Breaking NewsCrimeLead NewsNEWS

നേഘയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

പാലക്കാട്: കണ്ണമ്പ്രയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് തൂങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ നേഘ (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. എന്നാല്‍ നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

ഇന്നലെ രാത്രി 12.30 നാണ് കട്ടിലില്‍നിന്നു താഴെ വീണുകിടക്കുന്ന നിലയില്‍ നേഘയെ കണ്ടത്. ഭര്‍ത്താവും രണ്ടര വയസുള്ള മകള്‍ അലൈനയ്ക്കുമൊപ്പം രാത്രി നേഘ മുറിയില്‍ ഉറങ്ങാന്‍ കിടന്നിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്നപ്പോഴാണ് താഴെ വീണു കിടക്കുന്ന നേഘയെ കണ്ടതെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. നേഘയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ആറു വര്‍ഷം മുമ്പാണ് കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനി നേഘയുടെയും പ്രദീപിന്റെയും വിവാഹം നടന്നത്.

 

Back to top button
error: