Movie
-
അലക്സാണ്ടർ തിരിച്ചെത്തുന്നു…90കളിൽ സൂപ്പർ ഹിറ്റായ മമ്മൂട്ടി ചിത്രം ‘സാമ്രാജ്യം’ 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു, റീ റിലീസ് സെപ്റ്റംബറിൽ
കൊച്ചി: ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. ചിത്രം സെപ്റ്റംബർ മാസത്തിൽ റീ റിലീസ് ചെയ്യും.1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ സാമ്യാജ്യം അക്കാലത്തെ ഏറ്റം മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി. സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു സാമ്രാജ്യം. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിലൂടെ, മലയാള സിനിമയ്ക്ക് അന്യഭാഷകളിലെ മാർക്കറ്റ് ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്കുണ്ടായി. ഗാനങ്ങളുടെ അകമ്പടിയില്ലാതെ ഇളയരാജയുടെ പശ്ചാത്തലസംഗീതം ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നുതന്നെയായിരുന്നു. അലക്സാണ്ഡർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി…
Read More » -
പന്തു മാത്രമല്ല തോക്കുമെടുക്കും! ബ്ലാസ്റ്റേഴ്‌സിന്റെ ‘ആശാന്‍’ വീണ്ടും കേരളത്തിലേക്ക്; ഇത്തവണ വിനീതിന്റെ ‘കരം’ പിടിക്കാന്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകരില്‍ ഏറ്റവും ജനപ്രിയനായിരുന്ന ഇവാന്‍ വുക്കൊമനോവിച്ച് തിരിച്ചെത്തുന്നു; ഇത്തവണ ഫുട്‌ബോള്‍ പരിശീലകനായല്ല അദ്ദേഹത്തിന്റെ വരവ്. മറിച്ച് ഒരു മലയാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇവാന്റെ തിരിച്ചുവരവ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കര’ത്തിലാണ്, വുക്കൊമനോവിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ഇവാന്‍ വുക്കൊമനോവിച്ചിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന ഇവാന്‍ വുക്കൊമനോവിച്ചിനെ, പരിശീലക സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന ആവശ്യം ഇടക്കാലത്ത് ശക്തമായിരുന്നു. വുക്കൊമനോവിച്ചിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോലും ഈ ആവശ്യവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എത്തി. ഇതിനിടെയാണ് വിനീത് ശ്രീനിവാസന്റെ ‘കരം’ പിടിച്ച് ചലച്ചിത്ര താരമായി ഇവാന്‍ വുക്കൊമനോവിച്ചിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. നോബിള്‍ ബാബു തോമസ് നായകനാകുന്ന ചിത്രം പതിവ് വിനീത് ശ്രീനിവാസന്‍ സിനിമകളില്‍നിന്ന് വ്യത്യസ്തമാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഏറിയ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന…
Read More » -
ഐശ്വര്യയുടെ നായകനാവാന്‍ പലരും വിസമ്മതിച്ചത് ഈ കാരണം കൊണ്ട്, പക്ഷെ മമ്മൂട്ടി അത് കാര്യമാക്കിയില്ല
കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന 2000ല്‍ പുറത്തിറങ്ങിയ രാജീവ് മേനോന്‍ സംവിധാനം ചെയ്ത റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമ, തമിഴ് സിനിമയിലെ മോഡേണ്‍ ക്ലാസ്സിക്കുകളില്‍ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാര്‍, അബ്ബാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ, ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഒപ്പം, എ ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ ഗാനങ്ങളും, ഇന്നും ഏറെ പ്രശസ്തമാണ്. അടുത്തിടെ, സംവിധായകന്‍ രാജീവ് മേനോന്‍, ക്ലാസിക് ചിത്രത്തിന്റെ കാസ്റ്റിംഗ് കഥകള്‍ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍, താന്‍ ഏറ്റവും ബുദ്ധിമുട്ടിയത് മമ്മൂട്ടി അവതരിപ്പിച്ച മേജര്‍ ബാല എന്ന കഥാപാത്രത്തിന്റെ കാസ്റ്റിംഗിനാണ് എന്നാണ് സീനിയര്‍ ഛായാഗ്രാഹകന്‍ കൂടിയായ സംവിധായകന്‍ പറഞ്ഞത്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ കാസ്റ്റിംഗ് നടക്കുമ്പോള്‍, ബാല ആയി അഭിനയിക്കാന്‍ പല പ്രമുഖ താരങ്ങളെയും താന്‍ സമീപിച്ചിരുന്നുവെന്നും രാജീവ് മേനോന്‍ വെളിപ്പെടുത്തി. ഏറ്റവും അവസാനമാണ് മമ്മൂട്ടിയിലേക്ക് എത്തിയത്. ഐശ്വര്യ റായ് അവതരിപ്പിച്ച മീനാക്ഷിയെ മാറി നിന്ന് സ്‌നേഹിക്കുന്ന…
Read More » -
അഭിലാഷ് ആർ നായർ- സിജു വിൽസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മെഡിക്കൽ ക്രൈം തില്ലർ ‘ഡോസ്’ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: യുവനായകൻ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ‘ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്. എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത് റാന്നി വടശ്ശേരിക്കര ശ്രീ അയ്യപ്പമെഡിക്കൽ കോളജിൽ ആരംഭിച്ചു. വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡൻ്റ് ലതാ മോഹൻ ഭദ്രദീപം തെളിയിച്ചു. നടൻ ജഗദീഷ്, സ്വിച്ചോൺ കർമ്മവും, അശ്വിൻ.കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.ജഗദീഷ്, അശ്വിൻ.കെ. കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ പ്രോഗ്രാം ‘പ്രൊഡ്യൂസർആയി പ്രവർത്തിച്ചു പോന്ന അഭിലാഷ് ആൻ്റാഗോ നിഷ്ട് തിരുവ് എന്നി ഷോർട്ട് ഫിലിമുകളും ഒരുക്കി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ദൂരെ എന്ന മ്യൂസിക്ക് ആൽബവും ഒരുക്കിക്കൊണ്ടാണ് അഭിലാഷ് ആർ. നായർ. തിരക്കഥ രചിച്ച് മെയിൻ സ്ട്രീം സിനിമയുടെ അമരക്കാരനാകുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈ മുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും…
Read More » -
വെൺമതി ഇനി അരികിൽ നീ മതി… ‘ഹൃദയപൂർവ്വം’ വീഡിയോ ഗാനം പുറത്ത്, ചിത്രം 28ന് തിയറ്ററുകളിൽ
കൊച്ചി: ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട സിദ്ദി ശീറാം പാടിയ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യും, പ്രൊമോഷന്റെ ഭാഗമായിട്ടാണ് വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്. അഭിനേതാക്കളുടെ വളരെ പ്ലസൻ്റായ നിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നു. സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ. വളരെ പ്ലസൻ്റ്…
Read More » -
ഐ ടി രംഗത്ത് നിന്ന് ഒരാൾ കൂടി വെള്ളിത്തിരയിലേക്ക്; സൂരജ് സുകുമാർ സിനിമയിൽ സജീവമാകുന്നു
കൊച്ചി: സിനിമയിൽ ഐ ടി രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ പേർ മലയാള സിനിമയുടെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സംവിധായകരും നടന്മാരുമൊക്കെയായിട്ടുള്ള പല പ്രമുഖരും ഐ ടി രംഗത്ത് നിന്ന് കടന്നു വന്നവരാണ്. ഇപ്പോഴിതാപുതുമുഖ നടനായ സൂരജ് സുകുമാർ മലയാള സിനിമയിൽ സജീവമാകുന്നു. പതിനാല് വർഷത്തിലേറെയായി ടെക്നോ പാർക്കിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ് സൂരജ് സുകുമാർ. ജോലിത്തിരക്കിനിടയിലും സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന സൂരജ് മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. നല്ല കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്ന സൂരജ് തന്റെ സിനിമ വിശേഷങ്ങൾപറയുന്നു, ആദ്യമായി ഞാൻ അഭിനയിച്ച സിനിമയിൽ നല്ല വേഷമായിരുന്നു. പക്ഷേ അത് റിലീസായി എല്ലാവരും ഒന്ന് അറിഞ്ഞു വരുന്ന സമയത്ത് എനിക്ക് ഒന്ന് രണ്ട് നല്ല സിനിമകളും ലഭിച്ചിരുന്നു പക്ഷേ ,ആ സമയത്ത് കോവിഡ് കാരണം സിനിമകൾ ഒന്നും നടന്നില്ല. നിലവിൽ വീണ്ടും സിനിമകളിലൊക്കെ ചെറുതായിട്ട് മുഖം കാണിച്ചു തുടങ്ങി. ചലച്ചിത്ര അക്കാദമി നിർമ്മിച്ച ‘ഡിവോഴ്സ് ‘എന്ന ചിത്രത്തിലും…
Read More » -
‘ഇച്ചാക്കയ്ക്കൊരു ഉമ്മയുമായി മോഹന്‍ലാല്‍’; രോഗംമാറി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു; മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: കേരളം കാത്തിരുന്ന ആ വാര്‍ത്തയെത്തി, രോഗംമാറി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലം പുറത്തുവന്നത്. ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി അടുത്ത മാസം തന്നെ, മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചന. നിര്‍മാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടി മടങ്ങിയെത്തുന്ന വാര്‍ത്ത സാമൂഹിക മാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. ”ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥന ഫലം കണ്ടു. ദൈവമേ, നന്ദി, നന്ദി, നന്ദി…” എന്നായിരുന്നു മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് ആന്റോ കുറിച്ചത്. പറഞ്ഞാല്‍ തീരാത്ത സ്നേഹത്തോടെ നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ സന്തതസഹചാരി ജോര്‍ജും സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടു. ഒരൊറ്റ വാക്കുമില്ലാതെ, രണ്ട് ഇമോജി സഹിതം ഒന്നിച്ചുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മമ്മൂട്ടിയെ ലാല്‍ ചുംബിക്കുന്ന ഈ ചിത്രത്തിനുതാഴെ സന്തോഷത്തോടെ ഒരുപാട് പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘വെല്‍കം ബാക്ക് ടൈഗര്‍’ എന്ന്…
Read More »


