Crime
-
‘കമല്‍ കൗര്‍ ഭാഭി’യെ കൊന്നത് കഴുത്ത് ഞെരിച്ച്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവ്; അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് പ്രതിയുടെ ഭീഷണി
ചണ്ഡീഗഡ്: കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പഞ്ചാബിലെ സമൂഹമാധ്യമ താരമായ ‘കമല്‍ കൗര്‍ ഭാഭി’യെന്ന കാഞ്ചന്‍ കുമാരിയുടെ (27) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തു ഞെരിച്ചാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുമുണ്ട്. എന്നാല്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. ഈ മാസം 11ന് ഭട്ടിന്‍ഡ ജില്ലയില്‍ ഒരു പാര്‍ക്കിങ് സ്ഥലത്താണ് കാഞ്ചന്‍ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ചനെ കഴിഞ്ഞ 9 മുതല്‍ കാണാതായിരുന്നു. പ്രതികളായ രണ്ടു പേരെ 13ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ നിഹാംഗ് അമൃത്പാല്‍ സിങ് സംഭവത്തിനു പിന്നാലെ യുഎഇയിലേക്ക് കടന്നതായാണ് വിവരം. കൊലപ്പെടുത്തിയശേഷം കാറില്‍ കൊണ്ടുവന്നിട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും പറഞ്ഞു. കാഞ്ചന് വിദേശത്തു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെയും സാംപിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ‘കമല്‍ കൗര്‍ ഭാഭി’ എന്ന പേരിലെ കാഞ്ചയുടെ ഇന്‍സ്റ്റ അക്കൗണ്ട് 3.84 ലക്ഷം പേര്‍…
Read More » -
ഇസ്രയേലില്‍നിന്നും തിരിച്ചെത്തിയത് ഒരാഴ്ച്ച മുമ്പ്; യുവതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി പരിയാരത്താണ് സംഭവം. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു സിമിയുടെ മൃതദേഹം കിടന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അതിനിടെ, കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൊള്ളലേറ്റ് ചികിത്സയില്‍ ഇരുന്ന മറിയപ്പള്ളി സ്വദേശി അംബികകുമാരി (69) ആണ് ഇക്കഴിഞ്ഞ 11 ന് മരിച്ചത്. അടുക്കളയില്‍ വെച്ചാണ് പൊള്ളലേറ്റത്. ചായ തിളപ്പിക്കുന്നതിനിടയില്‍ ഗ്യാസ് സ്റ്റൗവില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
Read More » -
സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ടവിചാരണ, മര്‍ദനം; മനംതൊന്ത് യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: പിണറായി കായലോട് പറമ്പായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മന്‍സിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ…
Read More » -
യുവതി ആൺ സുഹൃത്തുമായി സംസാരിക്കുന്നതുകണ്ട് ആൾക്കൂട്ട വിചാരണ, സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു, വിചാരണ നടത്തിയത് 5 മണിക്കൂർ, ഇരുവരുടേയും വീട്ടുകാരെ വിളിച്ചുവരുത്തി, മനംനൊന്ത് യുവതി ജീവനൊടുക്കി!! മൂന്ന് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പോലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവം ഇങ്ങനെ- കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. പിന്നീട് അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത്…
Read More » -
വാട്‌സാപ്പ് പ്രണയം; 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 19കാരന്‍ പിടിയില്‍
പത്തനംതിട്ട: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര അഭിറാം (19) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് യുവാവിനെ വാട്‌സാപ്പിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പലപ്പോഴായി നേരില്‍കണ്ടു. റാന്നിയിലെ പെട്രോള്‍ പമ്പില്‍ ജോലിചെയ്യുന്ന അഭിറാം ഈവര്‍ഷം ഫെബ്രുവരിയില്‍ ഇഷ്ടമാണെന്നും ഒരുമിച്ചുജീവിക്കാമെന്നും പറഞ്ഞ് ഇയാളുടെ പുതിയ വീടിന്റെ പണി നടക്കുന്നയിടത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പ്രതിയെ റാന്നിയില്‍നിന്ന് പിടികൂടി. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.
Read More » -
കാമുകന്റെ വീട്ടിലേക്ക് ഭാര്യയെ പിന്തുടര്‍ന്നു; തര്‍ക്കത്തിനിടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്; യുവതിയുടെ നില ഗുരുതരം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകനൊപ്പം ഭാര്യയെ കണ്ട വൈരാഗ്യത്തില്‍ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്. ഗുരുതരമായി പരുക്കേറ്റ ഇരുപത്തഞ്ചുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. യുവതി തന്റെ കാമുകനെ കാണാന്‍ പോയപ്പോഴാണ് സംഭവം. ഭാര്യയെ പിന്തുടര്‍ന്ന ഭര്‍ത്താവ് രാം ഖിലാവാന്‍, കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ ഖില്‍വാന്‍ കാമുകന്റെ മുന്നില്‍ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് സംഭവസ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചത്. ഹരിയവാന്‍ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റ സ്ത്രീയെ ഹര്‍ദോയ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്കു മാറ്റി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷനല്‍ എസ്പി നരേന്ദ്ര കുമാര്‍ പറഞ്ഞു.
Read More » -
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു; ദൃക്സാക്ഷി 9കാരനായ മകൻ, ഭാര്യയും കാമുകനും വാടകക്കൊലയാളിയും അറസ്റ്റിൽ
അമ്മയും കാമുകനും ചേർന്ന് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതിന് 9വയസ്സുള്ള മകൻ ദൃക്സാക്ഷി. രാജസ്ഥാൻ ആൽവാറിലെ ഖേർലി എന്ന പ്രദേശത്താണ് സംഭവം. വീരു എന്നു വിളിക്കുന്ന മാൻ സിങ് ജാദവാണ് കൊല്ലപ്പെട്ടത്. മകൻ്റെ നിർണായക മൊഴിയിൽ അമ്മ അനിത, കാമുകനായ കാശിറാം പ്രജാപത്, സഹായി ബ്രിജേഷ് ജാദവ് എന്നീ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 7 നാണ് മാൻ സിങ് ജാദവിനെ അനിതയും കാശിറാമും ചേർന്ന് വാടകക്കൊലയാളികളുടെ സഹായത്തോടെ വീട്ടിനുള്ളിൽവച്ച് കൊലപ്പെടുത്തിയത്. മരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നാണ് അനിത ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. പക്ഷേ 9 വയസ്സുകാരനായ മകന്റെ മൊഴി ഒടുവിൽ കേസിന്റെ ചുരുളഴിച്ചു. സംഭവ ദിവസം രാത്രിയിൽ വീടിന്റെ പ്രധാന ഗേറ്റ് അനിത മനഃപൂർവം തുറന്നിട്ടു. അർധരാത്രിയോടെ, കാശിറാം മറ്റു നാലു പേരോടൊപ്പം വീട്ടിൽ വന്നു. മാൻ സിങ് ഉറങ്ങി കിടന്ന കിടക്കയ്ക്കു സമീപം 6 പേരും എത്തി. പിന്നീട് മാൻ സിങ്ങിനെ തലയിണ…
Read More » -
സാരിത്തുമ്പുകൊണ്ട് ഇരയെ മറച്ചു പിടിക്കും; അടുത്തയാള്‍ മാല മുറിക്കും; പല കൈകള്‍ കൈമാറി അതിവേഗം പൊള്ളാച്ചിയില്‍ വില്‍പന; പിടിയിലായ തിരുട്ടുറാണി രതിയുടെ ആസൂത്രണത്തില്‍ ഞെട്ടി പോലീസ്; മുന്നണിയില്‍ വനിതകള്‍, പിന്നണിയില്‍ പുരുഷന്‍മാരും
മലയാലപ്പുഴ: കേരളത്തില്‍ നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് പൊള്ളാച്ചിയില്‍ എന്ന് വനിതാ കവര്‍ച്ചാ സംഘത്തിന്‍റെ നേതാവ് രതി. പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണത്തില്‍ തെളിവെടുത്തപ്പോഴാണ് തിരുട്ടുറാണി രതി വില്‍പനരീതി വ്യക്തമാക്കിയത്. സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ഒന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഒരു സ്ത്രീയെ മൂന്നു മോഷ്ടാക്കളായ സ്ത്രീകള്‍ വളഞ്ഞു വച്ച് മാല പൊട്ടിച്ച കേസിലെ മുഖ്യപ്രതിയായ രതിയാണ് വില്‍പന രീതി പറഞ്ഞത്. കേരളത്തിലെ തിരക്കേറിയ ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ പൊള്ളാച്ചിയില്‍ വില്‍ക്കും. വില്‍ക്കുന്നത് രതിയുടെ ഭര്‍ത്താവ് ഇളയരാജയും സുഹൃത്ത് ശക്തിവേലും ചേര്‍ന്നാണ്. പാലക്കാട് ചിറ്റൂരിലാണ് രതി താമസം. പൊള്ളാച്ചിയില്‍ നിന്നുള്ള മോഷണ സംഘത്തെ നയിച്ച് എത്തുന്നത് ശ്രീലങ്കന്‍ തമിഴ് വംശജയായ രതിയാണ്. മാല പൊട്ടിച്ചാലുടന്‍ പല കൈകളിലൂടെ അതിവേഗം കൈമാറി പൊള്ളാച്ചിയില്‍ എത്തിക്കും. രതിയെ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സംഘത്തിലെ ഉയരംകൂടിയ രതി, സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും. അടുത്തയാൾ…
