറ്റി അണിയറ പ്രവര്‍ത്തകരില്‍നിന്ന് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഫെഫ്ക വിഷയത്തില്‍ ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. ഷൈനിനെയും സിനിമയുടെ നിര്‍മാതാവിനെയും ഫെഫ്ക ഓഫീസില്‍ വിളിച്ചുവരുത്തി കേട്ടുവെന്നും ഷൈനിന് ഒരവസരം കൂടി നല്‍കുകയാണ് വേണ്ടതെന്നും ഉള്‍പ്പെടെയുള്ള ബി. ഉണ്ണികൃഷ്ണന്റെ വാര്‍ത്താസമ്മേളനമാണ് വിവാദമായത്. ഐസി അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നിരിക്കെ ഫെഫ്കയുടെ ഇടപെടല്‍ അട്ടിമറിയെന്നാണ് ആരോപണം. വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടിക്കുള്ള ശുപാര്‍ശ സഹിതം ഐ.സി…
Read More » -
ജയിലിലായതോടെ കാമുകി കൈയൊഴിഞ്ഞു, ജനിച്ചയുടന്‍ മരിച്ച കുഞ്ഞിനെ കാണാനാകാതിരുന്നത് പക ഇരട്ടിപ്പിച്ചു; തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതിയുടെ മൊഴി
കോട്ടയം: മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പകയാണ് തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴി. കോടതി അമിതിനെ റിമാന്‍ഡ് ചെയ്തതോടെ, ഗര്‍ഭിണിയായിരുന്ന യുവതി പിണങ്ങി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കു പിറന്ന കുഞ്ഞിനെ കാണാന്‍ അമിതിന് നാട്ടിലേക്കുപോകാന്‍ സാധിച്ചില്ല. ഇതും പക വളര്‍ത്തിയെന്നാണ് മൊഴിയില്‍ വ്യക്തമാകുന്നത്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍ (65), ഭാര്യ ഡോ മീര വിജയകുമാര്‍ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ, കൊലപാതകത്തിന്റെ പിറ്റേന്ന് രാവിലെ തൃശൂര്‍ മാളയിലെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. അന്തിയുറങ്ങാന്‍ അഭയംതേടിയാണ് പ്രതി അമിത്, സഹോദരന്‍ ?ഗുണ്ടുറാങ് ജോലി ചെയ്യുന്ന കോഴിഫാമിലെത്തുന്നത്. സഹോദരനോ, സുഹൃത്തുക്കള്‍ക്കോ കൊലപാതകം സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിഫാമിലെത്തിയ അമിത് ഒറാങ്…
Read More »