Crime

  • ചോദിച്ചത് മൂന്ന്, ഒന്നര ലക്ഷത്തിന് കച്ചവടമുറപ്പിച്ചു; കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും വാങ്ങിയവരും അറസ്റ്റില്‍

    മലപ്പുറം: തിരൂരില്‍ കൈക്കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ തമിഴ് ദമ്പതികള്‍ കസ്റ്റഡിയില്‍. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. തിരൂര്‍ പൊലീസാണ് കുഞ്ഞിനെ വീണ്ടെടുത്തത്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ തമിഴ്നാട് സ്വദേശി ആദിലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശികളായ കീര്‍ത്തനയും ശിവയും തിരൂരിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. കുഞ്ഞിനെ കാണാനില്ലാത്തത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവര്‍ സംശയം പ്രകടിപ്പിച്ച് തിരൂര്‍ പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ രക്ഷിതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം തുറന്നുപറഞ്ഞത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് കീര്‍ത്തനയും ശിവയും പൊലീസിനോട് പറഞ്ഞു. പിന്നാലെ കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തിയത്. മൂന്നുലക്ഷം രൂപയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ദമ്പതികള്‍…

    Read More »
  • മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പോലീസുകാരെ കണ്ടെത്താന്‍ 11 ദിവസം; സേനയ്ക്കുള്ളില്‍ വിമര്‍ശനം

    കോഴിക്കോട്: മലാപ്പറമ്പ് അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് നഗരത്തിലെ 2 പൊലീസ് ഡ്രൈവര്‍മാരെ കണ്ടെത്താന്‍ പൊലീസിനു വേണ്ടി വന്നതു 11 ദിവസം. ഇതു പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ വിമര്‍ശനത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. പൊലീസിന്റെ എല്ലാ നീക്കങ്ങളും വ്യക്തമായി അറിയുന്ന പ്രതികള്‍ കീഴടങ്ങുമെന്ന് ആദ്യം കരുതിയെങ്കിലും ജില്ലയിലെ പൊലീസ് സേനയെ പ്രതികള്‍ വട്ടം കറക്കി. താമരശ്ശേരി ചുരം കയറിയെന്ന സൂചനയെ തുടര്‍ന്ന് ഒടുവില്‍ പൊലീസിന്റെ എല്ലാ അന്വേഷണ ഏജന്‍സികളെയും ഉള്‍പ്പെടുത്തിയാണ് ‘ഓപ്പറേഷന്‍ ഹെയര്‍പിന്‍’ എന്ന പേരില്‍ അന്വേഷണ സംഘം രൂപീകരിച്ചത്. കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടെന്ന വിവരം പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ടു അന്വേഷണ സംഘം പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്നു വൈകിട്ട് വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 2 പൊലീസുകാരെയും നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല. വൈകിട്ട് പ്രതികളെ കേസില്‍ പ്രതി ചേര്‍ത്തു സസ്‌പെന്‍ഡ് ചെയ്തിട്ടും കസ്റ്റഡിയിലെടുക്കാനും വൈകി. ഇതോടെ 2 പേരും മുങ്ങുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ നടക്കാവ് ഇന്‍സ്‌പെക്ടറും എസ്‌ഐയും ഉള്‍പ്പെട്ട…

    Read More »
  • അവശയായ മൈസൂര്‍കാരിയെ റോഡില്‍ ഉപേക്ഷിച്ച് മുങ്ങി, ടയര്‍ പഞ്ചറായതോടെ കുടുങ്ങി; വന്നത് 3 മലയാളികള്‍ക്കൊപ്പം യുവതി

    കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ എലോക്കരയില്‍ മൈസൂരു സ്വദേശിയായ യുവതിയെ വഴിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് നാട്ടുകാര്‍ യുവതിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ കൂടത്തായി സ്വദേശി മുഹമ്മദ് നിസാ(31)മിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ നിസാം ഈങ്ങാപ്പുഴയില്‍ ഇറക്കിവിടുന്നത് ഒരു ഓട്ടോഡ്രൈവര്‍ കണ്ടിരുന്നു. യുവതിയെ ഇറക്കിവിട്ടശേഷം യാത്രതുടര്‍ന്ന നിസാം ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് എലോക്കരയിലെ ടയര്‍കടയില്‍ വാഹനവുമായെത്തി. ടയര്‍ മാറ്റിയെങ്കിലും കൈയില്‍ പണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍പേ വഴി പണം അയച്ചുതരാന്‍ സുഹൃത്തുക്കളെ വിളിച്ചു. തുടര്‍ന്ന് പണം അയച്ചുകിട്ടാന്‍ കാത്തിരിക്കുന്നതിനിടെയാണ് നേരത്തേ സംഭവം കണ്ട ഓട്ടോഡ്രൈവര്‍ നിസാമിന്റെ വാഹനം തിരിച്ചറിഞ്ഞത്. ഇതോടെ പോലീസെത്തി നിസാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, യുവതിയെ കാറില്‍ കയറ്റിയത് താമരശ്ശേരി ടൗണില്‍നിന്നാണെന്നാണ് നിസാമിന്റെ മൊഴി. താമരശ്ശേരിവരെ യുവതിയെ എത്തിച്ചത് മറ്റൊരാളാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മലയാളികളായ മൂന്നുപേര്‍ക്കൊപ്പമാണ് വന്നതെന്ന് മൈസൂരു സ്വദേശിയായ യുവതിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ്…

    Read More »
  • അവിവാഹിത പ്രസവിച്ചു, കരഞ്ഞ കുഞ്ഞിന്റെ വായപൊത്തിപ്പിടിച്ചു; ചേമ്പിലയിലാക്കി മൃതദേഹം ഉപേക്ഷിച്ചു

    പത്തനംതിട്ട: അവിവാഹിത പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം ചേമ്പിലയില്‍ പൊതിഞ്ഞനിലയില്‍ അയല്‍പക്കത്തെ പറമ്പില്‍ കണ്ടെത്തി. പത്തനംതിട്ട മെഴുവേലി ആലക്കോടാണ് സംഭവം. രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി ചൊവ്വാഴ്ച ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൂട്ടിയിട്ടിരിക്കുന്ന അയല്‍വീടിന്റെ പിന്നില്‍, വാഴയുടെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്ന് ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് റഫര്‍ ചെയ്തതിനുസരിച്ചാണ് 12.30-ന് ചെങ്ങന്നൂരിലെ ഉഷാ ഹോസ്പിറ്റലില്‍ എത്തിച്ചത്. പ്രസവം നടന്നതായി ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും ഇക്കാര്യം യുവതി സമ്മതിച്ചില്ല. കുഞ്ഞ് എവിടെയാണെന്നും എന്തുചെയ്തെന്നും ചോദിച്ചെങ്കിലും യാതൊന്നും പറഞ്ഞില്ല. ഒടുവില്‍ രഹസ്യമായി, സീനിയര്‍ നഴ്സിനോട് പ്രസവിച്ചെന്നും കുഞ്ഞിനെ വീടിനടുത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മതിലിന് സമീപം വെച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ആറന്മുള കോട്ടയില്‍ രണ്ടുവര്‍ഷം മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു. ചൊവ്വാഴ്ചത്തെ സംഭവത്തിന്റെ വിവരം ആശുപത്രി അധികൃതര്‍ ചെങ്ങന്നൂര്‍ പോലീസിന് കൈമാറി. സംഭവംനടന്ന സ്ഥലം ഇലവുംതിട്ടയായതിനാല്‍ അവിടുത്തെ എസ്എച്ച്ഒയെ അറിയിച്ചു. ഇലവുംതിട്ട പോലീസ്, യുവതി പറഞ്ഞ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നു. യുവതി…

    Read More »
  • ജന്മദിനം ആഘോഷിക്കാന്‍ പണം വേണം; കര്‍ഷകനെ കൊലപ്പെടുത്തി ഫോണ്‍ കവര്‍ന്നു; 7പേര്‍ പിടിയില്‍

    മുംബൈ: ജന്മദിനം ആഘോഷിക്കാനുള്ള പണത്തിനായി കര്‍ഷകനെ കൊലപ്പെടുത്തി, ഫോണ്‍ കവര്‍ന്ന കേസില്‍ 6 കൗമാരക്കാരും 22 വയസ്സുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്. കോപര്‍ഗാവ് ചന്‍സാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ 8നു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോണ്‍ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു കരിമ്പുപാടത്ത് നിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണസംഘം ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്തപ്പോള്‍ സകോറിയിലെ ഒരാള്‍ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു 7 അംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ 6 പേര്‍ 1417 വയസ്സുള്ളവരാണെന്നു പൊലീസ് അറിയിച്ചു.

    Read More »
  • സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പത്തുപേര്‍ പിടിയില്‍

    ഭുവനേശ്വര്‍: ഒഡിഷയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരം സന്ദര്‍ശിക്കാനെത്തിയ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ടായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഗഞ്ചാം ജില്ലയില്‍ ഗേപാല്‍പുര്‍ കടല്‍ത്തീരത്ത് നടക്കുന്ന രാജ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു യുവതിയും സുഹൃത്തും. ഞായറാഴ്ച്ച വൈകീട്ട് ബീച്ചിലെ ഒഴിഞ്ഞ ഒരു സ്ഥലത്തിരിക്കുമ്പോള്‍ മൂന്ന് ബൈക്കുകളിലായി പത്തോളം ആളുകള്‍ വരികയും ഇവരുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ സുഹൃത്തിനെ ആക്രമിച്ച് കെട്ടിയിടുകയും യുവതിയെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേയ്ക്ക് കൊണ്ടുപോയി വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയും സുഹൃത്തും പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

    Read More »
  • ബാഗില്‍നിന്നു പണം കവര്‍ന്ന സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചു; താരമായി വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

    കൊല്ലം: മോഷ്ടാക്കളായ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ സിനിമാ സ്‌റ്റൈലില്‍ ന്തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയ വനിതാ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാട്ടിലെ താരമായി. കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവെ തന്റെ ബാഗില്‍നിന്നു പണം കവര്‍ന്ന സ്ത്രീകളെയാണ് നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എന്‍എസ്എസ് താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റുമായ ജലജാ സുരേഷ് സാഹസികമായി പിടികൂടിയത്. 10 വര്‍ഷമായി പഞ്ചായത്ത് അംഗമാണ് ജലജ. BREAKING NEWS   7787 പുതിയ വോട്ടര്‍മാര്‍ ആര്‍ക്കു ചെയ്യും? ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സ് നിലപാടു മാറ്റി; ശക്തമായ മത- സാമുദായിക അടിയൊഴുക്കെന്നും പ്രവചനാതീതമെന്നും പുതിയ റിപ്പോര്‍ട്ട്; നിലമ്പൂരില്‍ മുള്‍മുനയില്‍ മുന്നണികള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പോസ്റ്റോഫീസ് ആര്‍ഡി ഏജന്റ് കൂടിയായ ജലജാ സുരേഷ് കുണ്ടറ പോസ്റ്റ് ഓഫീസില്‍ പോയി ബസില്‍ മടങ്ങുകയായിരുന്നു. 1.50ന് പള്ളിമുക്കില്‍നിന്ന് പത്തനാപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ ഇറങ്ങുന്നതിനായി എഴുന്നേറ്റപ്പോള്‍, ഒപ്പം ഇറങ്ങാനെന്ന വ്യാജേനയെത്തിയ രണ്ട് സ്ത്രീകള്‍…

    Read More »
  • മോഡലിന്റേത് അപകടമരണമല്ല, കൊലപാതകം; വിവാഹിതനായ കാമുകന്‍ പിടിയില്‍

    ചണ്ഡീഗഢ്: ഹരിയാനയില്‍ മോഡലിനെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ കാമുകനെ അറസ്റ്റ് ചെയ്തു. ഇസ്രാന സ്വദേശിയായ സുനിലിനെയാണ് പോലീസ് പിടികൂടിയത്. ഹരിയാനയിലെ മോഡലും സംഗീത ആല്‍ബങ്ങളിലെ താരവുമായ ശീതളാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 14-ാം തീയതി മുതല്‍ കാണാതായ ശീതളിനെ തിങ്കളാഴ്ചയാണ് സോണിപത്തിന് സമീപത്തെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശീതള്‍ സഞ്ചരിച്ച കാറും കനാലിലേക്ക് മറിഞ്ഞനിലയിലായിരുന്നു. എന്നാല്‍, യുവതിയുടെ കഴുത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയത് സംശയത്തിനിടയാക്കി. പ്രാഥമിക പരിശോധനയില്‍ കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ യുവതിയുടെ കാമുകനെ പിടികൂടുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു. പ്രതിയായ സുനില്‍ വിവാഹിതനാണ്. ശീതളും സുനിലും അടുപ്പത്തിലായിരുന്നെങ്കിലും ഇയാള്‍ വിവാഹിതനാണെന്നവിവരം യുവതി നേരത്തേ അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് സുനില്‍ വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഹരിയാനയില്‍ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍; വീട്ടില്‍നിന്ന് പോയത് ഷൂട്ടിങ്ങിനായി ജൂണ്‍…

    Read More »
  • ആറ് വര്‍ഷത്തെ പ്രണയം; വിവാഹത്തിന് നിര്‍ബന്ധം പിടിച്ചതോടെ കൊന്നു കുഴിച്ചുമൂടി; ഒളിവില്‍ പോയ കാമുകന്‍ ആറ് മാസത്തിന് ശേഷം അറസ്റ്റില്‍

    ബെംഗളൂരു: വിവാഹത്തിനു സമ്മര്‍ദം ചെലുത്തിയയതിന് കാമുകിയെ കൊന്നു കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ (26) കൊന്ന കേസില്‍ ഇതേ ഗ്രാമത്തിലെ സതീഷ് ഹിരെമത്ത് (28) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ ആറ് മാസത്തിനു ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 16 നായിരുന്നു കൊലപാതകം. പ്രിയംവദയുടെ മൃതദേഹം മൂന്നുദിവസം കട്ടിലിനടിയില്‍; ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചുവെച്ചു മധുശ്രീയും സതീഷും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. സതീഷുമായുള്ള ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ മധുശ്രീയെ ഗദഗിലെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാല്‍, ഡിസംബര്‍ 16 നു ബന്ധുവീട്ടില്‍നിന്ന് പോയ യുവതി തിരിച്ചെത്തിയില്ല. ജനുവരി 12നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സതീഷ് യുവതിയെ നാരായണപുരയിലെ ഫാംഹൗസില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ അസ്ഥികള്‍ കണ്ടെടുത്തു.

    Read More »
  • തൃശ്ശൂരും എറണാകുളത്തും യുവതികള്‍ക്കെതിരേ കാപ്പ ചുമത്തി; രണ്ടു പേര്‍ ആറുമാസം സ്റ്റേഷനിലെത്തി ഒപ്പിടണം, ഒരാളെ നാടുകടത്തി

    തൃശ്ശൂര്‍: വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവര്‍ക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പുവെക്കണം. കവര്‍ച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും ഇവര്‍ പ്രതികളാണ്. വലപ്പാട് എസ്എച്ച്ഒ എം.കെ. രമേഷ്, സബ് ഇന്‍സ്പെക്ടര്‍ ഹരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിക്, സുബി സെബാസ്റ്റ്യന്‍ എന്നിവര്‍ നടപടിക്ക് നേതൃത്വം നല്‍കി. അതേസമയം, നിരവധി കേസുകളില്‍ പ്രതിയായ എറണാകുളം കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തി. ഹില്‍പ്പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ സൂര്യപ്രഭയെ സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിന് 6 മാസത്തേക്ക് തടഞ്ഞുകൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്.  

    Read More »
Back to top button
error: