Crime

  • ഭര്‍ത്താവിനൊപ്പം അത്താഴം കഴിച്ചശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക്; വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം, ഊബര്‍ ഡ്രൈവര്‍ക്കര്‍ക്കെതിരേ കേസ്

    മുംബൈ: വനിതാ പൈലറ്റിനുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഊബര്‍ ഡ്രൈവര്‍ക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നാവിക സേനാ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം വ്യാഴാഴ്ച രാത്രി അത്താഴം കഴിച്ചശേഷം ദക്ഷിണ മുംബൈയില്‍നിന്ന് യുവതി ഒറ്റയ്ക്ക് ഊബറില്‍ ഘാട്‌കോപ്പറിലെ വീട്ടിലേക്കു പോകുമ്പോഴാണു സംഭവം. യാത്രയ്ക്കിടെ ഡ്രൈവര്‍ കാര്‍ വഴിതിരിച്ചുവിടുകയും മറ്റു രണ്ടു പേരെ ഒപ്പം കയറാന്‍ അനുവദിക്കുകയും ചെയ്തു. ഇതില്‍ പിന്‍സീറ്റില്‍ കയറിയ ആള്‍ മോശമായി ശരീരത്തില്‍ പിടിച്ചെന്നും തടഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതിക്രമം ഊബര്‍ ഡ്രൈവര്‍ തടഞ്ഞില്ലെന്നും വനിതാ പൈലറ്റ് ആരോപിച്ചു. യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് കണ്ട് രണ്ടുപേരും കാറില്‍നിന്ന് ഇറങ്ങി ഓടിയെന്നും തുടര്‍ന്ന് ഡ്രൈവര്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചെന്നും യുവതി പറഞ്ഞു. എന്തുകൊണ്ട് മറ്റു പുരുഷന്‍മാരെ കാറില്‍ കയറ്റി എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഡ്രൈവര്‍ മറുപടി നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. പൈലറ്റിന്റെ ഭര്‍ത്താവ് കൊളാബയിലെ നാവിക ആസ്ഥാനത്താണ് താമസിക്കുന്നത്. ഇവര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ലഭിക്കാന്‍ വൈകുന്നതിനാല്‍ യുവതി ഘാട്‌കോപ്പറിലാണ് താമസം.

    Read More »
  • ദമ്പതികളും 15കാരനായ മകനും കാറിനുള്ളില്‍ മരിച്ച നിലയില്‍, സംഭവത്തില്‍ ദുരൂഹത

    ചണ്ഡീഗഡ്: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പഞ്ചാബിലെ പട്യാല ജില്ലയില്‍ തെപ്ലാ ബാനൂറില്‍ ദേശീയ പാതയോട് ചേര്‍ന്നാണ് ഫോര്‍ച്യൂണര്‍ കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. മൊഹാലിയിലെ റിയല്‍എസ്‌റ്റേറ്റ് ബിസിനസ്‌കാരനായ സന്ദീപ് സിംഗ് (45), ഭാര്യ മന്‍ദീപ് കൗര്‍ (42), മകന്‍ അഭയ് (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നെന്നും എല്ലാ വഴിയിലൂടെയുള്ള അന്വേഷണവും നടത്തുമെന്നും പൊലീസ് അറിയിച്ചു. വിഴിയാത്രക്കാരാണ് പാര്‍ക്ക് ചെയ്ത വാഹനവും അതില്‍ മൃതദേഹങ്ങളും ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂവരുടെയും ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ട്. വാഹനത്തിലാകെ ചോര തെറിച്ചിട്ടുമുണ്ട്. ഡ്രൈവര്‍ സീറ്റിലായിരുന്നു സന്ദീപിന്റെ മൃതദേഹം. തൊട്ടടുത്ത സീറ്റില്‍ ഭാര്യ മന്‍ദീപിന്റെ മൃതദേഹവും കണ്ടു. അഭയുടെ മൃതദേഹം പിന്‍സീറ്റിലാണ് ഉണ്ടായിരുന്നത്. പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക നിരീക്ഷണം അനുസരിച്ച് ഭാര്യയെയും മകനെയും വെടിവച്ച് കൊന്നശേഷം സന്ദീപ് സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭട്ടിന്‍ഡയിലെ സിഖ്വാല സ്വദേശിയാണ് സന്ദീപ്.…

    Read More »
  • ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ: മാതാവിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് നിഗമനം, രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍

    കണ്ണൂര്‍: ആള്‍ക്കൂട്ടവിചാരണയെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീന(40) യുടെ സുഹൃത്ത് മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പ് പേരിക്കണ്ടി പി.റഹീസിന്റെ പരാതി പ്രകാരമാണ് പാടിയില്‍ സുനീര്‍ (30), പൊന്ന്യത്ത് സക്കറിയ (30) എന്നിവരെക്കൂടി പ്രതിചേര്‍ത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. പറമ്പായി സ്വദേശികളായ എം.സി.മന്‍സിലില്‍ വി.സി.മുബഷീര്‍ (28), കണിയാന്റെവളപ്പില്‍ കെ.എ.ഫൈസല്‍ (34), കൂടത്താന്‍കണ്ടിയില്‍ വി.കെ.റഫ്‌നാസ് (24) എന്നിവരെ ആത്മഹത്യാപ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നേരത്തേ അറസ്റ്റുചെയ്തിരുന്നു. ശനിയാഴ്ച പിണറായി പോലീസ് സ്റ്റേഷനിലെത്തിയാണ് റഹീസ് പരാതി നല്‍കിയത്. ഇദ്ദേഹത്തെ വിശദമായി ചോദ്യംചെയ്ത പോലീസ്, മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. റസീനയുടെ മാതാവ് സി.കെ.ഫാത്തിമ തലശ്ശേരി എഎസ്പിക്ക് നല്‍കിയ പരാതിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും റഹീസില്‍നിന്ന് വിവരം തേടി. വിവാഹവാഗ്ദാനത്തിലൂടെ മകളില്‍നിന്ന് റഹീസ് സ്വര്‍ണവും പണവും കൈക്കലാക്കിയതായും സ്വകാര്യചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തിയതായും…

    Read More »
  • ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് തൂങ്ങിമരിച്ചു

    ലക്‌നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 32 കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂണ്‍പുരില്‍ നിന്നുള്ള ശിവം എന്ന തനുവിനെയാണു ശനിയാഴ്ച രാത്രി വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ തനു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ തനുവിന് ജൂണ്‍ 17ന് കോടതി ജാമ്യം നല്‍കിയിരുന്നു. വീട്ടിലെത്തിയ തനു വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

    Read More »
  • പോക്സോ പ്രതി, നാട്ടിലെത്തി ഒളിവില്‍; വിദേശത്തേയ്ക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍

    ആലപ്പുഴ: പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. തൃക്കുന്നപ്പുഴ മരയ്ക്കാര്‍ പറമ്പില്‍ ഷാനവാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിലായിരുന്ന ഷാനവാസിനായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. നാട്ടിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • മക്കളുടെ മുന്നിൽ നിന്നു ഭാര്യയെ മുറിയിലാക്കി, കയ്യിൽ കിട്ടിയ കത്രികകൊണ്ട് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തി, ഓടി രക്ഷപ്പെട്ട പ്രതി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

    കൊല്ലം: കുളത്തൂപ്പുഴയിൽ സംശയത്തിൻെറ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര, മനുഭവനിൽ സാനുക്കുട്ടനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യെമ്പോങ് ചതുപ്പിലെ വനത്തിനുളളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുൻപാണ് സാനുക്കുട്ടൻ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കഴുത്തിനു കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയോടുളള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. രേണുകയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം സാനു ഒളിവിലായിരുന്നു. സംശയം മൂലം വീട്ടിൽ കലഹം സ്ഥിരമായിരുന്നെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. കുട്ടികളുടെ മുന്നിൽ നിന്ന് രേണുകയെ മുറിയിലേക്ക് ഇയാൾ കൂട്ടികൊണ്ടു പോവുകയായിരുന്നു. മുറിയിലെത്തിയതിന് ശേഷം കത്രികയെടുത്ത് രേണുകയുടെ വയറ്റിലും കഴുത്തിലും ഇയാൾ ആഞ്ഞു കുത്തി. ഉടൻ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാ​ഗത്തുനിന്ന് ശ്രമമെന്ന് ആരോപണം!! ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ കടത്തിയ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ വിജിലൻസ് പിടിയിൽ

    തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരൻ പിടിയിൽ. മോഷണത്തിനിടെ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ കടത്തുന്നതായി കണ്ടെത്തിയത്. അതേസമയം കഴിഞ്ഞമാസം ക്ഷേത്രത്തിൽ നിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ സ്വർണദണ്ഡ് കണ്ടെത്തി. ഇതിനുപിന്നാലെയാണ് പുതിയ മോഷണവും പുറത്തുവരുന്നത്. അതിനിടെ മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നതായും ആരോപണമുണ്ട്.

    Read More »
  • വ്യാജ ഐഡിയില്‍ ഡോക്ടറുടെ വീട്ടില്‍ ജോലിക്കെത്തി 30 ലക്ഷം കവര്‍ന്നു; എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് സ്ത്രീകള്‍ പിടിയില്‍

    ന്യൂഡല്‍ഹി: വ്യാജ ഐഡിയില്‍ ഡോക്ടറുടെ വീട്ടില്‍ ജോലിക്കെത്തി 30 ലക്ഷം കവര്‍ന്ന കേസില്‍ മൂന്ന് യുവതികള്‍ അറസ്റ്റില്‍. നോര്‍ത്ത് ഡല്‍ഹിയിലെ മോഡല്‍ ടൗണിലാണ് സംഭവം. മീററ്റ് സ്വദേശികളായ ശില്‍പി (19 ), രജനി (27) സഹാറന്‍പൂര്‍ സ്വദേശിയായ നേഹ സമാല്‍റ്റി (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 306 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. യുപിയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 12 നാണ് മോഡല്‍ ടൗണിലെ താമസക്കാരനായ ഒരു ഡോക്ടറിന്റെ വീട്ടില്‍ നിന്നും തന്‍വീര്‍ കൗര്‍ എന്ന ജോലിക്കാരി 30 ലക്ഷം രൂപയും ഒരു ഐഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞതായി പൊലീസിന് പരാതി ലഭിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ രവി സൈനിയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ജോലിക്കാരിയെ കൂടാതെ മറ്റ് രണ്ട് യുവതികളും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് ജോലിക്കാരിയെ നിയമിച്ച…

    Read More »
  • ബസില്‍ വീണ്ടും ലൈംഗികാതിക്രമം: ‘ഞെരമ്പ്’ സവാദ് റിമാന്‍ഡില്‍

    തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാന്‍ഡില്‍. തൃശ്ശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഈമാസം 14ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തമിഴ്നാട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നായിരുന്നു സംഭവം. മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസില്‍ വച്ച് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂരില്‍ ബസിറങ്ങിയ യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 2023ല്‍ സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അന്ന് നെടുമ്പാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കവേ തൊട്ടടുത്തിരുന്ന നടിയും മോഡലുമായ യുവതിക്ക് നേരെയും ഇയാള്‍ സമാനമായ രീതിയില്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. തുടര്‍ന്ന് യുവതി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ തൃശൂര്‍ പേരാമംഗലത്ത് വച്ച് ഇറങ്ങി ഓടാന്‍ ശ്രമിച്ച സവാദിനെ…

    Read More »
  • അധ്യാപക പുനര്‍ നിയമനത്തിന് കൈക്കൂലി; സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

    കോട്ടയം: അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ തിരുവനന്തപുരം പള്ളിക്കല്‍ മൂതല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. കോട്ടയത്തെമൂന്ന് അധ്യാപകരുടെ പുനര്‍നിയമനത്തിന് ഒന്നരലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ വടകര സ്വദേശിയും മുന്‍ പ്രധാന അധ്യാപകനും ഏജന്റുമായ വിജയനെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീക്കോയി സ്‌കൂളിലെ മൂന്ന് അധ്യാപകരുടെ നിയമനത്തിലാണ് അഴിമതി നടത്തിയത്. ഫയലുകള്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പരാതിക്കാരില്‍ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കൂലിയായി വാങ്ങിയത്.

    Read More »
Back to top button
error: