Crime

  • കാപ്പി തിളപ്പിക്കുന്നതിനിടെ കൈക്കല തുണിയില്‍ നിന്ന് തീ പടര്‍ന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

    കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിയില്‍(കൈക്കല)നിന്നു തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി മുട്ടം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. കാരാപ്പുഴ വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇവര്‍ ഗ്യാസ് അടുപ്പില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിയില്‍ നിന്ന് തീ പടരുകയായിരുന്നു. തീ പടര്‍ന്നത് അറിയാതെ ഇവര്‍ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിച്ചു. തീ ആളിപ്പടര്‍ന്നതോടെ പൊള്ളലേറ്റ അംബികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുട്ടത്തെ അനിയത്തിയുടെ മകന്റെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്. അനിയത്തിയുടെ മകനും അംബികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

    Read More »
  • ലൈവിനിടെ യുട്യൂബര്‍ ദമ്പതിമാരെ മറ്റൊരു യൂട്യൂബര്‍ വെടിവെച്ചുകൊന്നു; പിന്നില്‍ രണ്ടുവര്‍ഷം നീണ്ട ഓണ്‍ലൈന്‍ പോര്

    ലാസ് വെഗാസ്(യു.എസ്): ലൈവ് സ്ട്രീമിങ്ങിനിടെ യൂട്യൂബര്‍മാരായ ദമ്പതിമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫിന്നി ഡാ ലെജന്‍ഡും ഭാര്യ ബബ്ലിയുമാണ് മറ്റൊരു യൂട്യൂബറായ മാനുവല്‍ റൂയിസിന്റെ വെടിയേറ്റ് മരിച്ചത്. ലാസ് വെഗാസ് സ്ട്രിപ്പിലെ ഐക്കണിക് ബെല്ലാജിയോ ഫൗണ്ടയിന്‍സിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാനുവല്‍ റൂയിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈവ് സ്ട്രീമില്‍ ദമ്പതികള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമി വെടിയുതിര്‍ത്ത്. ഈ ദൃശ്യങ്ങള്‍ ലൈവായിത്തന്നെ പ്രേക്ഷകര്‍ കാണുകയും ചെയ്തു. പിന്നീട് യൂട്യൂബ് ഈ ദൃശ്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സിന്‍സിറ്റി-മന്നിവൈസ് എന്ന പേരില്‍ യൂട്യൂബില്‍ അറിയപ്പെടുന്നയാളാണ് പ്രതിയായ മാനുവല്‍ റൂയിസ്. കാലങ്ങളായി രണ്ട് യൂട്യൂബര്‍മാര്‍ക്കിടയില്‍ തുടരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈവ് സ്ട്രീമുകളിലൂടെയും ഓണ്‍ലൈന്‍ ട്രോളുകളിലൂടെയും നേരത്തെമുതല്‍ ഇവര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നെന്നാണ് സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ പോരിന്റെ തുടര്‍ച്ചയായാണ് ദാരുണമായ കൊലപാതകം ഉണ്ടായതെന്നും ഫോക്‌സ് 5 വേഗസ്…

    Read More »
  • ഇരട്ടക്കുട്ടികളിലൊരാള്‍ക്ക് ജന്മനാ അസുഖം, അമ്മ ബാല്‍ക്കണിയില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി

    ചെന്നൈ: ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസില്‍ മാതാവ് അറസ്റ്റില്‍. ഇരട്ടക്കുട്ടികളിലൊരാള്‍ ജന്മനാ അസുഖ ബാധിതയാണെന്നും കടുത്ത വിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്നും മാതാവ് ഭാരതി (30) മൊഴി നല്‍കി. സ്വകാര്യ വാഹന സ്ഥാപനത്തില്‍ ഡ്രൈവറായ അരുണിനും ഭാരതിക്കും 43 ദിവസം മുന്‍പാണ് ഇരട്ടക്കുട്ടികളുണ്ടായത്. കുട്ടികളില്‍ ഒരാളെ കാണാനില്ലെന്ന ഭാരതിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കള്‍ ഏറെ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ നീലാങ്കര പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കിടന്ന ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ച പൊലീസ്, കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണു മാതാവ് കുറ്റം സമ്മതിച്ചത്. വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍, കുഞ്ഞിനെ ബാഗിലാക്കി ബാല്‍ക്കണിയില്‍ നിന്ന് എറിഞ്ഞെന്നു ഭാരതി വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു.

