Crime
-
മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം: കാമുകനെയും കാണാതായ മകളെയും കണ്ടെത്തി; കുട്ടിയെ തട്ടിക്കൊണ്ടുപോയത്?
വയനാട്: ഞായറാഴ്ച മാനന്തവാടി തിരുനെല്ലിയില്‍ കൊല്ലപ്പെട്ട യുവതിയുടെ മകളെയും കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ യുവാവിനെയും കണ്ടെത്തി. അപ്പപ്പാറ വാകേരിയില്‍ കൊല്ലപ്പെട്ട പ്രവീണയുടെ ഒന്‍പതു വയസ്സുള്ള മകള്‍ അബിന, കുറ്റകൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ ദിലീഷ് എന്നിവരെയാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണ (34) ആണ് ഞായറാഴ്ച വെട്ടേറ്റു മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചു വന്ന ദിലീഷ് എന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന പ്രവീണ ദിലീഷിനൊപ്പം താമസിച്ചുവരികയായിരുന്നുവെന്നാണ് വിവരം. പ്രവീണയുടെ മൂത്ത മകള്‍ അനര്‍ഘ(14) കഴുത്തിനും ചെവിക്കും പരുക്കേറ്റ് വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 14 വയസ്സുള്ള ഈ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ കുട്ടി അപകടനില തരണം ചെയ്തു വരികയാണ്. മാനന്തവാടിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടില്‍നിന്നു കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. വന്യമൃഗങ്ങള്‍…
Read More » -
മാനന്തവാടിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല
വയനാട്: മാനന്തവാടിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം സുഹൃത്തായ ഗിരീഷ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവീണയും ഗിരീഷും വാകേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല. ഈ കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. പരുക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കനത്ത മഴ ആയതിനാല്‍ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമാണ്.
Read More » -
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആത്മഹത്യ ശ്രമം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്; ‘നിമിഷ നേരം കൊണ്ട് ആത്മഹത്യ ശ്രമം, ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ടു’; അഫാന്‍ അതീവ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്. നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച് ശുചിമുറിയിൽ ആത്മഹത്യ ശ്രമം നടത്തിയപ്പോൾ തന്നെ അസി. പ്രിസൺ ഓഫീസർ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രഥമശിശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്. സുരക്ഷ ബ്ലോക്കിൽ ഇതേ സമയം മറ്റ് തടവുകാരുടെ മേൽനോട്ടവും അസി. പ്രിസൺ ഓഫീസർക്കുണ്ടായിരുന്നുവെന്നും ജയിൽ മേധാവിക്ക് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് അഫാൻ. ശുചിമുറിയിൽ മുണ്ടുപയോഗിച്ച് തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്. രണ്ടാം വട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിൽ ഒരു തടവുകാരനൊപ്പമായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്. നേരത്തെ അഫാൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലിൽ ഒരു…
Read More » -
ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകളില്‍ കവര്‍ച്ച; മോഷണസംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍. ചെങ്കല്‍ മരിയാപുരം പുളിയറ വിജയ ബംഗ്ലാവില്‍ ബിച്ചു എന്ന് വിളിക്കുന്ന ബിജിത്ത് (23), കഴക്കൂട്ടം കടകംപള്ളി കരിക്കകം ഇലങ്കം റോഡില്‍ ആര്യ നിവാസില്‍ അനന്തന്‍ (18 ) എന്നിവരാണ് നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായത്. പിടിയിലായവര്‍ ബൈക്ക് മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ 23, 24 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. 23-ാം തീയതി പുലര്‍ച്ചെ മൂന്നുമണിക്ക് പൊഴിയൂര്‍ ഉച്ചക്കട ഗോപൂസ് ഫ്യൂവല്‍ പെട്രോള്‍ പമ്പില്‍ എത്തിയ പ്രതികള്‍ 500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ മേശ തുറന്ന് ചില്ലറ എടുക്കുന്ന സമയത്ത് മോഷ്ടാക്കള്‍ മേശയില്‍നിന്ന് നോട്ടുകെട്ട് എടുത്ത് കടന്നുകളയുകയായിരുന്നു. 24-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെ നെയ്യാറ്റിന്‍കരയിലെ മോര്‍ഗന്‍ പമ്പില്‍ എത്തിയ സംഘം, പമ്പ് ജീവനക്കാരന്റെ കയ്യില്‍ നിന്ന് 20,000 രൂപ അടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. അന്നേദിവസം വിഴിഞ്ഞം മുക്കോലയിലെ…
Read More » -
കോടതിയിലേക്കു കൊണ്ടുപോയ തടവുകാരന്‍ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയെന്ന് വ്യവസായി; വന്നത് സ്വയം ബൈക്ക് ഓടിച്ച്, 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മുംബൈ: ആര്‍തര്‍ റോഡ് ജയിലിലുള്ള കുറ്റവാളി പൊലീസ് അകമ്പടിയോടെ പുറത്തിറങ്ങി ഭീഷണിപ്പെടുത്തിയെന്ന വ്യവസായി അമിത് മത്കറിന്റെ പരാതിയില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. 40 കിലോ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന്‍, കഴിഞ്ഞ 16നു കോടതിയിലേക്കു പോകുംവഴി പൊലീസ് വാഹനത്തില്‍നിന്നിറങ്ങി മഹാലക്ഷ്മിക്കടുത്ത് സാത് രസ്തയിലുള്ള തന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയെന്നാണു വ്യവസായി അഗ്രിപാഡ സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മാസ്‌ക് ധരിച്ച്, ബൈക്ക് ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ എത്തിയതെന്നും ഭീഷണിപ്പെടുത്തിയതിനുശേഷം പൊലീസ് ജീപ്പിലാണു പ്രതി പോയതെന്നും പരാതിയില്‍ പറയുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) കാംനഗര്‍ സേന വൈസ് പ്രസിഡന്റ് ആണ് അമിത് മത്കര്‍. പൊലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചെന്നും പ്രതി ഓഫിസിലെത്തി ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയതോടെയാണു പരാതി സ്വീകരിച്ചതെന്നും വ്യവസായി പറഞ്ഞു. 2017ല്‍ തനിക്കെതിരെയുണ്ടായ വധശ്രമക്കേസില്‍ കുറ്റാരോപിതനായ ആളുമായി ഇമ്രാന്‍ ഖാന് ബന്ധമുണ്ടെന്നാണ് മത്കറിന്റെ വാദം. കോടതിയിലേക്കു കൊണ്ടുപോകവെ ഒരു സുഹൃത്തിനെ കണ്ടിട്ടുവരാമെന്നു പറഞ്ഞാണ് ഇമ്രാന്‍ പൊലീസുകാരെ ഒഴിവാക്കിയതെന്ന്…
Read More » -
പത്തനംതിട്ടയില്‍ ഹോം നഴ്‌സ് നഗ്‌നനാക്കി നിലത്തിട്ട് വലിച്ചിഴച്ച വയോധികന്‍ മരിച്ചു; പരാതിയുമായി കുടുംബം രംഗത്ത്
പത്തനംതിട്ട: ഹോംനഴ്‌സിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരന്‍ പിളളയാണ് (59) ഇന്ന് രാവിലെ മരിച്ചത്. അല്‍ഷിമേഴ്‌സ് രോഗിയായിരുന്ന വയോധികനെ ഒരു മാസം മുമ്പാണ് ഹോംനഴ്‌സ് വിഷ്ണു അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശശിധരന്‍ പിളളയെ നഗ്‌നനാക്കി നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ഏപ്രില്‍ 25നായിരുന്നു സംഭവം. ഇതിനുശേഷം ശശിധരന്‍ പിളള വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശശിധരന്‍ പിളളയെ ആക്രമിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ തന്നെ വിഷ്ണുവിനെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്ന് ഉച്ചയോടെ വിഷ്ണുവിനെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് ശശിധരന്‍ പിളളയുടെ കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്‍ ബിസ്എഫ് ജവാനാണ് ശശിധരന്‍ പിളള. അടൂരിലുളള ഏജന്‍സി വഴിയാണ് അദ്ദേഹത്തെ പരിചരിക്കാനായി ഹോം നഴ്‌സിനെ വച്ചത്. ബന്ധുക്കള്‍ തിരുവനന്തപുരം പാറശാലയിലാണ് താമസം.
Read More » -
വിലാസം തെറ്റിപ്പോയെന്ന് പരാതി; ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താവിനെ ‘ചാമ്പി’, മുഖത്ത് നീരും തലയോട്ടിയില്‍ പരിക്കും
ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താവിനെ മര്‍ദിച്ചെന്ന് പരാതി. ബംഗളുരുവിലെ ബസവേശ്വര നഗര്‍ സ്വദേശിയായ ശശാങ്കിനെ ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി കമ്പനിയായ സെപ്‌റ്റോയുടെ ഏജന്റ് വിഷ്ണുവര്‍ദ്ധനാണ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്. ഓര്‍ഡര്‍ ചെയ്ത ഗ്രോസറി സാധനങ്ങള്‍ ഏജന്റ് കൊണ്ടുവന്നു. ശശാങ്കന്റെ ഭാര്യയുടെ സഹോദരിയാണ് ഇത് വാങ്ങാനായി വീടിന് പുറത്തേക്ക് ചെന്നത്. എന്നാല്‍ കൊടുത്ത വിലാസം തെറ്റായിരുന്നെന്ന് പറഞ്ഞ് ഡെലിവറി ജീവനക്കാരന്‍ തര്‍ക്കിക്കാന്‍ തുടങ്ങിയതോടെ ശശാങ്ക് പുറത്തേക്ക് വന്നു. മൂവരും പരസ്പരം സംസാരിക്കുന്നതിനിയേയാണ് ഡെലിവറി ജീവനക്കാരന്‍ പെട്ടെന്ന് ഉപഭോക്താവിനെ മര്‍ദിച്ചത്. ഇതിന് പുറമെ അസഭ്യവര്‍ഷവും തുടര്‍ന്നു. ഇതോടെ മറ്റൊരു സ്ത്രീ കൂടി ഓടിയെത്തി രണ്ട് പേരും ചേര്‍ന്ന് മര്‍ദനമേറ്റ ശശാങ്കിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഉപഭോക്താവിന്റെ മുഖത്ത് നീരുവെച്ച ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നു. തലയോട്ടിയില്‍ പരിക്കുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും നടപടിയെടുക്കുമെന്നും സെപ്‌റ്റോ അധികൃതര്‍ അറിയിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം…
Read More » -
ലൈംഗികമായി ദുരുപയോഗിച്ചത് 14-നും 18-നും ഇടയില്‍ പ്രായമുള്ള 41 ആണ്‍കുട്ടികളെ! ശിഷ്യന്റെ കുഞ്ഞിന് ജന്മവും നല്‍കി! അമേരിക്കയെ ഞെട്ടിച്ച ‘സാഹസികയായ ടീച്ചര്‍’
സാന്‍ ഫ്രാന്‍സിസ്‌കോ(യു.എസ്): ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍നിന്ന് ഗര്‍ഭിണിയായ അധ്യാപിക! 2007-ല്‍ കാലിഫോര്‍ണിയയിലെ റെഡ്‌ലാന്‍ഡ്‌സ് ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെ ആയിരുന്നു ഈ സംഭവം. ഈ അധ്യാപികയ്ക്കെതിരെ കൂടുതല്‍ പീഡന പരാതികള്‍ പോലീസിന് മുന്നില്‍ എത്തുകയാണ്. മറ്റൊരു ഇരയും പരാതിയുമായി കോടതിയെ സമീപിച്ചുവെന്നാണ് സൂചന. ഏതായാലും ലോറ വൈറ്റ്‌ഹേഴ്സ്റ്റ് എന്ന സ്ത്രീ വീണ്ടും ചര്‍ച്ചകളില്‍ എത്തുകയാണ്. അവര്‍ക്കെതിരെ വീണ്ടും കേസ് വരികയാണ്. 2007-ല്‍ കാലിഫോര്‍ണിയയിലെ റെഡ്‌ലാന്‍ഡ്‌സ് ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെ, അന്ന് 16 വയസ്സുള്ള പേര് വെളിപ്പെടുത്താത്ത ഇരയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായുള്ള ആരോപണം ഏറെ ചര്‍ച്ചയായി. 2006നും 2013നും ഇടയില്‍ നിരവധി കുട്ടികളെ ഇവര്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2013ല്‍ ഇവര്‍ അറസ്റ്റിലാകുകയും ചെയ്തു. പക്ഷേ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. 2013 ജൂണിലായിരുന്നു വിദ്യാര്‍ത്ഥിയുടെ കുട്ടിയെ ഈ അധ്യാപിക പ്രസവിച്ചത്. അതിനിടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഈ മേഖലയില്‍ 20 അധ്യാപകര്‍ കുടുങ്ങിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് രണ്ട്…
Read More » -
പാന്റ്‌സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല, തയ്യല്‍ക്കാരനെ കത്രിക കൊണ്ട് കുത്തിമലത്തി; ഹോട്ടല്‍തൊഴിലാളി പിടിയില്‍
നാഗര്‍കോവില്‍: തയ്യല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം ഒളിവില്‍പ്പോയ പ്രതി പിടിയില്‍. തൂത്തുക്കുടി സ്വദേശിയും, നാഗര്‍കോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണിയാണ്(37) അറസ്റ്റിലായത്. തിട്ടുവിള സ്വദേശിയും നാഗര്‍കോവില്‍ ഡതി സ്‌കൂളിനു സമീപം തയ്യല്‍ക്കട നടത്തിയിരുന്ന ശെല്‍വമാണ്(60) കൊല്ലപ്പെട്ടത്. പാന്റ്‌സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. കത്രിക ഉപയോഗിച്ചാണ് പ്രതി, ശെല്‍വത്തെ കുത്തിക്കൊന്നത്. വ്യാഴാഴ്ച രാത്രിയോടെ തയ്യല്‍ക്കടയില്‍ പോയ ആളുകളാണ് ശെല്‍വം കുത്തേറ്റ് മരിച്ചനിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ചന്ദ്രമണിയെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചന്ദ്രമണി അറസ്റ്റിലായത്.
Read More » -
25,000 രൂപയ്ക്ക് ഈടായി കുട്ടിയെ പിടിച്ചുവച്ചു, അമ്മ തിരിച്ചുവന്നപ്പോള്‍ കണ്ടത് മകന്റെ മൃതദേഹം; ആന്ധ്രയില്‍നിന്ന് കരളുപിളര്‍ക്കുന്നൊരു കദനകഥ…
അമരാവതി: 25,000 രൂപ കടം വാങ്ങിയതിന്റെ പേരില്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ഒരു ആദിവാസി കുടുംബം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. കടം നല്‍കിയ ആള്‍ വാങ്ങിയയാളുടെ മക്കളെ ഈടായി പിടിച്ചുവയ്ക്കുകയും അതില്‍ ഒരുകുട്ടി മരണപ്പെടുകയും ചെയ്ത സംഭവമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. എന്‍ഡിടിവിയിലെ റിപ്പോര്‍ട്ട് അനുസരിച്ച് യാനാഡി ആദിവാസി സമുദായത്തില്‍പ്പെട്ട അനകമ്മയും ഭര്‍ത്താവ് ചെഞ്ചയ്യയും അവരുടെ മൂന്ന് മക്കളും ഒരു താറാവ് കര്‍ഷന് വേണ്ടി ഒരു വര്‍ഷം ജോലി ചെയ്തിരുന്നു. ചെഞ്ചയ്യ മരണപ്പെട്ടതോടെ അനകമ്മയും മക്കളും ജോലി സ്ഥലത്തു നിന്ന് പോകാനൊരുങ്ങിയപ്പോള്‍ തൊഴിലുടമ അവരെ വിലക്കി. മരിച്ചുപോയ ഭര്‍ത്താവ് 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് തരാതെ പോകാനാകില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് അനകമ്മയോടും മക്കളോടും അവിടെ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. കൂലി കണക്കാക്കി ജോലി ചെയ്ത് കടം വീട്ടാമെന്ന് അനകമ്മയും കുടുംബവും കരുതി. എന്നാല്‍ ദീര്‍ഘസമയം ജോലി ചെയ്താലും കുറഞ്ഞ കൂലിയാണ് നല്‍കിയത്. കൂലി കൂട്ടി ചോദിച്ചെങ്കിലും അംഗീകരിച്ചില്ല.…
Read More »