Crime
-
ചന്ദനമരം മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍; അകത്തായത് ചാള ബാബു
കോഴിക്കോട്: ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരം മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പരപ്പനങ്ങാടി ഉള്ളണം സ്വദേശി വടക്കേ ചോലക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷബീര്‍(ചാള ബാബു, 37) ആണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരമാണ് ഷബീര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് പൊലീസ് പിടികൂടുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഫറോക്ക്, മാറാട്, പരപ്പനങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളില്‍ മോഷണം പിടിച്ചുപറി, ഭവനഭേദനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസ് നിലവിലുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പരപ്പനങ്ങാടിക്കടുത്തുള്ള ഉള്ളണത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയടക്കം മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; വൈക്കത്തെ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റില്‍; ഫോണില്‍ സ്ത്രീകളുടെ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും
ആലപ്പുഴ: സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയായ വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍.എ.അരുണാണ് (35) അറസ്റ്റിലായത്. ഹരിപ്പാട് സ്വദേശികളായ എട്ടു പേര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ ഡിവൈഎഫ്ഐ വൈക്കം ടിവിപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ്. പെണ്‍കുട്ടികളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടില്‍നിന്ന് ചിത്രങ്ങള്‍ കോപ്പി ചെയ്ത ശേഷം മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയാക്കി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുക ആയിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുത്ത പോലിസ് ഇന്നലെ അരുണിനെ വീട് വളഞ്ഞ് പിടികൂടുക ആയിരുന്നു. വീട്ടമ്മമാരുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. ഇവര്‍ നല്‍കിയ പരാതിയില്‍ വിശദ അന്വേഷണം നടത്തിയ പോലിസ് സംഭവത്തിന് പിന്നില്‍ അരുണ്‍ ആണെന്ന് കണ്ടെത്തുക ആയിരുന്നു, പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ…
Read More » -
പത്തനംതിട്ടയില്‍ 17-കാരന്‍ പീഡിപ്പിച്ചത് സഹോദരിമാരായ 3 പേരെ; ലൈംഗികപീഡനം അവധിക്കാലത്ത് അമ്മ വീട്ടിലില്ലാത്തപ്പോള്‍
പത്തനംതിട്ട: സഹോദരിമാരും പ്രായപൂര്‍ത്തിയാകാത്തവരുമായ മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 13, 12, ഒന്‍പതുവയസ്സുള്ള കുട്ടികള്‍ കഴിഞ്ഞവര്‍ഷത്തെ സ്‌കൂള്‍ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത് .ഇവരുടെ അമ്മ ജോലിക്കു പോകുമ്പോള്‍ വീട്ടിലെത്തി 17-കാരന്‍ പീഡിപ്പിക്കുകയായിരുന്നു. ബാലികാസദനത്തില്‍ കഴിയുമ്പോള്‍ കൗണ്‍സലിങ്ങിനിടെയാണ് മൂത്തകുട്ടി വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ ശിശുക്ഷേമസമിതിയെ അറിയിച്ചു. പിന്നീട് മൂഴിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പത്തനംതിട്ട വനിതാ എസ്ഐ കെ.ആര്‍.ഷെമിമോള്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. 17-കാരനോട് സഹോദരന്റെ സാന്നിധ്യത്തില്‍ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. പിന്നീട് കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read More » -
അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ കമ്പി കൊണ്ട് പൊള്ളലേല്‍പ്പിച്ചു; പത്തനാപുരത്ത് അച്ഛന്‍ അറസ്റ്റില്‍
കൊല്ലം: പത്തനാപുരത്ത് അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ പൊള്ളലേല്‍പ്പിച്ച അച്ഛന്‍ അറസ്റ്റില്‍. കാരന്മൂട് സ്വദേശി വിന്‍സു കുമാറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊള്ളലേറ്റ കുട്ടിക്ക് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോയതിനാണ് 11കാരനോട് അച്ഛന്റെ ക്രൂരത. കളിച്ച ശേഷം തിരികെ വീട്ടില്‍ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പില്‍ വെച്ച ഇരുമ്പ് കമ്പി കൊണ്ട് പൊള്ളലേല്‍പ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ ഇടത് തുടയിലും കാല്‍മുട്ടിന് താഴെയും സാരമായി പൊള്ളേറ്റു. തുടര്‍ന്ന് മകനും അമ്മയും പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ എത്തി വിന്‍സു കുമാറിനെതിരെ പരാതി നല്‍കി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിന്‍സു കുമാര്‍ നേരത്തെയും കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ പതിനൊന്നുകാരന് ചികിത്സയും കൗണ്‍സിലിംങും നല്‍കുന്നുണ്ട്.
Read More » -
ഹോം നേഴ്സിന്റെ കൊടുംക്രൂരത; അടൂരില്‍ അല്‍ഷിമേഴ്സ് രോഗിയെ നഗ്‌നനാക്കി വലിച്ചിഴച്ച് മര്‍ദ്ദിച്ചു
പത്തനംതിട്ട: അല്‍ഷിമേഴ്സ് രോഗിയെ ക്രൂരമായി ഉപദ്രവിച്ച് ഹോം നഴ്സ്. അടൂര്‍ സ്വദേശിയും വിമുക്തഭടനുമായ തട്ടയില്‍ വീട്ടില്‍ ശശിധര പിള്ളയാണ് ക്രൂരകൃത്യത്തിന് ഇരയായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം. പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണു എന്ന ഹോം നഴ്സാണ് ഇദ്ദേഹത്തെ ഉപദ്രവിച്ചത്. സംഭവം നടക്കുമ്പോള്‍ ശശിധര പിള്ളയുടെ മറ്റ് ബന്ധുക്കള്‍ തിരുവനന്തപുരത്തായിരുന്നു. അല്‍മിഷേഴ്സ് രോഗിയായ ശശിധര പിള്ളയെ നഗ്‌നനാക്കി വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് ശശിധര പിള്ള അബോധാവസ്ഥയിലായി. നിലത്തുവീണ് ബോധം പോയെന്ന് പറഞ്ഞ് വിഷ്ണു ബന്ധുക്കളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി. തിരുവനന്തപുരത്ത നിന്ന് ബന്ധുക്കള്‍ എത്തി അടൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി. പരിശോധനയില്‍ ശശിധര പിള്ളയുടെ ശരീരത്തിലുള്ള പരിക്കുകള്‍ നിലത്ത് വീണപ്പോള്‍ സംഭവിച്ചതല്ലെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കള്‍ സിസിടിവി പ്രരിശോധിച്ചപ്പോഴാണ് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അടൂരിലെ ഒരു സ്വകാര്യ നഴ്സിങ് ഏജന്‍സി വഴിയാണ് വിഷ്ണു ജോലിക്കെത്തിയത്. കൊടുമണ്‍ പോലീസ…
Read More » -
വിവാഹത്തിനെത്തിയത് കൂട്ടുകാരനെ മാത്രം കൂട്ടി; ആവശ്യപ്പെട്ടത് 50 ലക്ഷവും 100 പവനും: ഒടുവില്‍ അരുംകൊല
തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 24 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് വൈദ്യുതാഘാതം ഏല്‍പിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണിനെയാണ് (32) നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവും വിധിച്ചു. കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖ കുമാരി (52) ആണ് 2020 ഡിസംബര്‍ 26ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. അവിവാഹിതയായി തുടര്‍ന്ന ശാഖാകുമാരിയെ അരുണ്‍ പ്രണയിച്ചു. തുടര്‍ന്ന് ഇവര്‍ 2020 ഒക്ടോബര്‍ 29-ന് വിവാഹിതരവയി. വിവാഹത്തിന് ശാഖാകുമാരിയുടെ വീട്ടുകാരും ബന്ധുക്കളും പങ്കെടുത്തെങ്കിലും അരുണും ഒരു സുഹൃത്തും മാത്രമാണുണ്ടായിരുന്നത്. വീട്ടുകാര്‍ അറിഞ്ഞാല്‍ വിവാഹം മുടക്കുമെന്നു പറഞ്ഞാണ് അരുണ്‍ വീട്ടുകാരെ വിവാഹത്തിനു കൊണ്ടുവരാതിരുന്നത്. വിവാഹിതരാകുമ്പോള്‍ ശാഖാകുമാരിയ്ക്ക് 52 വയസ്സും പ്രതിയായ അരുണിന് 28 വയസ്സുമായിരുന്നു പ്രായം. വിവാഹശേഷം അരുണ്‍, ശാഖാകുമാരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹം രഹസ്യമായിരിക്കണമെന്നും ഫോട്ടോ,…
Read More » -
ശോഭ സുരേന്ദ്രന്റെ വീടിന് മുമ്പില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയവര്‍
തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Read More » -
കുറ്റവാളികളെ ജാമ്യത്തിലിറക്കുന്നവരെക്കുറിച്ച് അന്വേഷിക്കും; തിരുവാതുക്കല്‍ കൊലയാളിയെ പുറത്തിറക്കിയത് ഏറ്റുമാനൂര്‍, കല്ലറ സ്വദേശികളായ രണ്ട് സ്ത്രീകള്‍
കോട്ടയം: ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ ജാമ്യത്തിലിറക്കാനെത്തുന്നവരില്‍ പ്രതികളുമായി നേരിട്ട് ബന്ധമോ, പരിചയമോ ഇല്ലാത്തവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്. അത്തരക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ് പ്രതി അമിത്തിന്റെ പേരില്‍ മുമ്പുണ്ടായിരുന്ന കേസില്‍ ജാമ്യംനിന്ന് ഇയാളെ ജയിലില്‍നിന്ന് പുറത്തിറക്കിയത് ഒരു പരിചയവുമില്ലാത്ത രണ്ട് സ്ത്രീകളാണ്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതികളെ ആരാണ് ജാമ്യത്തിലെടുക്കുന്നതെന്ന് കൃത്യമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍, കല്ലറ സ്വദേശികളായ രണ്ട് സ്ത്രീകളാണ് അമിത്തിനെ ജാമ്യത്തിലിറക്കിയത്. ഇരുവര്‍ക്കും അമിത്തുമായി ബന്ധമൊന്നുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം, ഇന്ദ്രപ്രസ്ഥം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിനെ(64)യും ഭാര്യ ഡോ.മീര (60)യെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അസംസ്വദേശി അമിത്ത് ഉറാങ്ങിനെ (24) അന്വേഷണസംഘം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ഇയാളെ മേയ് എട്ടാംതിയതിവരെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) റിമാന്‍ഡുചെയ്തു.…
Read More » -
ഫേസ്ബുക്കിലെ ‘തൂവല്‍ക്കൊട്ടാരം’ തകര്‍ന്നു; വീട്ടമ്മയ്ക്ക് നഷ്ടം ലക്ഷങ്ങള്‍; സൈബര്‍ തട്ടിപ്പിന് കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്ത് കീഴ്‌വായ്പുര്‍ പോലീസ്
പത്തനംതിട്ട: ഫേസ്ബുക്കില്‍ സൃഷ്ടിച്ച പ്രത്യേക ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ കീഴ്‌വായ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ പ്രജിത് (39) ആണ് പിടിയിലായത്. ‘തൂവല്‍ കൊട്ടാരം’ എന്ന പേരിലുള്ള ഫേസ്ബുക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതി ആനിക്കാട് സ്വദേശിയായ 52 കാരിയില്‍ നിന്നും പലതവണയായി 680801 രൂപ കൈക്കലാക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ പ്രതി പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പു കൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍ പേ ചെയ്തു വീട്ടമ്മയില്‍ നിന്നും വാങ്ങിയത്. 2023 മേയ് മുതല്‍ 2024 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ പലപ്രാവശ്യമായി യുവാവ് പണം കൈക്കലാക്കിയശേഷം തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 24 നാണ് വീട്ടമ്മ കീഴ്വായ്പ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…
Read More » -
സ്വത്തു തട്ടാന്‍ കെട്ടിയത് 28 വയസിനു മൂത്ത സ്ത്രീയെ, പിന്നാലെ കൊലപാതകം: ശാഖാ കുമാരി കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏല്‍പിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ ഭര്‍ത്താവ് തിരുവനന്തപുരം അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണിനെ (32) നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ കോടതിയാണു ശിക്ഷിച്ചത്. അരുണ്‍ കുറ്റക്കാരനെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖാ കുമാരി (52) ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബര്‍ 26നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം. അവിവാഹിതയായ ശാഖ കുമാരിയുമായി ഇലക്ട്രിഷ്യനായ അരുണ്‍ (അന്ന് 28 വയസ്സ്) അടുക്കുകയും 2020 ഒക്ടോബര്‍ 29നു വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ, വിഡിയോ ഒന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും അരുണ്‍ നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ, ശാഖാ കുമാരിയുടെ ബന്ധുക്കളില്‍ ചിലര്‍ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു. പിന്നീട് ശാഖാ കുമാരിയെ കൊലപ്പെടുത്തണമെന്ന…
Read More »