Crime

  • മക്കളെയുപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി; മനം നൊന്ത് കുടുംബത്തിലെ 4 പേര്‍ ജീവനൊടുക്കി

    ചെന്നൈ: മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കി. ദിണ്ടിഗല്‍ ജില്ലയിലെ ഒട്ടന്‍ഛത്രത്തിലാണ് സംഭവം. പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്. പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാള്‍ (65), അമ്മ കാളീശ്വരി (45), പവിത്രയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരാണു ജീവനൊടുക്കിയത്. പവിത്രയെ 10 വര്‍ഷം മുന്‍പ് അരവക്കുറിച്ചിയിലേക്കു വിവാഹം കഴിച്ചയച്ചിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ പവിത്ര ഏപ്രിലില്‍ മക്കളുമായി സ്വന്തം വീട്ടിലേക്കു വന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധുക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ മറ്റൊരാളുമായി പവിത്ര അടുപ്പത്തിലായി. ചൊവ്വാഴ്ച പവിത്ര കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. പിന്നാലെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാളീശ്വരിയും ചെല്ലമ്മാളും ആത്മഹത്യ ചെയ്യുകയായിരുന്നു.

    Read More »
  • എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം; ശാരീരിക ബന്ധം പലതവണ നടന്നത് കുമ്പഴയിലെ ലോഡ്ജില്‍; ഗര്‍ഭിണിയായെന്ന വിവരം കാമുകനുമറിഞ്ഞു; പ്രസവത്തീയതി കണക്കാക്കിയത് പിഴച്ചു

    പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍, അമ്മയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. അതിനിടെ, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു തുടങ്ങി. കഴിഞ്ഞ 17 ന് പുലര്‍ച്ചെയാണ് വീടിന്റെ ശുചിമുറിയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൊക്കിള്‍ കൊടി വേര്‍പെടുത്തിയ ശേഷം കുഞ്ഞിനെ ചേമ്പിലയില്‍ പൊതിഞ്ഞ് സമീപത്തെ പറമ്പിലെ വാഴയുടെ ചുവട്ടില്‍ കൊണ്ടിടുകയായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോള്‍ കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അങ്ങാടിക്കലിലെ ഉഷാ നഴ്‌സിങ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ പ്രസവം നടന്നുവെന്ന് ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍, താന്‍ പ്രസവിച്ചിട്ടില്ല എന്ന നിലപാടായിരുന്നു യുവതിക്ക്. ഡോക്ടര്‍ ഏറെ നോരം ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ ഇലവുംതിട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ…

    Read More »
  • 15,000 രൂപയുടെ ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്നു; ഇരിങ്ങാലക്കുടയില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

    തൃശൂര്‍: ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. കേസില്‍ തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ (49), മീന (29) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കല്‍ അജയകുമാറിന്റെ വീടിന്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറി വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവര്‍ന്നുവെന്നാണ് കേസ്. ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. അജയകുമാര്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. അജയകുമാര്‍ വീട്ടില്‍ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രില്‍ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയല്‍വക്കത്ത് വിവരം അറിയിച്ചപ്പോള്‍ തമിഴ് സ്ത്രീകള്‍ അല്പം മുന്‍പ് പോകുന്നത് കണ്ടതായി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാപ്രാണം വര്‍ണ്ണ തീയേറ്ററിന് സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാര്‍…

    Read More »
  • ബന്ധുവാര് ശത്രുവാര്? മകളെ കെട്ടിച്ചുവിട്ടത് 40 പവന്‍ കൊടുത്ത്, പണമെല്ലാം ‘അവന്‍’ കൊണ്ടുപോയി; അറസ്റ്റിലായവര്‍ ‘പാവങ്ങളെ’ന്ന് റസീനയുടെ ഉമ്മ

    കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മന്‍സിലില്‍ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവര്‍ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു. സഹോദരിയുടെ മകന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു. യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ കാറില്‍ നിന്നിറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കുകയാണ് അവര്‍ ചെയ്തത്. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. നാല്‍പതോളം പവന്‍ സ്വര്‍ണം നല്‍കിയാണ് വിവാഹം നടത്തിയത്. ഇപ്പോള്‍ സ്വര്‍ണമൊന്നുമില്ല. കൂടാതെ പലരില്‍ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവന്‍ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭര്‍ത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭര്‍ത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യില്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഫാത്തിമ പറഞ്ഞു. ആള്‍ക്കൂട്ട…

    Read More »
  • പ്രസവിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു, കുഞ്ഞ് മരിച്ചത് തലയിടിച്ച്; അമ്മയ്‌ക്കെതിരേ കൊലക്കുറ്റം

    പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍, അമ്മയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. വീട്ടിലെ മുറിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച് മരിച്ചെന്നാണ് പോലീസ് വിലയിരുത്തല്‍. കുഞ്ഞുമായി കുളിമുറിയില്‍ വീണപ്പോഴാണ് പരുക്കേറ്റതെന്നും കുഞ്ഞ് മരിച്ചതെന്നുമാണ് അമ്മയുടെ മൊഴി. ഇത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇടയ്ക്ക് കാര്യങ്ങള്‍ മാറ്റിപ്പറയുന്നതിനാല്‍ യുവതിയെ വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അയല്‍വീടിന്റെ പറമ്പില്‍നിന്ന് ചേമ്പിലയില്‍ പൊതിഞ്ഞനിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരാനായി, പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍ സ്ഥലം സന്ദര്‍ശിക്കും.

    Read More »
  • ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; കുറിപ്പ് നിര്‍ണായകമായി, സുഹൃത്തിനെ ബന്ധപ്പെടാനായില്ല

    കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ഭര്‍ത്തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തെ പലതരത്തിലും ബന്ധപ്പെടാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞദിവസമാണ് പിണറായി കായലോട് പറമ്പായിയില്‍ റസീനാ മന്‍സിലില്‍ റസീനയെ (40) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണയാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ പറമ്പായിയിലെ എംസി മന്‍സിലില്‍ വി.സി. മുബഷിര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടിയില്‍ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. ഞായറാഴ്ച വൈകിട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഇവര്‍ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു. എസ്ഡിപിഐ ഓഫീസില്‍ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് യുവാവിനെ രാത്രി വൈകി വിട്ടയച്ചത്. യുവാവിന്റെ ഫോണും ടാബും പ്രതികളില്‍നിന്ന് പിന്നീട് പോലീസ്…

    Read More »
  • വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു, കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി അറസ്റ്റിൽ

    തലശ്ശേരി: വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വച്ചും പിന്നീട് ലോഡ്ജ് മുറിയിലെത്തിച്ചു വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പാലയാട് ക്യാംപസ് ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പോലീസ് അറസ്റ്റ് ചെയ്തത്. ക്യാംപസിലെ വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അധ്യാപകൻ തന്റെ ചേംബറിലും തലശ്ശേരിയിലെ ഒരു ലോഡ്ജ് മുറിയിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുമായി രാജസ്ഥാനിലെ ഹോട്ടലില്‍ തങ്ങി, തമിഴ്‌നാട്ടിലും പോയി; സുകാന്തിന് മറ്റു സ്ത്രീകളുമായും ബന്ധം

    തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരില്‍ രണ്ടു ദിവസം താമസിച്ചതായി പൊലീസ്. ഇയാളുമായി അവിടെ തെളിവെടുപ്പ് നടത്തിയ പൊലീസ്, ഇവര്‍ താമസിച്ച ഹോട്ടലുകളിലെത്തി. രണ്ടു ഹോട്ടലുകളിലായി ഓരോ ദിവസം വീതം ഇവര്‍ താമസിച്ചതിന്റെ വിശദാംശങ്ങള്‍ ഹോട്ടലിലെ രേഖകളില്‍നിന്നു കണ്ടെത്തി. യുവതിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നും ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തി. രാജസ്ഥാനിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പൊലീസ് സുകാന്തുമായി ഇന്നലെ അവിടെനിന്ന് തമിഴ്‌നാട്ടിലേക്കു പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്‌നാട്ടിലും സുകാന്ത് സന്ദര്‍ശനങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് അവിടെയുള്ള തെളിവെടുപ്പ്. തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21നു തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്നു പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കും. രാജസ്ഥാനിലും തമിഴ്നാട്ടിലുമടക്കം നടത്തിയ സന്ദര്‍ശനങ്ങള്‍, യുവതിയെ ഇയാള്‍ ചൂഷണം ചെയ്തതിന്റെ തെളിവായി പ്രോസിക്യുഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. മറ്റു യുവതികളുമായും സുകാന്തിനു ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

    Read More »
  • മേഘാലയ ഹണിമൂണ്‍ കൊലക്കേസ്: സോനം 239 തവണ വിളിച്ച സഞ്ജയ് വര്‍മ്മ ആര്? യുവതിയുടെ ഫോണ്‍ രേഖകള്‍ പൊലീസിന്

    ന്യൂഡല്‍ഹി: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സോനം രഘുവംശിയുടെ ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചു. വിവാഹത്തിന് മുമ്പുള്ള ആഴ്ചകളില്‍ സഞ്ജയ് വര്‍മ്മ എന്ന വ്യക്തിയുമായി സോനം 200-ലധികം ഫോണ്‍ കോളുകള്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. എന്നാല്‍, സഞ്ജയ് വര്‍മ്മ എന്ന പേര് കാമുകന്‍ രാജ് കുശ്വാഹ ഉപയോഗിച്ചിരുന്ന വ്യാജ ഐഡന്റിറ്റിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇന്‍ഡോര്‍ പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് 1 നും മാര്‍ച്ച് 25 നും ഇടയില്‍ സഞ്ജയ് വര്‍മ്മ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലേക്ക് സോനം 112 തവണ വിളിച്ചിട്ടുണ്ട്. മറുവശത്തുള്ള വ്യക്തിയുമായി സോനം ദീര്‍ഘനേരം സംഭാഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കേസില്‍ സഞ്ജയ് വര്‍മ്മ എന്നയാളുടെ പേര് ഉയര്‍ന്നുവന്നതിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. സോനത്തിന്റെ ഭര്‍ത്താവ് രാജ രഘുവംശിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ രാജ് കുശ്വാഹയാണ് സഞ്ജയ്യുടെ പേരിലുള്ള ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. കൊലപാതകത്തിന് കാരണമായി സോനം പറയുന്നത് അവിശ്വസനീയം!…

    Read More »
  • വിവാഹം കഴിച്ചയാളെ ഇഷ്ടപ്പെട്ടില്ല; ഭര്‍ത്താവിനെ ചിക്കന്‍കറിയില്‍ വിഷം ചേര്‍ത്ത് യുവതി കൊലപ്പെടുത്തി

    റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ജാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. 19 കാരിയായ സുനിത സിംഗാണ് 22 കാരനായ ഭര്‍ത്താവ് ബുദ്ധനാഥിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്നുകളഞ്ഞത്. ഇരുവരുടെയും കല്യാണം കഴിഞ്ഞ് ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് സംഭവം. സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇക്കഴിഞ്ഞ മെയ് 11 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ പിറ്റേന്ന് തന്നെ വിവാഹത്തില്‍ ഇഷ്ടക്കേട് പ്രകടിപ്പിച്ച് യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭര്‍ത്താവിനെ ഇഷ്ടമല്ലെന്ന് പറഞ്ഞ യുവതിയെ ഇരുവീട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ച് വീണ്ടും ഭര്‍തൃവീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ഇതിനുമുന്‍പും യുവതി മകനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ബുദ്ധനാഥ് ഇത് കഴിക്കാന്‍ വിസമ്മതിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഭര്‍തൃമാതാവ് ആരോപിക്കുന്നു. എന്നാല്‍ ബുദ്ധനാഥിന്റെ ഇഷ്ടഭക്ഷണമായ ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് നല്‍കിയതോടെ യുവതിയുടെ പദ്ധതി വിജയിച്ചു. ചിക്കന്‍ കറി കഴിച്ച ബുദ്ധനാഥിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…

    Read More »
Back to top button
error: