
ചെന്നൈ: ഹൈക്കോടതി ജഡ്ജിയുടെ മകളായി ചമഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. എസ്പ്ലനേഡ് സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ രേഖയാണ് പിടിയിലായത്. ഇവര്‍ 5 മാസത്തോളം ജോലിക്ക് ഹാജരായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സെമ്പിയം സ്റ്റേഷനിലേക്കു വിളിച്ച യുവതി താന്‍ ഹൈക്കോടതി ജഡ്ജിയുടെ മകളാണെന്നും സമീപത്തെ ഹോട്ടലില്‍ താമസിച്ചതിന്റെയും ഭക്ഷണത്തിന്റെയും ബില്‍ അടയ്ക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെട്ടു. പണം അടച്ചില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. പണമടച്ച പൊലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉന്നത ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.