Breaking NewsCrimeLead NewsNEWS

കാസര്‍കോട്ട് 14കാരി വീട്ടില്‍ പ്രസവിച്ചു, രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍; ഗര്‍ഭിണിയായിരുന്നെന്ന്

കാസര്‍കോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ചായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.

Signature-ad

കുട്ടിയുടെ അടുത്ത ബന്ധുക്കളില്‍ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.

 

Back to top button
error: