Crime
-
അവിടെ ടൊമഹോക്ക് ഇത് വെറും ‘ഹമുക്ക്’… പിറന്നാള്‍ സമ്മാനമായി നാടന്‍ ബോംബ്, എറിഞ്ഞുപൊട്ടിച്ച് ആഘോഷം; യുവാവ് അറസ്റ്റില്‍
ചെന്നൈ: ജന്മനദിനത്തിന് സുഹൃത്ത് സമ്മാനമായിനല്‍കിയ നാടന്‍ബോംബ് എറിഞ്ഞുപൊട്ടിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈക്കടുത്ത ചെങ്കല്‍പ്പെട്ട് ടൗണില്‍ താമസിക്കുന്ന ദീപക് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദീപകിന്റെ ജന്മദിനം വീട്ടില്‍ ആഘോഷിക്കുകയായിരുന്നു. കെയ്ക്ക് മുറിച്ചശേഷം സുഹൃത്തായ ദേവ് ഒരു നാടന്‍ബോംബ് ദീപക്കിന് പിറന്നാള്‍സമ്മാനമായി നല്‍കി. അവിടെവെച്ച് പൊട്ടിക്കാനും ആവശ്യപ്പെട്ടു. ദീപക് തന്റെ വീട്ടിനുമുന്നില്‍വെച്ചുതന്നെ ബോംബ് എറിഞ്ഞുപൊട്ടിച്ചെങ്കിലും അപായമൊന്നുമുണ്ടായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ദീപക്കും സുഹൃത്തുക്കളും ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതുകണ്ട ഏതോ വ്യക്തി ദൃശ്യം പോലീസിന് കൈമാറി നടപടിക്കാവശ്യപ്പെടുകയായിരുന്നു.
Read More » -
തലസ്ഥാനത്ത് അരുംകൊല; യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണന്തല മുക്കോലയിലാണ് നാടിനെ നടുക്കിയ സംഭവം. ഷെഫീനയുടെ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ് മര്‍ദ്ദിക്കുകയായിരുന്നു. പ്രതിക്കൊപ്പം വൈശാഖ് എന്നയാളുമുണ്ടായിരുന്നു. ഇയാളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
യുവതി വീടുവിട്ടുപോയെന്ന് അമ്മായിയച്ഛന്‍; പരിശോധനയില്‍ കുഴിയില്‍ മൃതദേഹം, ഭര്‍ത്താവടക്കം 4 പേര്‍ കസ്റ്റഡിയില്‍
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ അഴുകിയനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ സിക്കോഹാബാദ് സ്വദേശിനിയായ തനു സിങ്ങിന്റെ (24) മൃതദേഹമാണു കണ്ടെത്തിയത്. ഫരീദാബാദ് റോഷന്‍ നഗര്‍ സ്വദേശിയായ അരുണ്‍ സിങ്ങുമായി രണ്ടു രര്‍ഷം മുമ്പായിരുന്നു തനുവിന്റെ വിവാഹം. സംഭവത്തില്‍ തനുവിന്റെ ഭര്‍ത്താവ് അരുണ്‍, ഭര്‍തൃപിതാവ് ഭൂപ് സിങ്, ഭര്‍തൃമാതാവ് സോണിയ, ഭര്‍തൃ സഹോദരി കാജള്‍ എന്നിവരുള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണസമയവും കാരണവും കണ്ടെത്താനായി മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തനുവും ഭര്‍ത്താവും കുടുംബവും താമസിച്ചിരുന്ന വീടിനോടു ചേര്‍ന്നുള്ള പൊതുവഴിയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്ത കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് മലിനജലം ഒഴുക്കിവിടുന്നതിനുള്ള ഓട നിര്‍മിക്കാനായി ഇവിടെ കുഴിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. മലിനജലം ഒഴുകിപോകാന്‍ വീട്ടില്‍ ശരിയായ സംവിധാനമില്ലെന്ന് പറഞ്ഞാണ് തനുവിന്റെ ഭര്‍തൃപിതാവ് കുഴിയെടുത്തത്. കുഴി എടുത്ത ഉടന്‍ പെട്ടെന്ന് മൂടുകയും മുകളില്‍ സിമന്റ് സ്ലാബ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കുഴിയെടുക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നതായും പറയുന്നു. സംഭവത്തിനു ശേഷം…
Read More » -
‘റസീന ഭര്‍ത്താവുമായി അടുപ്പത്തിലായിരുന്നില്ല, അത് മുതലെടുത്തു; മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചു’
കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മന്‍സിലില്‍ റസീന (40) ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. മകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആണ്‍സുഹൃത്തുമായി സംസാരിക്കുന്നത് ചിലര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റസീന ആത്മഹത്യ ചെയ്തത്. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീഡിയോയും ഫോട്ടോയും തിരിച്ചു കിട്ടുന്നതുവരെ ആണ്‍സുഹൃത്തിനെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന് മകള്‍ പറഞ്ഞെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താന്‍ വീട്ടില്‍ പറഞ്ഞില്ലെന്നും ഉമ്മ പരാതിയില്‍ പറയുന്നു. റസീനയും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. അത് മുതലെടുത്താണ് ആണ്‍സുഹൃത്ത് വിവാഹവാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയത്. വിഡിയോകള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി…
Read More » -
ക്രംപസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തേയ്ക്ക് കാറ്റടിപ്പിച്ചു; കുടല്‍ പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടി പ്ലൈവുഡ് കമ്പനിയില്‍ സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിപ്പിച്ചതിനെ തുടര്‍ന്ന് അതിഥിത്തൊഴിലാളി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരിക്കേറ്റത്. കുടല്‍ പൊട്ടിയ നിലയിലാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18ന് ഓടക്കാലിയിലെ സ്മാര്‍ട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസര്‍ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. അതിനിടെയാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ(47), ബയാഗ് സിങ് (19) എന്നിവര്‍ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ: SDPI ഓഫീസിലെ ദൃശ്യങ്ങള്‍ പുറത്ത്, നടന്നത് മധ്യസ്ഥ ചര്‍ച്ചയെന്ന് വിശദീകരണം
കണ്ണൂര്‍: പിണറായിയില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ന്യായീകരണവുമായി എസ്ഡിപിഐ. പാര്‍ട്ടിയെന്ന തലത്തിലല്ല കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടതെന്നാണ് എസ്.ഡി.പി.ഐയുടെ വാദം. മധ്യസ്ഥ ചര്‍ച്ച എന്ന നിലയിലാണ് എസ്.ഡി.പി.ഐ. ഓഫീസില്‍ വേദിയൊരുക്കിയതെന്നാണ് വിശദീകരണം. ഓഫീസിലെ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ആരോപണവിധേയരായവര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കേസില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, റസീനയുടെ ആണ്‍സുഹൃത്തിനെതിരെ മാതാവ് തലശ്ശേരി എ.എസ്.പി. ഓഫീസിലെത്തി പരാതി നല്‍കി. കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആള്‍ക്കൂട്ടവിചാരണയ്ക്കു പിന്നാലെ കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീനയെ (40) വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പോലീസ് അറസ്റ്റുചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.…
Read More » -
സാമ്പത്തിക ഇടപാടുകള്‍ ഇല്ല, റസീനയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി; ആരോപണങ്ങള്‍ തളളി ആണ്‍സുഹൃത്ത്
കണ്ണൂര്‍: കായലോട്ട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ തളളി ആണ്‍സുഹൃത്ത്. 40 കാരിയായ റസീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആണ്‍സുഹൃത്ത് പൊലീസില്‍ മൊഴി നല്‍കി. ഇന്‍സ്റ്റഗ്രാം വഴിയാണ് റസീനയെ പരിചയപ്പെട്ടതെന്നും ആണ്‍സുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെയാണ് ഇയാള്‍ പിണറായി പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായത്. സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്താണ് റസീന ജീവനൊടുക്കിതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുത്തന്നെ ഈ കേസില്‍ ആണ്‍സുഹൃത്തിന്റെ മൊഴി നിര്‍ണായകമാകും. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ വിസി മുബഷിര്‍, കെഎ ഫൈസല്‍, വികെ റഫ്‌നാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയെ…
Read More » -
പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ? കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതി അന്നുതന്നെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിയായിരുന്നു അന്ന് അതിക്രമം നേരിട്ടത്. രണ്ട് യുവതികള്‍ക്കിടയില്‍ ഇരുന്നിരുന്ന സവാദ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നും, ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം. യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തതോടെ ബസില്‍ നിന്നും ഇറങ്ങിയോടിയ ഇയാളെ കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പുെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതും വാര്‍ത്തയായിരുന്നു.
Read More » -
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കി അലസിപ്പിച്ചു; പ്രതി അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കി അലസിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മങ്ങാട്ടുപുലത്തെ കല്ലന്‍കുന്നന്‍ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. വിവാഹിതനും നാലരവയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു. ലൈംഗികവൈകൃതമുള്ള ഇയാള്‍ ആഡംബര ബൈക്കുകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കറങ്ങും. പെണ്‍കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും വശീകരിച്ച് ബൈക്കില്‍കയറ്റി കൊണ്ടുപോവുകയും ചെയ്യും. വൈകാതെ അവരെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള വാടകമുറികളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കും. ഇതിന്റെ പേരില്‍ പിന്നീട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സാമ്പത്തികത്തട്ടിപ്പ് നടത്തുകയാണ് പതിവ്. അവിവാഹിതനാണെന്നുപറഞ്ഞാണ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയും ഒട്ടേറേ പെണ്‍കുട്ടികളെ പറ്റിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കല്‍ഷോപ്പില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുവാങ്ങി നല്‍കി ഗര്‍ഭം അലസിപ്പിച്ചു. ഈ കേസില്‍ ഇയാള്‍ കുറേക്കാലം ഒളിവിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍…
Read More » -
കുടുംബ വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഭാര്യയുടെ കഴുത്തിൽ കുത്തിയിറക്കി കൊലപ്പെടുത്തി, കാട്ടിലേക്കു രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ
കൊല്ലം: കുടുംബ വഴക്കിനെ തുടർന്നു കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് (39) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു സംഭവം. കഴുത്തിലും കഴുത്തിനും താഴെയുമായാണ് സാനുകുട്ടൻ രേണുകയെ കുത്തിയത്. ആക്രമണം തടുക്കാനുള്ള ശ്രമത്തിനിടെ കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിച്ചു. രേണുകയെ സാനുകുട്ടന് സംശയമുണ്ടായിരുന്നു. ഇതേപ്പറ്റി ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയെ സാനുക്കുട്ടൻ കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം ഭർത്താവ് സാനു കുട്ടൻ ഒളിവിലാണ്. ഇയാൾ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇയാൾക്കായി പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. രേണുകയുടെ മൃതദേഹം കടയ്ക്കൽ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 2 ആൺകുട്ടികളും 2…
Read More »