    Read More »
  • സഹ അധ്യാപകനോട് ദേഷ്യം; അധ്യാപകന്റെ പേര് ചേര്‍ത്ത് വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ചു; പോക്സോ കേസ് എടുത്തിട്ടും അധ്യാപികയെ സംരക്ഷിച്ച് പോലീസ്; നീതി തേടി പതിനാറുകാരി

    തിരുവനന്തപുരം: സഹ അധ്യാപകനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അധ്യാപകന്റെ പേര് ചേര്‍ത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പൊലീസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ്, പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും നടപടിയെടുക്കാന്‍ കിളിമാനൂര്‍ പൊലീസ് തയാറാകാത്തത്. നാണക്കേട് കൊണ്ട് വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും നുണ പ്രചരണം നടത്തിയ അധ്യാപിക ഇപ്പോഴും സുഖമായി വിലസുകയാണ്. ചന്ദ്രലേഖയ്ക്ക് ഒപ്പം ജോലി ചെയ്തിരുന്ന അധ്യാപകനോടുള്ള ദേഷ്യത്തിലാണ്, അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത ഉണ്ടാക്കി ചന്ദ്രലേഖ പ്രചരിപ്പിച്ചത്. ജനുവരിയില്‍ വിദ്യാര്‍ഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് അധ്യാപിക ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവം സ്‌കൂളിലും നാട്ടിലും പാട്ടായതോടെ പെണ്‍കുട്ടിക്ക് പുറത്തിറങ്ങി നടക്കാനാവത്ത അവസ്ഥയായി. അപമാനഭാരത്താല്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിക്ക് പഠനം നിര്‍ത്തേണ്ടി വന്നു. പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടര്‍ന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും…

    Read More »
  • 40 ലക്ഷം കവര്‍ന്ന് ഷിബിന്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി; ഇസാഫ് ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; തട്ടിപ്പ് നടന്നത് ഇങ്ങനെ

    കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നുമാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. വാടകക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. എട്ടു ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതായി ഇസാഫ് ജീവനക്കാര്‍ പറയുന്നു. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണ വായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു ഷിബിന്‍ ലാല്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാര്‍ കാറിലും…

    Read More »
  • സെക്സ് റാക്കറ്റ് കേസില്‍ പെട്ട പോലീസ് ഡ്രൈവറെ മുഖ്യമന്ത്രിയുടെ കോണ്‍വെ വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു; ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് അവസാന നിമിഷം ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി; കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ പോലീസുകാര്‍ ഒളിവില്‍; പോലീസുകാര്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പലതവണ അതിഥികളായെത്തി

    കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരനെ മുഖ്യമന്ത്രിയുടെ കോണ്‍വെ വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു. കഴിഞ്ഞദിവസം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോഴാണ് ആരോപണ വിധേയനെ ഡ്രൈവര്‍ ആക്കിയത്. അസേമയമം, സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് അവസാന നിമിഷം ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. അതേസമം, സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാര്‍ ഒളിവില്‍ ആണ്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇവരെ സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സെക്സ് റാക്കറ്റുമായി ഇവര്‍ക്ക് ഉള്ളത് അടുത്ത ബന്ധമെന്നാണ് വിവരം. പൊലിസിന്റെ സ്വാധീനം ഉപയോഗിച്ച് റാക്കറ്റിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയത് ഇരുവരുമാണ്. പിടിയിലായ നടത്തിപ്പുകാരിയടക്കമുള്ള 9 പേരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരി ഇവരെ ഫോണില്‍ ബന്ധപ്പെടാത്ത ദിവസങ്ങളും കുറവാണ്. ഇതിന് പുറമേ ദിനംപ്രതി വരുമാനവിഹിതവും അയച്ചുനല്‍കിയിരുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും പെണ്‍വാണിഭ സംഘത്തിന് പോലീസുകാര്‍ സഹായം…

    Read More »
  • വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ചു, പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; പൊലീസുകാരന്‍ അറസ്റ്റില്‍

    ഇടുക്കി: ഒളികാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസക്കാലമായി പകര്‍ത്തിയ മുഴുവന്‍ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്‌നചിത്രങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി വൈശാഖ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈശാഖിനെ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നല്‍കുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വനിത സെല്ലിലും സൈബര്‍ ക്രൈമിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി യുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇതിനൊപ്പം…

    Read More »
  • പടിയൂര്‍ ഇരട്ടക്കൊല: പ്രതി കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍; ഡല്‍ഹിയിലുള്ള അന്വേഷണ സംഘം ഉത്തരാഖണ്ഡിലേക്കു തിരിച്ചു; മരിച്ചത് പ്രേംകുമാറെന്ന് സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് പോലീസ്; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    പടിയൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതിക്കെതിരേ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ പ്രേംകുമാര്‍ കേദാര്‍നാഥില്‍ കൊല്ലപ്പെട്ടെന്നു വിവരം. തീര്‍ഥാടക കേന്ദ്രത്തിലെ വശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു വിവരം. നിലവില്‍ ഡല്‍ഹിയിലുള്ള സംഘം ഉടന്‍ കേദാര്‍നാഥിലേക്കു പുറപ്പെടും. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പ്രചാരണം മാത്രമായിരുന്നെന്നുമായിരുന്നു ആദ്യം പോലീസ് നിലപാട്. ഗൗരീകുണ്ഡില്‍നിന്ന് കേദാര്‍നാഥിലേക്കു നടന്നോ ഹെലിക്കോപ്റ്ററിലോ കഴുതപ്പുറത്തോ പോകേണ്ടയിടമാണ് ഇവിടം. ഇവിടേക്ക് എത്തുന്നത് ഏറെ ദുര്‍ഗ്രഹമാണെന്നും സ്ഥിരീകരണം ലഭിക്കണമെങ്കില്‍ അന്വേഷണസംഘം അവിടെയെത്തണമെന്നും പോലീസ് പറയുന്നു. നേരത്തേ ഇയാള്‍ക്കായി മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് അഴുകിത്തുടങ്ങിയ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം രേഖയുടെ ഭര്‍ത്താവ്…

    Read More »
  • ഏക സാക്ഷിയും മൊഴിമാറ്റി; ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ കേസ് അവസാനിപ്പിക്കാന്‍ പൊലീസ്

    കൊച്ചി: നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നടന്മാര്‍ക്കെതിരെ കേസുകളില്‍ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേക അന്വേഷണസംഘം ഉടന്‍ തീരുമാനിക്കും. 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. മുകേഷും മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ നടിയായിരുന്നു പരാതിക്കാരി. സെക്രട്ടേറിയേറ്റിലെ ടോയ്ലറ്റിലേക്ക് പോകുമ്പോള്‍ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടറിയേറ്റ് വളപ്പില്‍ ഷൂട്ടിംഗ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ. പീഡനം നടന്നതായി പറയുന്ന ടോയ്‌ലറ്റ് ഇടിച്ച് പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫീസാക്കി മാറ്റി. അതിനാല്‍ പരാതിക്കാരി പോലും കൃത്യമായ സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന…

    Read More »
  • പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്, ഒളിവില്‍

    കാസര്‍കോട്: പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയിരിക്കുകയാണ്. 2024മേയ് 15 മുതല്‍ ഓഗസ്റ്റ് 13-വരെയുള്ള കാലയളവില്‍ വൈദികന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് വ്യക്തമാക്കുന്നത്.

    Read More »
Back to top button
error: