Movie
-
നടി പുഷ്പലത അന്തരിച്ചു; എം.ജി.ആറിന്റെയും ശിവാജിയുടെയും നായിക
ചെന്നൈ: പ്രശസ്ത തമിഴ് നടി പുഷ്പലത (87) അന്തരിച്ചു. വര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നടനും നിര്‍മാതാവുമായ എ വി എം രാജന്റെ ഭാര്യയാണ്. 1958ല്‍ പുറത്തിറങ്ങിയ ‘ചെങ്കോട്ടൈ സിംഗം’ എന്ന ചിത്രത്തിലൂടെയാണ് പുഷ്പലത തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എം ജി രാമചന്ദ്രന്‍ (എം ജി ആര്‍), ശിവാജി ഗണേശന്‍ തുടങ്ങിയ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് കൂടാതെ തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ ‘നാന്‍ അടിമൈ ഇല്ലൈ’, കമല്‍ ഹാസന്റെ ‘കല്യാണരാമന്‍’, ‘സകലകല വല്ലവന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1964 ല്‍ ലക്‌സ് സോപ്പ് പരസ്യങ്ങളുടെ മോഡലായി. ‘നാനും ഒരു പെണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എ.വി.എം രാജനുമായി പ്രണയത്തിലാകുകയും പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. 1970 മുതല്‍ പുഷ്പലത നിരവധി ചിത്രങ്ങളില്‍ സഹതാരമായി അഭിനയിച്ചു. 1999 ല്‍ മുരളി അഭിനയിച്ച…
Read More » -
തമിഴ് സിനിമയിൽ ഇനി ചിമ്പുവിന്റെ കാലം: സ്വന്തം നിർമാണ കമ്പനിയിൽ 50-ാമത് ചിത്രം ഒരുങ്ങുന്നു
തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് ചിമ്പു എന്നറിയപ്പെടുന്ന സിലമ്പരസൻ. അഭിനയത്തിന് പുറമെ പുതിയൊരു രംഗത്തേക്ക് കൂടി ചുവടുവെക്കുകയാണ് താരം. സ്വന്തം നിർമ്മാണ കമ്പനിയായ ‘ആത്മൻ സിനി ആർട്‌സി’ന് തുടക്കം കുറിച്ചിരിക്കുകയാണ് ചിമ്പു. തന്റെ 50-ാമത് ചിത്രം ഈ ബാനറിൽ പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും താരം നടത്തിയിട്ടുണ്ട്. ഈ സുപ്രധാന ചുവടുവെപ്പ് താരത്തിന്റെ കരിയറിൽ ഒരു നാഴികക്കല്ലായി മാറുകയാണ്. ‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ദേശിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിമ്പുവിന്റെ 50-ാമത്തെ സിനിമ. താനും ദേശിംഗും ഒരുപാട് സ്വപ്നം കണ്ട ഒരു പദ്ധതിയാണ് ഈ സിനിമയെന്നും അതിൽ ഹൃദയം നിറയെ പ്രതീക്ഷയുണ്ടെന്നും ചിമ്പു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ സിനിമ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്നും താരം പറഞ്ഞു. നിരവധി പ്രതിഭകൾ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ ഛായാഗ്രാഹകരിൽ ഒരാളായ മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിമ്പുവിന്റെ അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ യുവൻ…
Read More » -
എമ്പുരാന് എത്ര ബഡ്ജറ്റായി? ആന്റണിയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍
ആരാധകര്‍ വന്‍പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് കോംബോയില്‍ എത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ ടീസര്‍ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ വന്‍ ആവേശത്തിലാണ്. അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ അരങ്ങു തകര്‍ക്കുകയാണ് ടീസറില്‍. ചിത്രം വന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാന്റെ ബഡ്ജറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമ എന്നുള്ളതില്‍ നിന്ന് മാറി ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്‍. നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്തു ചെലവായി എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കള്ളം പറയുന്നതാണ് എന്നു പറയും. ഞാന്‍ ആരോടും പറയുന്നില്ല. പറഞ്ഞിട്ടുമില്ല. ആന്റണി വ്യക്തമാക്കി. രാജുവിന് എന്നെ ഇഷ്ടമാണെന്ന് തോന്നുന്നു. എനിക്കും ഭയങ്കര ഇഷ്ടമാണ്. കുറെ ചെലവൊക്കെ കൂട്ടുന്ന ആളാണ്. പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ട.…
Read More » -
എമ്പുരാന് എത്ര ബഡ്ജറ്റായി? ആന്റണി പെരുമ്പാവൂരിന്റെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍
ആരാധകര്‍ വന്‍പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് കോംബോയില്‍ എത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ ടീസര്‍ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ വന്‍ ആവേശത്തിലാണ്. അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ അരങ്ങു തകര്‍ക്കുകയാണ് ടീസറില്‍. ചിത്രം വന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാന്റെ ബഡ്ജറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമ എന്നുള്ളതില്‍ നിന്ന് മാറി ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്‍. നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്തു ചെലവായി എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കള്ളം പറയുന്നതാണ് എന്നു പറയും. ഞാന്‍ ആരോടും പറയുന്നില്ല. പറഞ്ഞിട്ടുമില്ല. ആന്റണി വ്യക്തമാക്കി. രാജുവിന് എന്നെ ഇഷ്ടമാണെന്ന് തോന്നുന്നു. എനിക്കും ഭയങ്കര ഇഷ്ടമാണ്. കുറെ ചെലവൊക്കെ കൂട്ടുന്ന ആളാണ്. പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ട.…
Read More » -
നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ വിവാഹ സ്വപ്നം: കല്യാണം തിരുപ്പതിയില്‍ വേണം, 3 മക്കൾ വേണം, വാഴയിലയില്‍ എന്നും ഉണ്ണണം
‘ധടക്’ എന്ന ചിത്രത്തിലൂടെ 2018 ലാണ് നടി ശ്രീദേവി മകള്‍ ജാന്‍വി കപൂർ സിനിമയിലെത്തിയത്. ആദ്യ കാലം മുതല്‍ ജാന്‍വിയുടെ ഓരോ സിനിമ തിരഞ്ഞെടുപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയ്ക്ക് സൗത്ത് ഇന്ത്യന്‍ സിനിമകളോടുള്ള ഇഷ്ടം പരിഗണിച്ച് തെലുങ്ക് സിനിമയിലും ജാന്‍വി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു പ്രൊഫഷണല്‍ രംഗം പോലെ തന്നെ, ജാന്‍വികയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പലപ്പോഴും വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. ശിഖര്‍ പഹാരിയയുമായുള്ള പ്രണയ ബന്ധം ജാന്‍വി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. ഇരുവരുടെയും ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമ്മ ശ്രീദേവിയുടെ മരണ ശേഷവും, അമ്മയുടെ ഇഷ്ടങ്ങളിലൂടെ വഴി നടക്കുന്ന മകളാണ് ജാന്‍വി കപൂര്‍. തിരുപ്പതി ക്ഷേത്രത്തോടുള്ള ജാന്‍വിയുടെ ഭക്തിയും അമ്മയിലൂടെ ലഭിച്ചതാണ്. അടിക്കടി ജാന്‍വി തിരുപ്പതി ദര്‍ശനം നടത്താറുണ്ട്. ജാന്‍വി കപൂറിന്റെ വിവാഹ സ്വപ്നം ഇപ്പോഴിതാ ബോളിവുഡ് നിര്‍മാതാവിന്റെ മകളായ ജാന്‍വി കപൂര്‍ തന്റെ ലളിതമായ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് പറയുന്നു. തിരുപ്പതിയില്‍ വച്ച് വിവാഹം…
Read More » -
‘അം അഃ’ ആസ്വാദകൻ്റെ മനസ്സ് നിറക്കുന്ന മനോഹര സിനിമ
ജയൻ മൺറോ അതിമനോഹരമായ ഒരു ചിത്രം. തീയറ്ററിൽ മിസ്സ് ആക്കരുത്. മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും തീവ്രതയുമെല്ലാം ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഇടുക്കിയുടെ അതിമനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മികച്ച ഒരു സസ്പെൻസ് നൽകുന്ന ഒരു ചിത്രം കൂടിയാണ് ‘അം അഃ’. ജാഫർ ഇടുക്കി ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ദിലീഷ് പോത്തൻ ഓരോ ചിത്രങ്ങൾ കഴിയുംതോറും പ്രേക്ഷകഹൃദയത്തിൽ കൂടുതൽ സ്ഥാനം പിടിക്കുന്നു. നായികയും ബാലതാരങ്ങളും ആശാനും തയ്യൽക്കാരിയായി വന്ന കുട്ടിയുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചായക്കടയും ആകാശവാണിയുമൊക്കെ ഗൃഹാതുരത്വം നിറച്ച സീനുകളായിരുന്നു. ഗോപി സുന്ദറിന്റെ തിരിച്ചുവരവിലൂടെ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ദൃശ്യ ചാരുതയ്ക്കും കഥാപാത്രങ്ങളുടെ അഭിനയ മികവിനും അടിത്തറ പാകി. ചിത്രം ഒട്ടും ബോറടിപ്പിക്കാതെ മികച്ച നിലവാരത്തിൽ മുന്നോട്ടുകൊണ്ടുപോയ തിരക്കഥാകൃത്തിനും (പ്രസാദ് ഗോപിനാഥ്) സംവിധായകനും (തോമസ് സെബാസ്റ്റ്യൻ) തീർച്ചയായും കയ്യടി അർഹിക്കുന്നു ഒപ്പം ക്യാമറമാനും. ഒ ടി ടി യിൽ ഈ ചിത്രം റിലീസ് ആയതിനുശേഷം ഒരു നഷ്ടബോധം…
Read More » -
ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുമായി ‘4 സീസണ്‍സ്’ ജനുവരി 31 ന്
മലയാളത്തില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം ‘4 സീസണ്‍സ് ‘ ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു. ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുടെ പശ്ചാത്തലത്തില്‍, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. കല്യാണ ബാന്റ് സംഗീതകാരനില്‍ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിന്റെ മത്സരാര്‍ത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനവും പോരാട്ടവീര്യവും പുതു തലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്‌നിചിറകുകളാണ്. മോഡല്‍ രംഗത്തു നിന്നെത്തിയ അമീന്‍ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാന്‍സറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നര്‍മ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനില്‍, ലക്ഷ്മി സേതു, രാജ് മോഹന്‍, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവര്‍ക്കൊപ്പം ദയാ മറിയം, വൈദേഗി, സീതള്‍, ഗോഡ്വിന്‍, അഫ്രിദി താഹിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാനര്‍ –…
Read More » -
സുകുമാര കുറുപ്പ്, ദാവൂദ് ഇബ്രാഹിം, ധ്രുവ നക്ഷത്രം… സ്വയം ട്രോളി ഗൗതം മേനോന്‍; ചിരിപ്പിച്ച് ഡൊമിനിക്
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്. ആദ്യം മുതല്‍ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. നാളെയാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിഐ ഡൊമിനിക്കിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റര്‍. ഒരു ഡയറിയില്‍ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങള്‍ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം പുറത്തിറക്കിയിരിക്കുന്നത്. കലൂരിന്റെ ആന്‍സര്‍ ടു ഷെര്‍ലോക് ഹോംസ്, സ്മാര്‍ട്ട്, ഇന്റലിജന്റ്, സ്മാര്‍ട്ട് വര്‍ക്കര്‍ എന്നിങ്ങനെയുള്ള രസകരമായ കുറിപ്പുകള്‍ പോസ്റ്ററില്‍ കാണാം. ഒപ്പം ന്യൂ ഇയറില്‍ സോള്‍വ് ചെയ്യാനായുള്ള ഡൊമിനിക്കിന്റെ മൂന്ന് കാര്യങ്ങളും ചിരിയുണര്‍ത്തുന്നുണ്ട്. ദാവൂദ് ഇബ്രാഹിം, സുകുമാര കുറുപ്പ് എന്നിവരെ പിടിക്കുന്നതിനോടൊപ്പം ധ്രുവ നക്ഷത്രം…
Read More » -
അഭിനയ ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെന്ന് ടൊവിനോ; അനുരാജ് മനോഹറിന്റെ ‘നരിവേട്ട’ പൂര്‍ത്തിയായി
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നരിവേട്ടയെക്കുറിച്ചും ഈ ചിത്രം എന്തുകൊണ്ടാണ് തനിക്ക് പ്രിയങ്കരമാവുന്നതെന്നും പോസ്റ്റില്‍ ടൊവിനോ പറയുന്നുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ടൊവിനോയുടെ പോസ്റ്റ് ”നരിവേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പു വള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്… എടുത്തു വെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനം വേണ്ട സിനിമയായിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്, 65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. മുന്‍പ് ഒരുമിച്ചു സിനിമ ചെയ്തവരും പുതുതായി സൗഹൃദത്തിലേക്കു വന്നവരുമായ കുറേപ്പേര്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തീയറ്ററില്‍ നിറഞ്ഞ…
Read More » -
‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കയെ ക്ഷണിച്ച് കങ്കണ; ഉറപ്പായും ഇഷ്ടപ്പെടുമെന്നും കമന്റ്
‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് നടി തന്നെയാണ്. പാര്‍ലമെന്റില്‍ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കങ്കണ തന്റെ സിനിമ കാണണമെന്ന് അഭ്യര്‍ഥിച്ചത്. പ്രിയങ്ക ഗാന്ധിക്ക് ഈ സിനിമ ഉറപ്പായും ഇഷ്ടപ്പെടുമെന്നും കങ്കണ പറഞ്ഞു. വളരെ സ്നേഹത്തോടെയാണ് പ്രിയങ്ക ഗാന്ധി തന്റെ അഭ്യര്‍ഥന സ്വീകരിച്ചതെന്നും, സിനിമ കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കങ്കണ പറഞ്ഞു. ഇന്ദിരാ?ഗാന്ധിയെ ക്യാമറയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടെന്നും, വളരെ ശ്രദ്ധയോടെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി. ‘മിസിസ് ഗാന്ധിയെ മാന്യമായി അവതരിപ്പിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്’ എന്നും കങ്കണ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ വൈകിയത് കാരണം പല തവണ റിലീസ് മാറ്റിയ ചിത്രമാണ് എമര്‍ജന്‍സി. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.…
Read More »