Movie

  • പവൻ കല്യാൺ- ജ്യോതി കൃഷ്ണ ചിത്രം “ഹരിഹര വീര മല്ലു” ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 24 ന് തീയറ്ററുകളിൽ, കേരളത്തിലെത്തിക്കുന്നത് വേഫറർ ഫിലിംസ്

    കൊച്ചി: തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ “ഹരിഹര വീര മല്ലു പാർട്ട് 1″എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. “സ്‌വോർഡ് വേഴ്സസ് സ്പിരിറ്റ്” എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ ടാഗ് ലൈൻ. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ കീഴിൽ എ.എം. രത്നം അവതരിപ്പിക്കുകയും എ. ദയാകർ റാവു നിർമ്മിക്കുകയും ചെയ്ത ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയ്‌ലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഡൽഹി സുൽത്താനേറ്റിൽ നിന്ന് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലറിൽ അവതരിപ്പിക്കുന്നു. മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ…

    Read More »
  • ഉപേക്ഷിച്ചെന്ന് ഉണ്ണി, ചര്‍ച്ചകള്‍ തുടരുന്നെന്ന് നിര്‍മാതാക്കള്‍; ‘മാര്‍ക്കോ 2’ വരുമോ?

    മലയാളത്തിലിറങ്ങി പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ ‘മാര്‍ക്കോ’യ്ക്ക് രണ്ടാംഭാഗമുണ്ടാവില്ലെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ‘മാര്‍ക്കോ’യ്ക്ക് ചുറ്റം വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാള്‍ മികച്ചതും വലുതുമായ സിനിമയുമായി തിരിച്ചെത്താന്‍ ശ്രമിക്കാമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. എന്നാല്‍, ‘മാര്‍ക്കോ’ സീരീസ് പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ് നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. സാമൂഹികമാധ്യമത്തില്‍ ആരാധകന്റെ കമന്റിന് മറുപടിയായാണ് കമ്പനിയുടെ പ്രതികരണം. ‘മാര്‍ക്കോ 2 ഇറക്കി വിട് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. പറ്റൂല്ലെങ്കി റൈറ്റ്സ് വാങ്ങിച്ച് വേറെ പ്രൊഡക്ഷന്‍ ടീമിനെ വെച്ചുചെയ്യൂ. നല്ല പടമാണ് മാര്‍ക്കോ. അതിന്റെ രണ്ടാംഭാഗം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാവും’, എന്നായിരുന്നു ആരാധകന്റെ കമന്റ്. ‘മാര്‍ക്കോയ്ക്ക് നിങ്ങള്‍ നല്‍കിയ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സീരീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിനാണ് മാര്‍ക്കോയുടെ പൂര്‍ണ്ണ അവകാശം. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ കൈമാറ്റംചെയ്യാനോ പങ്കുവെക്കാനോ ഞങ്ങള്‍ തയ്യാറല്ല’, എന്നായിരുന്നു ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ മറുപടി.…

    Read More »
  • മായക്കുട്ടിയുടെ ‘തുടക്കം’; മകള്‍ വിസ്മയയുടെ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍; ജൂഡ് ആന്തണിയുടെ സംവിധാനം; ‘സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിന്റെ തുടക്കമാകട്ടെയെന്ന് ലാല്‍’

    മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മോഹൻലാലിന്‍റെ മകൾ വിസ്മയ. ജൂഡ് ആന്തണിയുടെ തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയയുടെ ചലച്ചിത്രപ്രവേശം. 2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ജൂഡിന്‍റേതാണ്. പ്രണവ് മോഹൻലാലിന് പിന്നാലെയാണ് മോഹന്‍ലാലിന്‍റെ  വിസ്മയയും സിനിമയിൽ എത്തുന്നത്. ‘പ്രിയപ്പെട്ട മായക്കുട്ടി ‘തുടക്കം’ സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിന്‍റെ ആദ്യ ചുവടുവയ്പ് മാത്രമായിരിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിസ്മയ മോഹൻലാൽ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. ഇത് വലിയ ശ്രദ്ധ നേടുകയും പിന്നീട് ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എഴുത്തിനും സംവിധാനത്തിനും പുറമെ, ചിത്രകലയിലും വിസ്മയയ്ക്ക് താല്പര്യമുണ്ട്. വിസ്മയ വരച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തായ് ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

    Read More »
  • കേന്ദ്രമന്ത്രി അഭിനയിക്കുന്ന ചിത്രത്തിനും രക്ഷയില്ലാത്ത കാലം; പേരുപോലും എന്തിടണമെന്ന അവകാശം മറ്റുള്ളവരിലേക്കു പോകുന്നു; കേരളം സാംസ്‌കാരിക ബദല്‍ ഉയര്‍ത്തുമെന്നും സജി ചെറിയാന്‍

    തൃശൂര്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എതിര്‍ത്തു തോല്‍പിക്കണമെന്നും സാംസ്‌കാരിക മേഖലയില്‍ കേരളത്തെ ബദലായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍. നവീകരണം പൂര്‍ത്തിയാക്കിയ കൈരളി- ശ്രീ തിയേറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയെ വളര്‍ത്താനും പുതിയ തലമുറയ്ക്കു പ്രോത്സാഹനം നല്‍കാനും നയം രൂപീകരിക്കാനും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടത്തും. ഭാവി സിനിമ മേഖല വ്യവസായമെന്ന നിലയില്‍ വന്‍ തൊഴില്‍ സാധ്യതയുള്ളതാണ്. അതിനുതകുന്ന നിലയില്‍ സിനിമ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും. എല്ലാവരെയും ഉള്‍പ്പെടുത്തി സിനിമ നയം രൂപപ്പെടുത്തി നിയമനിര്‍മാണത്തിലേക്കു കടക്കും. സ്ത്രീകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ഉറപ്പു നല്‍കേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. ഇതിനു തുടര്‍ച്ചയായി കൊച്ചിയില്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തും. -പീസ് ആന്‍ഡ് ഹാര്‍മണി- എന്നതാണു സന്ദേശം. യുദ്ധങ്ങള്‍ക്കെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഇതിനുതകുന്ന പാനല്‍ ചര്‍ച്ചകളുണ്ടാകും. ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ ഉയര്‍ന്നു. പേരുപോലും എന്തിടണമെന്ന അവകാശം…

    Read More »
  • വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആദ്യവാരംമുതൽ, നായികയായി മലയാളി താരം സംയുക്ത മേനോൻ

    കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ജൂലൈ ആദ്യ വാരമാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഇതിലൂടെ തന്റെ…

    Read More »
  • ‘ഗാന്ധര്‍വ’ത്തില്‍ മോഹന്‍ലാലിന്റെ നായിക; അജിത്തിനും സല്‍മാനുമൊപ്പം അഭിനയിച്ചു, ഓര്‍ക്കുന്നില്ലേ കാഞ്ചനെ?

    ‘ഗാന്ധര്‍വ'(1993) ത്തിലൂടെ ഒരു അന്യഭാഷാനായിക കൂടി മലയാളത്തിലെത്തി, കാഞ്ചന്‍ എന്ന മുംബൈക്കാരി. മോഹന്‍ലാലിന്റെ നായികയായ ശ്രീദേവി മേനോന്‍ എന്ന കഥാപാത്രത്തെ കാഞ്ചന്‍ മനോഹരമാക്കുകയും ചെയ്തു. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചശേഷമാണ് കാഞ്ചന്‍ മലയാളത്തിലെത്തിയത്. 1971-ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് ഒരുവയസ്സേയുള്ളൂ കാഞ്ചന്. അതേവര്‍ഷം മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചു. പിന്നീട് 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരിച്ചുവരുന്നത്. സല്‍മാന്‍ ഖാന്റെ ‘സനം ബേഫഹാ’ എന്ന സിനിമയിലെ കാഞ്ചന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോവിന്ദയുടെ ‘കൂലി നമ്പര്‍ 1’-ല്‍ കരിഷ്മ കപൂറിന്റെ സഹോദരിയായിട്ടുള്ള കഥാപാത്രമായിരുന്നു കാഞ്ചന്റേത്. പിന്നാലെ അക്ഷയ് കുമാര്‍, അജിത് കുമാര്‍ എന്നിവരുടെ നായികയായി. ഹിന്ദി, തെലുഗു ഭാഷകളിലും അഭിനയിച്ചു. ‘പ്രേമപുസ്തകം’ എന്ന സിനിമയിലെ അഭിനയത്തിന് തെലുഗു സംസ്ഥാനപുരസ്‌കാരമായ നന്ദി സ്പെഷല്‍ ജൂറി പരാമര്‍ശവും ലഭിച്ചു. ക്രാന്തി ക്ഷേത്ര, ജുമാന, അമാനത്, പാണ്ടവ് എന്നിവയാണ് അവരുടെ ശ്രദ്ധേയമായിട്ടുള്ള മറ്റു ചിത്രങ്ങള്‍. ലാളിത്യമുള്ള അഭിനയമായിരുന്നു അവരുടേത്. അവരെ തേടിയെത്തിയതും അതുപോലുള്ള കഥാപാത്രങ്ങളാണ്. ‘ഗാന്ധര്‍വം’ ഹിറ്റായെങ്കിലും…

    Read More »
  • ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പം? കോടതി, ജാനകി നീതി തേടുന്ന ഇരയെന്ന്‌ നിർമാതാക്കൾ, ഇരയല്ലേ, പ്രതി അല്ലല്ലോയെന്ന് കോടതി

