Breaking NewsCrimeLead NewsNEWS

ആലുവ ലോഡ്ജിലെ അരുംകൊല, യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; സുഹൃത്തുക്കള്‍ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ച് പ്രതി

എറണാകുളം: ആലുവ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലുവ നഗരത്തില്‍ തോട്ടുംങ്കല്‍ ലോഡ്ജില്‍ അര്‍ധരാത്രിയോടെയാണ് സംഭവം. ഇരുവരും ഇടയ്ക്ക് ഇവിടെവന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജില്‍ എത്തിയത്. മുറിയില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.

Signature-ad

തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് യുവാവ് പറയുന്നത്. ഇതിന് ശേഷം യുവാവ് തന്റെ സുഹൃത്തുക്കളെ വിഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. ഈ സുഹൃത്തുക്കളാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

 

Back to top button
error: