Breaking NewsCrimeLead NewsNEWS

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: 3 അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; മുന്‍ പ്രിസന്‍സിപ്പല്‍ അടക്കം പ്രതികള്‍

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുന്‍ പ്രിന്‍സിപ്പല്‍ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ജൂണ്‍ 23നാണ് കുട്ടി ആത്മഹത്യ ചെയ്തത്.

മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകിട്ട് സ്‌കൂള്‍ വിട്ടെത്തിയ പതിനാലുകാരി രാത്രിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കിയിരുന്നു.

Signature-ad

 

Back to top button
error: