Movie
-
‘ഞാന്‍ ധനികനാണ്, നീയല്ല’: വിവേക് ഒബ്‌റോയ്ക്ക് അച്ഛന്‍ പത്താം വയസില്‍ നല്‍കിയ നിര്‍ദേശം; നടനപ്പുറം കോടികളുടെ ആസ്തികളുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ; കൗമാരം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍; 23-ാം വയസില്‍ കമ്പനി വിറ്റു
ദുബായ്: മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടനാണു വിവേക് ഒബ്‌റോയ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം വില്ലനായും നായകനായുമൊക്കെ വിവേക് തിളങ്ങി. എന്നാല്‍ അതിലുമപ്പുറം 10-ാം വയസുമുതല്‍ ബിസിനസുമായി ബന്ധം പുലര്‍ത്തുകയും കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയും ചെയ്ത ഒരു വിവേക് ഒബ്‌റോയിയെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. ദുബായില്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ബിസിനസ് നേട്ടങ്ങളെക്കുറിച്ചും അച്ഛന്‍ നല്‍കിയ പ്രചോദനത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന വിവേകിന്റെ അച്ഛന്‍ സുരേഷ് ഒബ്‌റോയ് ഒരു കോടീശ്വരനായിരുന്നു. എന്നാല്‍ മകന്‍ സ്വന്തമായി അധ്വാനിച്ച് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് കാണാനാണ് ആ അച്ഛന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി അച്ഛന്‍ തന്നെ സഹായിച്ചിരുന്നില്ല. ‘ഞാന്‍ ധനികനാണ്, പക്ഷേ നീയല്ല, നിനക്കതിലേക്ക് എത്താന്‍ പറ്റും, പക്ഷേ നീ സ്വന്തം നിലയിലെത്തണം’ എന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞതെന്നും ജീവിതത്തില്‍ അത് വലിയ പാഠമായിരുന്നെന്നും വിവേക് ഒബറോയ് പറയുന്നു. പത്താം വയസില്‍ അച്ഛന്‍ വിവേകിനെ ബിസിനസ് പഠിപ്പിച്ചു തുടങ്ങിയതാണ്. കൗമാരക്കാലം മുഴുവന്‍…
Read More » -
ബ്ലോക്ക്ബസ്റ്ററുകളെയെല്ലാം മറികടന്ന് അല്ലു അർജുൻ! രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി ‘പുഷ്പ2’
കൊച്ചി: പുഷ്പ രാജ് എന്ന തൻറെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ടകങ്ങളിലും ഒരു വികാരമായി ആളിപ്പടർന്നിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ഏവരുടേയും ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് അല്ലുവിൻറെ പുഷ്പരാജ് എന്ന കഥാപാത്രം. ബോക്സ് ഓഫീസിലെ മിന്നും പ്രകടനത്തിലൂടെ ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷൻ നേടിയ ‘പുഷ്പ 2’-ൻറെ ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുകയുണ്ടായി. അതിന് പിന്നാലെ ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. അതിനാൽ തന്നെ ഈ നേട്ടം ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ചലച്ചിത്രമായി ‘പുഷ്പ 2’-നെ മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും…
Read More » -
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു, ആർജെ ബാലാജി- സൂര്യാ ചിത്രം “കറുപ്പ്” ടൈറ്റിൽ പോസ്റ്റർ റിലീസായി
ആർജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ മാഗ്നം ഓപ്പസ് കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ചിത്രത്തിന് “കറുപ്പ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ ആർ ജെ ബാലാജിയുടെ പിറന്നാൾ ദിനമായ വെള്ളിയാഴ്ച റിലീസ് ചെയ്തു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണിത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. വൈറൽ ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്മാൻ ജി കെ വിഷ്ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ…
Read More » -
വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”
കൊച്ചി: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. നിരൂപകരും കയ്യടി നൽകുന്ന ചിത്രത്തിന് കേരളത്തിലും ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുന്നത്. ധനുഷ് ഒരു യാചകൻ ആയി വേഷമിട്ട ചിത്രം, ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കള്ളപ്പണവും രാഷ്ട്രീയവും നമ്മുടെ രാജ്യത്ത് എങ്ങനെ കൂടി കലർന്നിരിക്കുന്നു എന്നും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. വിനോദത്തിനൊപ്പം വളരെ കാലിക പ്രസക്തമായ ഒരു വിഷയം…
Read More » -
”ബ്ലൗസിലേക്ക് കാലുയര്‍ത്തുന്ന സീന്‍; മമ്മൂക്ക ചെയ്യില്ലെന്ന് കരുതി, പക്ഷെ സെറ്റില്‍ വന്നപ്പോള്‍…”
കരിയറില്‍ എടുത്ത് പറയാന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുള്ള നടിയാണ് ശ്വേത മേനോന്‍. നായികാ പ്രാധാന്യമുള്ള സിനിമകള്‍ ശ്വേതയ്ക്ക് തുടരെ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ശ്വേതയ്ക്ക് നേടിക്കൊടുത്ത സിനിമയാണ് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ ചീരു എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിച്ചത്. സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണിപ്പോള്‍ ശ്വേത മേനോന്‍. മമ്മൂക്ക വളരെ കംഫര്‍ട്ട് തരുന്ന ആര്‍ട്ടിസ്റ്റാണ്. ഞാന്‍ സീനിയറാണ്, നിങ്ങള്‍ തെറ്റ് ചെയ്തു എന്ന തരത്തില്‍ പെരുമാറുന്ന ആളല്ലെന്ന് ശ്വേത പറയുന്നു. വണ്‍ 2 ടോക്‌സുമായുള്ള അഭിമുഖത്തിലാണ് പരാമര്‍ശം. പാലേരി മാണിക്യത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തെ ചീരു കാണാന്‍ വരുന്ന സീനുണ്ട്. ബ്ലൗസ് ഇട്ടിട്ടുണ്ട്. കാലുയര്‍ത്തി അത് പൊട്ടിക്കണം. മമ്മൂക്ക ഇത് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു രഞ്ജിത്തേട്ടന്. അതുകൊണ്ട് ക്ലോസപ്പും ഫീലിംഗും എക്‌സ്പ്രഷനുമെല്ലാമെടുത്തു. ഞാന്‍ വെറുതെ നിന്നാല്‍ മതി. കാല്‍ പൊന്തിക്കുന്ന ഷോട്ട് മാത്രം കിട്ടിയാല്‍ സീന്‍…
Read More » -
ഷെയിൻ നിഗം ചിത്രം ‘ഹാലി’ലൂടെ ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്…
കൊച്ചി: നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്. ഗലിയാൻ, സനം തെരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നിലെ ശബ്‍ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.…
Read More » -
“എന്നെ വിശ്വസിച്ച് നിങ്ങൾക്ക് കുബേര” കാണാം”, നിറഞ്ഞ ആത്മവിശ്വാസത്തോടെ ധനുഷ്; ശേഖർ കമ്മുല ചിത്രം ആഗോള റിലീസ് നാളെ, കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ്
കൊച്ചി: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”യുടെ ആഗോള റിലീസ് നാളെ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നായകൻ ധനുഷ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുബേര ഒരു സ്പെഷ്യൽ ചിത്രമാണ്, തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളിൽ എടുത്ത ചിത്രമാണ് എന്ന് ധനുഷ് പറഞ്ഞു. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള ചിത്രമാണ് ഇതെന്നും നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും എന്ന് തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് എന്നും ധനുഷ് വേദിയിൽ വെച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. തന്നെ വിശ്വസിച്ച് സിനിമ കാണാം എന്നും അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു. ഇത് കൂടാതെ സംവിധായകൻ ശേഖർ കമ്മുലയെ കുറിച്ചും ധനുഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി. വെറുപ്പ് പടർന്നു പിടിക്കുന്ന ഈ…
Read More » -
-
‘ഇടനെഞ്ചിലെ മോഹ’വുമായി ധ്യാൻ ശ്രീനിവാസൻ!! ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
കൊച്ചി: കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിലെ “ഇടനെഞ്ചിലെ മോഹം” എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ സരിഗമ മ്യൂസിക്ക് പുറത്തിറക്കി. മലയാളികൾ ഏറ്റുപാടാറുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൊണ്ട് വിസ്മയം സൃഷ്ടിച്ച ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും അദ്ദേഹത്തിൻ്റെ മകൻ ടാൻസനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്ന ഗാനമാണ് ഇത്. ഇന്ത്യൻ സിനിമയിൽ അച്ഛനും മകനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിലെ ഗാനങ്ങൾക്ക് ഉണ്ട്. ഹരികാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൻ്റെ രചന ഹസീന എസ് കാനം ആണ്. യുവ ഗായക നിരയിൽ ശ്രദ്ധേയനായ കെ എസ് ഹരിശങ്കറിൻ്റെ മാസ്മരിക ശബ്ദത്തോടൊപ്പം ശ്രീജാ ദിനേശ് എന്ന ഗായികയും പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക മനസിൽ ഇടം പിടിക്കുന്ന ഗാന രംഗത്തിൽ ധ്യാനിൻ്റെ നായികയായി എത്തുന്നത്…
Read More »