Read More » -
കൊലപാതകത്തിന് കാരണമായി സോനം പറയുന്നത് അവിശ്വസനീയം! പിന്നില്‍ മറ്റെന്തോ; വിശദമായി അന്വേഷിക്കാന്‍ മേഘാലയ പോലീസ്
ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെ ഇന്ദോര്‍ സ്വദേശി രാജ രഘുവംശി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും മേഘാലയ ഡി.ജി.പി ഇദാഷിഷ നോണ്‍ഗ്രാങ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണമായി ഭാര്യ സോനം പറയുന്നത് പലപ്പോഴും അവിശ്വസനീയമാണെന്നും അവര്‍ പറഞ്ഞു. ”കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം പ്രതികള്‍ പറയുന്നതുപോലെ ശരിയായ രീതിയില്‍ ഒത്തുചേരുന്നില്ല. പിന്നില്‍ മറ്റുവല്ലതുമുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരാള്‍ക്ക് ഇത്രയധികം വൈരാഗ്യം തോന്നുകയും ആ വ്യക്തിയെ കൊല്ലാന്‍ പദ്ധതിയിടുകയും ചെയ്യുമെന്ന് വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഇതൊരു ത്രികോണപ്രണയമായി തോന്നുന്നുണ്ടെങ്കിലും, ഇതായിരിക്കും ഏക കാരണം എന്ന് പറയാന്‍ കഴിയില്ല. കേസില്‍ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.” ഡിജിപി പറഞ്ഞു. മെയ് 23-നാണ് മധുവിധു ആഘോഷിക്കുന്നതിനിടെയാണ് വ്യവസായിയായ രാജ രഘുവംശിയെ ഭാര്യ സോനത്തിന്റേയും കാമുകന്‍ രാജ് കുശ്വാഹയുടെയും പദ്ധതികളനുസരിച്ച് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നത്. സോനം, കുശ്വാഹ, മൂന്ന് വാടകക്കൊലയാളികള്‍ എന്നിവര്‍ ജൂണ്‍ ഒമ്പതിന് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍നിന്ന്…
Read More » -
രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് താനല്ലെന്ന് അമ്മാവന്‍; ശ്രീതുവിനേയും സഹോദരനേയും നുണ പരിശോധനയ്ക്ക് വിധേയമാക്കും; എല്ലാത്തിനും പിന്നില്‍ പോലീസ് ബുദ്ധിയോ? ബാലരാമപുരം കേസില്‍ വഴിത്തിരിവ്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാര്‍ മൊഴി മാറ്റി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്റെ പുതിയ മൊഴി. ഇതോടെ പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുളള തീരുമാനത്തിലാണ് പൊലീസ്. ശ്രീതുവുമായി ഒരു പോലീസുകാരന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ പോലീസുകാരനാണ് ഹരികുമാറിനെ കൊണ്ട കള്ളമൊഴി കൊടുത്തതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ശ്രീതുവിനെതിരെ ജോലി തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു. ഈ തട്ടിപ്പില്‍ ഈ പോലീസുകാരനും പങ്കുണ്ടായിരുന്നു. തന്റെ ഭര്‍ത്താവാണെന്ന വ്യാജേന ഈ പോലീസുകാരനുമായി ശ്രീതു പല സ്ഥലത്തും കറങ്ങിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിനെത്തിയ റൂറല്‍ എസ്പിക്കാണ് ഹരികുമാര്‍ മൊഴി നല്‍കിയത്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. ഇയാളുടെ മൊഴി മാറ്റത്തോടെ, നുണപരിശോധനയ്ക്കുശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ. ശ്രീതുവുമായുളള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഈ കേസില്‍ ഏറെ ദുരൂഹതകളുണ്ടായിരുന്നു. അതിനിടെയാണ് മൊഴി മാറ്റുന്നത്.…
Read More »