    കൊച്ചി: സുരേഷ് ഗോപി നായകനായ പ്രവീൺ നാരായണൻ ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പ്രദർശനത്തിൽ അനിശ്ചിതത്വം നീളുന്നു. എന്തുകൊണ്ട് ‘ജാനകി’ എന്ന പേരിനെ എതിർക്കുന്നുവെന്നതിന് മറുപടി നൽകാൻ ഹൈക്കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലമായി നൽകാനും ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് നിർദേശിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും. അതേസമയം ‘ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പമെന്ന ചോദ്യം കോടതി വീണ്ടും ആവർത്തിച്ചു. നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളിൽ മാറ്റം വരുത്താനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്. ജാനകി എന്ന പേരിൽ നിന്ദാപരമായ എന്താണുള്ളത്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം? കോടതി ചോദിച്ചു. എന്നാൽ നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണ് ‘ജാനകി’ എന്ന കഥാപാത്രമെന്ന് നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ‘ജാനകി’ എന്ന കഥാപാത്രം സിനിമയിൽ പ്രതിയല്ലല്ലോ, പ്രതിയുടെ പേരായിരുന്നെങ്കിൽ എതിർപ്പ് മനസിലാക്കാമായിരുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ്…

    Read More »
  • കർഷകന്റെ മണ്ണും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിന്റെ കഥ പറയുന്ന ചിത്രം ‘ജഗള’ അടുത്ത മാസം തീയറ്ററുകളിലേക്ക്

    കൊച്ചി: കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥനായ മുസ്ലിം യുവാവിന്റെ കഥയാണ് ജഗള എന്ന ചിത്രം. എട്ടാം വയസിൽ ഉമ്മ വസൂരി വന്ന് മരണപ്പെടുകയും ബാപ്പ കുഞ്ഞാൻ ഭ്രാന്തളകി നാടുവിട്ടു പോവുകയും ചെയ്തെങ്കിലും വിധി അവനെ കൈവിട്ടില്ല. ആ ഗ്രാമത്തിലെ ഓത്ത് പള്ളിയിലെ ഉസ്താദും പണ്ഡിതനും കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനുമായ ചിയാം മുസ്ലിയാർ ചേക്കുവിനെ കൂടെ കൂട്ടുന്നു. ഇതിനിടെ ബാല്യകാലസഖിയായ കുഞ്ഞാത്തൂന് ചേക്കുവനോടുള്ള പ്രണയം ശക്തമായിരുന്നു. കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലഹള പുഴകടന്ന് ചേക്കുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്നതോടെ വലിയ കലാപത്തിന് തുടക്കം കുറിക്കുന്നു. പിന്നീടുള്ള സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം. ലവ്എഫ്എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗള. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മുരളീ റാം, ശ്രീദേവ്…

    Read More »
  • അപ്പനെ വെല്ലാൻ മകനെത്തുന്നു!! ആക്ഷൻ തരം​ഗങ്ങൾ തീർത്ത് സൂര്യ സേതുപതി ചിത്രം “ഫീനിക്സ്”, ട്രെയിലറിന് വൻ സ്വീകാര്യത

    തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ന്റെ ട്രയ്ലർ ചെന്നൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ റിലീസ് ചെയ്തു. വിജയ് സേതുപതി ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ മുഖ്യാതിഥികളായെത്തി. ചിത്രം ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. എ.കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്. ട്രെയിലർ റിലീസായി 24 മണിക്കൂറിനുള്ളിൽ അഞ്ചുലക്ഷത്തിനടുത്താണ് ട്രെയിലറിന്റെ വ്യൂസ്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭിനക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി, ആടുകളം നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഫീനിക്സിൽ,…

    Read More »
  • നാനി- ശ്രീകാന്ത് ഒഡേല പാൻ ഇന്ത്യൻ ചിത്രം’ദ പാരഡൈസ്’ ചിത്രീകരണത്തിനു തു‌‌ടക്കം; റിലീസ് 2026 മാർച്ച് 26 ന്

    കൊച്ചി: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻറെ ചിത്രീകരണം ആരംഭിച്ചു. 40 ദിവസം നീണ്ടു നിൽക്കുന്ന ഹൈദരാബാദ് ഷെഡ്യൂളിൽ നാനി ശനിയാഴ്ച ജോയിൻ ചെയ്തു. വളരെ വേഗത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് ആരംഭിച്ചത്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ജൂൺ 21 ന് നാനി കഥാപാത്രത്തിൻ്റെ കുട്ടിക്കാല രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോൾ ഒരാഴ്ചയ്ക്ക് ശേഷം നാനി ചിത്രത്തിൽ…

    Read More »
Back to top button
error: